Updated on: 29 May, 2022 4:45 PM IST
The Prime Minister will hold talks with farmers across the country on Tuesday

തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ  എട്ടാം വാർഷികത്തോടനുബന്ധിച്ചു്  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  കർഷകരുമായും മറ്റ്  ഗുണഭോക്താക്കളുമായും വെബ്കാസ്റ്റിലൂടെ ആശയവിനിമയം നടത്തും.

ബന്ധപ്പെട്ട വാർത്തകൾ: കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം, കൃഷി ഓഫീസുകള്‍ കര്‍ഷക സൗഹൃദമാകണം - മന്ത്രി പി. പ്രസാദ്

ഇതിന്റെ ഭാഗമായി കേരളത്തിലെ പരിപാടി   കേന്ദ്ര കാർഷിക ഗവേഷണ  കൗൺസിലിന്  കീഴിലുള്ള, തിരുവനന്തപുരത്തെ   കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ  കേന്ദ്രത്തിൽ (സി ടി സി ആർ ഐ )  ഈ മാസം 31 ന് (മെയ് 31, ചൊവ്വാഴ്ച്ച) രാവിലെ  ഒൻപതരയ്ക്ക്  നടക്കും.  കേന്ദ്ര കൃഷിമന്ത്രി ശ്രീ. നരേന്ദ്ര സിംഗ്  തോമറും ചടങ്ങിൽ സംബന്ധിക്കും. കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരൻ മുഖ്യാതിഥിയായിരിക്കും. ശ്രീ. കടകംപള്ളി സുരേന്ദ്രൻ എം എൽ എ .ഐ സി എ ആർ ഡയറക്ടർ ജനറൽ ഡോ . ത്രിലോചൻ  മൊഹപാത്ര , സി ടി സി ആർ ഐ ഡയറക്ടർ  ഡോ . എം. എൻ. ഷീല തുടങ്ങിയവർ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങു വിളകളുടെ നടീല് കാലവും അനുവര്ത്തിക്കേണ്ട കൃഷിരീതിയും

ഉച്ച തിരിഞ്ഞു നടക്കുന്ന സാങ്കേതിക സെഷനിൽ കാർഷിക മേഖലയുടെ വികസനത്തിനായുള്ള കേന്ദ്ര സംസ്ഥാന  ഗവണ്മെന്റുകളുടെ പദ്ധതികൾ , സുരക്ഷിത ജീവനോപാധിക്കുള്ള  സംയോജിത കൃഷി രീതികൾ , ഉഷ്ണമേഖലാ കിഴങ്ങുവർഗ്ഗങ്ങൾക്കുള്ള  നൂതന സാങ്കേതികവിദ്യകൾ  തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്‌ളാസ്സുകൾ നയിക്കും.

ബന്ധപ്പെട്ട വാർത്തകൾ: സംയോജിത കൃഷിയിൽ മണ്ണിരക്കമ്പോസ്റ്റിൻറെ ആവശ്യകത

കർഷകസംഗമം , കൃഷിയിട  സന്ദർശനം , പ്രദർശനം എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

English Summary: The Prime Minister will hold talks with farmers across the country on Tuesday
Published on: 29 May 2022, 04:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now