Covid പ്രതിസന്ധിയോട് അനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിൻെറ ഭാഗമായി EPF വിഹിതം നൽകുന്ന ഇടത്തരക്കാര്‍ക്ക് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 2020 ഒക്ടോബര്‍ ഒന്നിനും 2021 ജൂൺ മുപ്പതിനും ഇടയിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ രജിസ്റ്റർ ചെയ്തിരിയ്ക്കുന്നവര്‍ക്ക് സഹായം ലഭിയ്ക്കും
പുതിയതായി ജോലിയ്ക്ക് ചേരുന്ന തൊഴിലാളികളുടെ EPF വിഹിതമാണ് സര്‍ക്കാര്‍ നൽകുന്നത്. രണ്ടു വര്‍ഷത്തേയേക്ക് ഈ വിഹിതം സര്‍ക്കാര്‍ തന്നെ നൽകും. ഇടത്തരക്കാരുടെ ശമ്പളത്തിൽ നിന്ന് PF വിഹിതം കുറയ്ക്കില്ല എന്ന് ചുരുക്കം . 15,000 രൂപ വരെ മാസശമ്പളം ഉള്ളവര്‍ക്കാണ് ഇതിന് അര്‍ഹതയുള്ളത്. 1,000 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളിൽ തൊഴിലുടമയുടെ വിഹിതവും സര്‍ക്കാര്‍ തന്നെയാണ് നൽകുക എന്നാണ് സൂചന. പുതിയതായി ജോലിയ്ക്ക് പ്രവേശിയ്ക്കുന്നവരെയും അവിദഗ്ധ തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
20 ൽ കുറവ് എണ്ണം ജീവനക്കാരുള്ള സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് provident fund ആനുകൂല്യങ്ങൾ നൽകാൻ തൊഴിലുടമയ്ക്ക് അധികാരം നൽകുന്ന വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയതായി ജോലിയ്ക്ക് പ്രവേശിയ്ക്കുന്ന തൊഴിലാളികളുടെ എണ്ണത്തിൻെറ അടിസ്ഥാനത്തിൽ ആണ് തൊഴിലുടമയ്ക്ക് ലഭിയ്ക്കുന്ന സഹായം.
50 പേർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ചുരുങ്ങിയത് രണ്ടു പേരെ ജോലിക്കെടുത്താൽ മാത്രമേ സഹായത്തിന് അർഹത ലഭിയ്ക്കുകയുള്ളൂ. 50 പേരിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനമാണെങ്കിൽ 5 പേരിൽ കൂടുതൽ പേരെ നിയമിയ്ക്കണം. നിശ്ചിത കാലയളവിലേയ്ക്കാണിത്. PF വിഹിതമായി തൊഴിലാളികളുടെ അടിസ്ഥാന ശമ്പളത്തിൻെറ 12 ശതമാനമാണ് കുറയ്ക്കുന്നത്. ഇതേ തുക തൊഴിലുടമയും നൽകും. ഈ തുക കുറയ്ക്കാത്തതിനാൽ PF വിഹിതം നൽകുന്നവര്‍ക്ക് അധിക തുക ലഭിയ്ക്കും എന്നതു തന്നെയാണ് പ്രധാന മെച്ചം.
നിങ്ങൾക്ക് എന്തെങ്കിലും ഇപിഎഫ് അന്വേഷണം ഉണ്ടോ? ജനങ്ങൾക്കായി EPFO വാട്ട്‌സ്ആപ്പ് സേവനം തുടങ്ങി
#krishijagran #kerala #epf #benefits #salaray