സാധാരണക്കാര്‍ക്ക് ഏറ്റവും നല്ല ഉല്‍പന്നങ്ങള്‍ വിലകുറച്ച് വേഗത്തില്‍ എത്തിക്കാനാണ് കുടുംബശ്രീ ഉല്‍സവിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. കുടുംബശ്രീയുടെ ഉല്‍സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.Education Minister Prof C Rabindranath said that the aim of Kudumbasree Ulsav is to bring the best products to the common man at low cost and fast. He was inaugurating the festival of Kudumbasree. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനം വര്‍ദ്ധിപ്പിക്കാന്‍ ഉല്‍സവിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന കുടുബശ്രീ ഉല്‍പന്നങ്ങള്‍ തപാല്‍ വകുപ്പ് വീട്ടിലെത്തിക്കും. ഇതിനായി കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ധാരണാപത്രം തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് പ്രതീകിന് കൈമാറി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്: തെങ്ങ് കയറ്റക്കാര്‍ക്ക് 99 രൂപ മുടക്കി പുതുക്കിയ ഇന്‍ഷുറന്‍സ് പരിരക്ഷ
#Kudumbashree #Postoffice #homemadeproducts #Agriculture #Womengroups