Updated on: 5 April, 2024 3:16 PM IST
The extended period for purchasing ration in the state ends tomorrow

1. സംസ്ഥാനത്ത് സാങ്കേതിക തകരാർ മൂലം റേഷൻ വിതരണം തുടർച്ചയായി മുടങ്ങിയതോടെ മാർച്ച് മാസത്തെ റേഷൻ വാങ്ങുന്നതിന് നീട്ടിയ കാലാവധി നാളെ അവസാനിക്കും, മാർച്ച് മാസത്തെ റേഷൻ നാളെ വരെ വാങ്ങാം. റേഷൻ കടകളിലെ ഇ പോസ് സർവർ തകരാർ കാരണമാണ് വിതരണം തടസപ്പെട്ടത്. അതേസമയം മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ ഇ കെവൈസി മസ്റ്ററിങ് നടത്തുന്നതിന് കേന്ദ്രം അനുവദിച്ച സമയം കഴിഞ്ഞു. കാലാവധി കഴിഞ്ഞെങ്കിലും റേഷൻ ഉടമകൾക്ക് ഇത് വരെ റേഷൻ വിഹിതം നഷ്ടമായിട്ടില്ല. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും അവസാനിച്ചു. കേരളത്തിലെ ഭൂരിഭാഗം പേരും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

2. ചിറ്റൂർ പ്രദേശത്തെ വരൾച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുന്നതിനു മേയ് ഒന്നു വരെ 250 ക്യുബിക് വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറി ഡോ. വി. വേണു തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണയ്ക്കു കത്തയച്ചു. പറമ്പിക്കുളം - ആളിയാർ കരാർ പ്രകാരം ഒരു ജലവർഷത്തിൽ മണക്കടവ് വെയറിൽ 7250 ടിഎംസി ജലത്തിനു കേരളത്തിന് അർഹതയുണ്ടെന്നു കത്തിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇതുപ്രകാരം നിലവിലെ ജല വർഷമായ 2023 - 24ന്റെ മാർച്ച് രണ്ടാമത്തെ ആഴ്ച വരെ 6320 ദശലക്ഷം ക്യുബിക് അടി വെള്ളം കേരളത്തിനു ലഭ്യമാക്കേണ്ടതാണ്. എന്നാൽ 4803 ക്യുബിക് അടി വെള്ളമാണു ലഭിച്ചത്. ഇക്കാലയളവിൽ 1547 ദശലക്ഷം ക്യുബിക് അടിയുടെ കുറവുണ്ട്.

3. ജൈവതീരം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ കർഷക ചന്ത എടവനക്കാട് കൃഷിഭവനിൽ നടന്നു. രാവിലെ 10 മണി മുതലാണ് കർഷക ചന്ത ആരംഭിച്ചത്. എല്ലാ വ്യാഴ്ചകളിലും ചന്ത നടത്തി വരാറുണ്ട്. കർഷകരുടെ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് നേരിട്ട് വിൽപന നടത്തുന്നതിന് വേണ്ടിയിട്ടാണ് കർഷക ചന്ത സംഘടിപ്പിക്കുന്നത്.

4. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ ഒരു ദിവസം പ്രായമായ അത്യുൽപാദനശേഷിയുള്ള ഗ്രാമശ്രീ പിടക്കോഴിക്കുഞ്ഞുങ്ങൾ 25 രൂപ നിരക്കിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലും ജാപ്പനീസ് കാടക്കുഞ്ഞുങ്ങൾ എട്ടുരൂപ നിരക്കിൽ തിങ്കൾ,വ്യാഴം ദിവസങ്ങളിൽ വിൽപനയ്ക്ക് ലഭ്യമാണ്. വാങ്ങാൻ താല്പര്യമുള്ളവർ ഫോണിൽ വിളിച്ചു മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 0479 -2452277.

English Summary: The extended period for purchasing ration in the state ends tomorrow
Published on: 05 April 2024, 02:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now