Updated on: 20 March, 2021 11:03 AM IST
Country's first transgender to become a fisheries entrepreneur

വേറിട്ട ഒരു ബിസിനസ് തന്നെ തുടങ്ങി സ്വന്തം സംരംഭം എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ട്രാൻസ്ജെൻഡര്‍ സംരംഭക അതിഥി. 

സമുദ്രോൽപന്ന വിപണന രംഗത്തെ രാജ്യത്തെ തന്നെ ആദ്യ ട്രാൻസ്ജെൻഡര്‍ സംരംഭം തുടങ്ങിയാണ് അതിഥി കയ്യടി നേടുന്നത്. ഒരു അത്യാധുനിക മത്സ്യ വിൽപന കേന്ദ്രമാണ് ആരംഭിച്ചത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് സഹായമെത്തിച്ചത്.

മുതൽ മുടക്ക് അഞ്ച് ലക്ഷം രൂപ

മുൻകൂർ ഒർഡറുകൾക്കനുസരിച്ച് വൃത്തിയാക്കി പായക്കറ്റുകളിൽ സീൽ ചെയ്ത മത്സ്യങ്ങൾ വീടുകളിലേക്കും കടകളിലേക്കും മൊത്തമായും ചില്ലറയായും നൽകും.

ഫ്രീസർ, മീനുകളെ ജീവനോടെ നിലനിർത്താനുള്ള സജ്ജീകരണം, മുറിച്ചു നൽകുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള സാമഗ്രികൾ, കൂളർ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള മീൻവിൽപന കേന്ദ്രമാണ് അതിഥി അച്യുതിന് വേണ്ടി വെണ്ണല മാർകറ്റിൽ സിഎംഎഫ്ആർഐ ഒരുക്കി നൽകിയത്. ഏകദേശം അഞ്ചുലക്ഷം രൂപ ഇതിനായി ചിലവിട്ടു.

പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന്റെ ഭാഗമായാണ് സിഎംഎഫ്ആർഐ അതിഥി അച്യുതന് കൈത്താങ്ങായി എത്തുന്നത്. ആദ്യദിവസത്തെ വിൽപനക്കുള്ള മീനുകൾ എത്തിച്ച് നൽകിയതും സിഎംഎഫ്ആർഐയാണ്.

ജീവനുള്ള മത്സ്യങ്ങളും ലഭിയ്ക്കും

കൂടുമത്സ്യകൃഷി, ബയോഫ്‌ളോക് കൃഷി എന്നിവയിൽ വിളവെടുത്ത മീനുകൾ ജീവനോടെ ലഭ്യമാകും. ഉപജീവനത്തിനായി പലയിടങ്ങളിൽ അലയേണ്ടി വന്നതിനു ശേഷമാണ് അതിഥി അച്യുത് സ്വന്തമായി സംരംഭം ആരംഭിച്ചത്. എളമക്കര സ്വദേശിയാണ് അതിഥി. സ്ഥിരവരുമാനത്തിനായി സ്വന്തമായി ഒരു സംരംഭം കണ്ടെത്താൻ അതിഥിയെ സഹായിച്ചത് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്. 

ട്രാൻസ്‌ജെൻഡർ ആയത് കാരണം ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ട് മൂലം കൂടെയാണ് അതിഥി സംരംഭം തുടങ്ങുന്നത്.

English Summary: The country's first transgender to become a fisheries entrepreneur amidst livelihood concerns
Published on: 20 March 2021, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now