Updated on: 28 December, 2022 12:18 PM IST
The Horticulture Mission provides funding for project-based farming

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖാന്തിരം മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് ഓഫ് ഹോള്‍ട്ടികള്‍ച്ചര്‍ (എം.ഐ.ഡി.എച്ച്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രൊജക്ട് അധിഷ്ഠിത പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു. സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് ധനസഹായം. വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രജിസ്ട്രേഡ് സൊസൈറ്റികള്‍, സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷക സംഘങ്ങള്‍, 25 അംഗങ്ങളെങ്കിലും ഉള്ള സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവര്‍ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്. പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം മൂല്യ നിര്‍ണ്ണയത്തിന് ആനുപാതികമായാണ് സഹായധനം അനുവദിക്കുക. വായ്പാബന്ധിതമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പായ്ക്ക് ഹൗസുകള്‍ സ്ഥാപിക്കുന്നതിന് 2 ലക്ഷം രൂപയും, കണ്‍വെയര്‍ ബെല്‍റ്റ് തരംതിരിക്കല്‍, ഗ്രേഡിംഗ്, കഴുകല്‍, ഉണക്കല്‍ എന്നീ സംവിധാനങ്ങളോടുകൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ 17.5 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 25 ലക്ഷം രൂപയും, പ്രീ കൂളിംഗ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും, ശീതീകരണ മുറികള്‍ക്ക് യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും. പരമാവധി 5000 മെട്രിക് എന്ന പരിധിക്ക് വിധേയമായി കോഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 1) സമതല പ്രദേശങ്ങളില്‍ 2800 രൂപ/ മെട്രിക് ടണ്ണും, മലയോര പ്രദേശങ്ങളില്‍ 4000 രൂപ/ മെട്രിക് ടണ്ണും, കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 2 ) സമതല പ്രദേശങ്ങളില്‍ 3500 രൂപ/ മെട്രിക് ടണ്ണും, മലയോര പ്രദേശങ്ങളില്‍ 5000 രൂപ/ മെട്രിക് ടണ്ണും ധന സഹായമായി നല്‍കും.

റീഫര്‍ വാനുകള്‍ക്കായി സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 9.1 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13 ലക്ഷം രൂപയും, റൈപ്പനിങ് ചേംബറിന് സമതല പ്രദേശങ്ങ ളില്‍ 35000 രൂപ/ ടണ്‍, മലയോരപ്രദേശങ്ങളില്‍ 50,000 രൂപ ടണ്‍, പ്രൈമറി/ മൊബൈല്‍/ മിനിമല്‍ പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 10 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13.15 ലക്ഷം രൂപയും പുതിയ പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് 1 ലക്ഷം രൂപയും നിലവിലുള്ള പ്രിസര്‍വേഷന്‍ യൂണിറ്റ് കള്‍ക്ക് യൂണിറ്റൊന്നിന് 50,000 രൂപയും ധനസഹായമായി ലഭിക്കും.

ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും (35%) മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും (50%), പഴം/പച്ചക്കറി ഉന്ത് വണ്ടികള്‍ക്ക് 15000 രൂപയും (50%), ശേഖരണം, തരംതിരിക്കല്‍, ഗ്രേഡിംഗ്, പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ 6 ലക്ഷം രൂപയും (40%) മലയോര പ്രദേശങ്ങളില്‍ (50%) 8.25 ലക്ഷം രൂപയുമാണ് ധനസഹായം. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുമായോ, www.shm.kerala.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9495206424.

ബന്ധപ്പെട്ട വാർത്തകൾ: എടയ്ക്കാട്ടുവയലില്‍ പാടങ്ങളില്‍ വളം തളിക്കാന്‍ ഡ്രോണ്‍

English Summary: The Horticulture Mission provides funding for project-based farming
Published on: 28 December 2022, 12:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now