Updated on: 4 December, 2020 11:18 PM IST
കർഷകരെ നിരാശയിലാഴ്ത്തി കാപ്പിയുടെ ഉൽപാദനം കുറഞ്ഞിട്ടും വില ഉയരുന്നില്ല. കഴിഞ്ഞ വർഷത്തെ ,പ്രളയവും  രോഗവും മൂലം രാജ്യത്തെ കാപ്പി ഉൽപാദനം 30 ശതമാനം കുറഞ്ഞിരുന്നു.എന്നാൽ, ഇതിന് ആനുപാതികമായി രാജ്യാന്തര വിപണിയിൽ വില ഉയരാത്തതാണ് പ്രതിസന്ധിക്കു കാരണം. 
 
ജൂൺ മുതലാണ് ബ്രസീലിൽ വിളവെടുപ്പ് ആരംഭിക്കുന്നത്. ഇതിനു ശേഷമേ ഇനി വിലനിലവാരത്തിൽ മാറ്റമുണ്ടാകാനിടയുള്ളൂ..   വയനാട്ടിൽ നവംബർ മുതൽ ജനുവരി ആദ്യ ആഴ്ചയോടെ ജില്ലയിൽ കാപ്പി വിളവെടുപ്പ് സീസൺ കഴിയും. ചെറുകിട  നാമമാത്ര കർഷകരിൽ ഭൂരിഭാഗവും വിളവെടുപ്പ് കഴിയുന്നതോടെ കാപ്പി വിൽക്കുകയാണ് പതിവ്.കൂലി ചെലവിനും  പിന്നിടുള്ള വളപ്രയോഗത്തിനും തോട്ടം പരിപാലിക്കാനുമായി .ആവശ്യമുള്ള പണത്തിന് കാപ്പി വിൽക്കുകയെ നിർവാഹമുള്ളൂ.
 
വലിയ തോട്ടം ഉടമകളും ഇപ്പോഴത്തെ സാഹചര്യത്തിൽ കുറെയൊക്കെ ആദ്യം തന്നെ വിൽപന നടത്തും. മുൻകാലങ്ങളിൽ മേയ് മാസമാവുമ്പോഴേക്കും വില വർധിക്കുകയും കരുതിവയ്ക്കുന്ന കാപ്പി വിൽപന നടത്തുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇത്തവണ ഇതുവരെ കാപ്പി വിലയിൽ വലിയ വർധന ഉണ്ടായില്ല. 
തോട്ടങ്ങളിൽ കുരുമുളക്, തോട്ടങ്ങളിൽ കുരുമുളക്, അടയ്ക്ക എന്നിവയുടെ നാശത്തിന് ശേഷം ആകെ പ്രതീക്ഷ നൽകുന്നത് കാപ്പിക്കൃഷിയിലാണ്..
 
4 കിലോ ഉണ്ട കാപ്പി ചാക്കിന് 3800 രൂപയും പരുപ്പ് ക്വിന്റലിന് 12,800 രൂപയാണ് ഇപ്പോഴത്തെ വില. രാജ്യാന്തര വിപണിയിൽ ഒരു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വിലയാണിൾ....ഇന്ത്യയിൽ ഈ വർഷം 30% ഉൽപാദനം കുറവാണ്. അതുകൊണ്ട് മാത്രമാണ് നിലവിലെ വില തന്നെ ലഭിക്കുന്നത്. അടുത്ത സീസൺ ആരംഭത്തിൽ തന്നെ വില കുറയാൻ ഇടയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.കാപ്പിക്ക് അടിസ്ഥാന വില നിശ്ചയിക്കുകയെന്നതാണ് കർഷകർക്ക് ആശ്വാസമാകുന്നൊരു നടപടി. 
English Summary: The price of coffee is not upsetting the farmers.
Published on: 01 June 2019, 03:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now