Updated on: 19 February, 2021 7:50 AM IST
ധാരാളം വെളളം കുടിയ്ക്കുക.

അന്തരീക്ഷതാപം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനാല്‍ സൂര്യതാപമേറ്റുളള പൊളളല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലയിലെ ചിലസ്ഥലങ്ങളില്‍ നിന്നും സൂര്യതാപം റിപ്പോര്‍ട്ട്ചെയ്യപ്പെട്ടതിനാലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെളളം കുടിയ്ക്കുക.

ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കഴിയുമ്പോഴും 2 - 4 ഗ്ലാസ്സ് വെളളം കുടിയ്ക്കുക. ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാ വെളളവും കുടിയ്ക്കുക. കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക.

The district medical officer said people should be cautious as sunstroke is likely to occur as the temperature is extremely high and sunstroke has been reported from some parts of the district. Drink plenty of water in summer, especially in hot weather. Drink 2-3 glasses of water every hour even if you do not feel thirsty. People who sweat a lot should drink salted porridge and salted lemonade.

ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറി നില്‍ക്കുകയും, വെളളം കുടിയ്ക്കുകയും ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂട ്കൂടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുളളവരുടെയും (65 വയസ്സിനു മുകളില്‍) കുഞ്ഞുങ്ങളുടെയും(4 വയസ്സിനു താഴെയുളളവര്‍) മറ്റ്രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക. ചായ, കാപ്പി, കൊക്കക്കോള പോലുളള പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക.

സൂര്യാഘാതത്തിന്റെ സംശയം തോന്നിയാല്‍ ഉടന്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വെയിലുളള സ്ഥലത്തു നിന്നും തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക. തണുത്ത വെളളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം വെളളം കുടിയ്ക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക. കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത് എത്തിക്കുക.

English Summary: The district medical officer said people should be cautious as sunstroke is likely to occur as the temperature is extremely high and sunstroke has been reported from some parts of the district
Published on: 19 February 2021, 07:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now