തൃശൂർ: ഫിഷറീസ് വകുപ്പ് തൃശൂർ ജില്ലയിൽ വനിതാ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
1 തീരദേശമേഖലയിലെ എഫ് എഫ് ആർ രജിസ്റ്ററിൽ ഉൾപ്പെട്ട മത്സ്യതൊഴിലാളി/ അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 20 നും 50നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി ഫിഷറീസ് വകുപ്പ് മുഖേന അപേക്ഷ ക്ഷണിക്കുന്നു.
2. രണ്ടു മുതൽ അഞ്ചു വരെ അംഗങ്ങളടങ്ങിയ വനിത ഗ്രൂപ്പുകൾക്ക് പദ്ധതിയുടെ 75% ധനസഹായമായി പരമാവധി അഞ്ച് ലക്ഷം രൂപവരെ ലഭിക്കും. 20% ബാങ്ക് വായ്പയും 5% ഗുണഭോക്തൃ വിഹിതവും ഇതിനൊപ്പം ചേർക്കണം.
3. ഓഖി വെള്ളപ്പൊക്ക ബാധിതർ, തീര നൈപുണ്യ വിദ്യാർത്ഥികൾ, വിധവകൾ, എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും. Priority will be given to Okhi flood victims, theera naipunya students and widows.
അപേക്ഷകൾ നോഡൽ ഓഫീസർ, സാഫ്, തൃശൂർ ജില്ലാ, അഴീക്കോട് ജെട്ടി 680 666 എന്ന വിലാസത്തിൽ സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതിക്ക് മുമ്പായി ലഭിച്ചിരിക്കണം. അപേക്ഷാഫോമും കൂടുതൽ വിവരങ്ങൾക്കുമായി അഴീക്കോട് മേഖല ചെമ്മീൻ വിത്തുല്പാദന കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ - 0480 2819698, 9846678520, 9745470331, 7907952239, 9746869960
Courtesy PRD 27.8.20
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ബയോഫ്ളോക്ക് യൂണിറ്റിന് , ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് അപേക്ഷിക്കാം
#Fisheries#Okhi#Naipunya#Keralam