1. കേരളത്തിൽ ചിക്കൻവില കുതിക്കുന്നു. കാസർകോട് ജില്ലയിൽ റീട്ടെയിൽ കോഴിയിറച്ചി കിലോഗ്രാമിന് 15 രൂപയാണ് 4 ദിവസത്തിനിടെ വർധിച്ചത്. 130 രൂപയായിരുന്ന ചിക്കന് ഇപ്പോൾ വില 145 രൂപയാണ്. ഈ മാസം അവസാനത്തോടെ വില കുറയുമെന്നാണ് പ്രതീക്ഷ. എന്നാൽ വില കൂടാനുള്ള കൃത്യമായ കാരണം വ്യക്തമല്ല. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും കോഴികളെ ഇറക്കുമതി ചെയ്യുന്നതിന് പുറമെ, ജില്ലയിലും ഉൽപാദനം നടക്കുന്നുണ്ട്. അതേസമയം മൊത്ത വ്യാപാര കടകളിൽ 130 രൂപ വരെ വില ഉയർന്നു. കോഴിത്തീറ്റ ഉൾപ്പെടെ ഏകദേശം 110 രൂപ ഉൽപാദന ചെലവ് വരുന്നുണ്ട്. കുഞ്ഞുങ്ങളെ വിരിയിച്ച് വിപണിയിൽ എത്തിക്കാനുള്ള കാലതാമസമാണ് വില ഉയരാൻ ഇടയാക്കിയതെന്നും വ്യാപാരികൾ പറയുന്നു.
2. ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ വച്ച് തീറ്റപുല്‍കൃഷിയിൽ പരിശീലനം നടത്തുന്നു. ഈമാസം 10നും 11നുമാണ് പരിശീലനം നടക്കുക. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ ഈമാസം ഒമ്പത് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപയാണ്. ഫോൺ: 8089391209, 04762698550.
കൂടുതൽ വാർത്തകൾ: ആശ്വാസമില്ല! പാചക വാതക സിലിണ്ടർ വില വീണ്ടും കൂട്ടി
4. മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ വിവിധ ധനസഹായ പദ്ധതികളിലേക്ക് ഈമാസം 16 വരെ അപേക്ഷിക്കാം. www.ksheersaree.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലയിലെ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം. വ്യക്തിഗത വിഭാഗങ്ങൾ പദ്ധതികൾ:
* ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 10 പശു യൂണിറ്റ് (എല്ലാം ടോപ്പ് അപ്പ് യൂണിറ്റ് ഷെഡോടുകൂടി).
* ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 20 പശു യൂണിറ്റ് (എല്ലാം ടോപ്പ് അപ്പ് യൂണിറ്റ് ഷെഡില്ലാതെ).
* ഹീഫര്‍ പാര്‍ക്ക് (ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി നേരിട്ട് ബന്ധപ്പെടുക)
* കറവ യന്ത്രം
* കാലിത്തൊഴുത്ത് നിര്‍മ്മാണം
* ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി എ സബ്സിഡി 5000 രൂപ
* ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി ബി സബ്സിഡി 5001 മുതല്‍ 10,000 രൂപ വരെ
* ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി സി സബ്സിഡി 10,001 മുതല്‍ 25,000 രൂപ വരെ
* ഡയറി ഫാം ആധുനികവത്ക്കരണം കാറ്റഗറി ഡി സബ്‌സിഡി 25,001 മുതല്‍ 50,000 രൂപ വരെ