Updated on: 18 June, 2022 6:32 PM IST
സംയോജിത കൃഷി രീതിയാണ് നടപ്പിലാക്കി വരുന്നത്

സംസ്ഥാനത്തെ ഏക ജൈവ സർട്ടിഫൈഡ് ഫാമായ ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്. പെരിയാറിന്റെ തീരത്ത് ആലുവ തുരുത്തിൽ 1919ൽ കൃഷി പാഠശാലയായി ആരംഭിച്ച വിത്തുല്പാദന കേന്ദ്രം ജൈവകാർഷിക രംഗത്ത് മാതൃകസൃഷ്ടിക്കുകയാണ്.

കാർബൺ തുലിതാവസ്ഥ നിലനിർത്തുന്നതിനായി പ്രകൃതിയോടിണങ്ങിയ ശാസ്ത്രീയമായ കൃഷിരീതികൾ ഇവിടെ പരീക്ഷിച്ചു വരുന്നു.രാസവളങ്ങളെ പൂർണമായും ഒഴിവാക്കി സുരക്ഷിത ഭക്ഷണവും ഫലഭൂയിഷ്ഠമായ മണ്ണും ലക്ഷ്യമിട്ടുള്ള കൃഷിരീതിയാണ് നടപ്പിലാക്കുന്നത്.2012 മുതൽ പൂർണ്ണമായും ജൈവവളങ്ങളും ജൈവകീടനാശിനികളുമാണ് വിളകളിൽ ഉപയോഗിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കാർബൺ ന്യൂട്രൽ കൃഷി രീതി സംസ്ഥാനത്തു വ്യാപകമാക്കും: മന്ത്രി പി. പ്രസാദ്

സംയോജിത കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കി വരുന്നത്.നെൽകൃഷി ചെയ്യുന്ന പാടങ്ങളിൽ താറാവിനെ വിടുന്നത് വഴി കീടങ്ങളെ നശിപ്പിക്കുന്നതിനും, നിലം ഫലഭൂയിഷ്ഠം ആകുന്നതിനും കാരണമാകുന്നു.സംയോജിത കൃഷി രീതിയിലൂടെ മാലിന്യങ്ങൾ ഉൾപ്പെടുന്ന വസ്തുക്കളെല്ലാം ,നേരിട്ടോ, സംസ്ക്കരിച്ചോ മറ്റു കൃഷികളുമായി ബന്ധപ്പെടുത്തി ഉപയോഗപ്രദമാക്കാൻ കഴിയുന്നു. കാസർകോഡ് കുള്ളൻ പശു, മലബാർ ആട്, മത്സ്യം, കുട്ടനാടൻ താറാവ് ,കോഴി , തേനീച്ച, മണ്ണിര, എന്നിവയുംകൃഷിചെയുന്നുണ്ട് . പാരിസ്ഥിതിക എൻജിനീയറിങ്ങിന്റെ ഭാഗമായി എള്ള്, തിന,റാഗി, തുടങ്ങിയ വിളകളും കൃഷി ചെയ്യുന്നു. കാർബൺ ഫിക്സേഷന് ചോളം,റാഗി എന്നിവയുടെ കൃഷിയിലൂടെ സാധിക്കുന്നു. മൃഗങ്ങൾക്കും, പക്ഷികൾക്കും പ്രകൃതിദത്തമായ ഭക്ഷണപദാർത്ഥങ്ങളാണ് നൽകുന്നത്.പയർ ശീമക്കൊന്ന എന്നിവയുടെ ഇല പച്ചില വളമായി ഉപയോഗിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയൊരുക്കി വിദ്യാര്‍ത്ഥികള്‍

വിളകളുടെ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ തന്നെ നശിക്കുന്നതും,അവശിഷ്ടങ്ങൾ കത്തിക്കുന്നതും ഒഴിവാക്കുന്നു. സന്ദർശകർ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരുന്നത് അനുവദനീയമല്ല.കൃഷിയിടങ്ങളിലെ കളകളെ നശിപ്പിക്കുന്നതിന് രാസകള നാശിനികൾ ഒഴിവാക്കി ശാസ്ത്രീയമായ രീതികൾ നടപ്പിലാക്കിവരുന്നു. കളകൾ പറിച്ചു കളയുകയും,കാലികളെ മേയാൻ വിടുകയും ചെയ്യുന്നു. കൃത്യമായ ഇടവേളകളിൽ മണ്ണ് പരിശോധന നടപ്പിലാക്കിവരുന്നു. എല്ലാകാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് കൃഷിയിടം ജൈവ പുത കൊണ്ട് മൂടുന്നു.

The State Seed Center at Aluva Island, the only organic certified farm in the state, is preparing to declare itself as a carbon neutral farm.

ഫാമിലെ നാടന്‍ പശുക്കളുടെ ചാണകം,ഗോമൂത്രം, ശീമക്കൊന്ന ഇല എന്നിവ ഉപയോഗിച്ച് വളര്‍ച്ച ത്വരകങ്ങളായ പഞ്ചഗവ്യം, കുണപ്പജല,വെര്‍മിവാഷ്, അമിനോഭിഷ് എന്നിവയും ജീവാണു വളമായ മൈക്കോറൈസ, കീടവികര്‍ഷിണിയായ എക്‌സ്‌പ്ലോഡ് (XPLOD) ഉല്പാദിപ്പിച്ച വിൽപന നടത്തിവരുന്നു.സീസണനുസരിച്ച് മഞ്ഞല്‍പൊടി, രാഗി, ചിയാ .വെളിച്ചെണ്ണ, മത്സ്യം, മുട്ട എന്നിവയും ഇവിടെ വില്‍പ്പനക്കായി ലഭ്യമാക്കാറുണ്ട്.ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള വാതകമാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.

പൂർണ്ണമായും കാർബൺ തുലിതാവസ്ഥ നിലനിർത്തുന്നതിന് കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് വിത്തുല്പാദന കേന്ദ്രം.ഫാമിലെ അപൂർവ്വ വിത്തിനങ്ങൾ ഉൾപ്പെടെ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കാൻ ലക്ഷ്യമിടുന്നു. മണ്ണ് പരിശോധനയിലൂടെ മണ്ണിലെ സൂക്ഷ്മ ജീവജാലങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം നടത്തും.ഫാമിന്റെ പ്രവർത്തനം പൂർണ്ണമായി സൗരോർജ്ജത്തിലാക്കും. ഉൽപ്പന്നങ്ങൾ പൊതിയുന്നതിന് ജൈവവസ്തുക്കൾ ഉപയോഗിക്കാനും, പാകം ചെയ്യാതെ തന്നെ ഭക്ഷിക്കാൻ കഴിയുന്ന ആസാമിൽ നിന്നുള്ള വ്യത്യസ്ത നെല്ലിനമായ കുമോൾ സൗൾ (kumol soul) കൃഷിചെയ്യാനും ലക്ഷ്യമാക്കുന്നു. പുഴയുടെ തീരത്തെ മണ്ണ് സംരക്ഷിക്കുന്നതിന് തീറ്റപ്പുൽകൃഷി തീരത്ത് ആരംഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: 'കാർബൺ ന്യൂട്രൽ' ആകാൻ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്

English Summary: The State Seed Production Center at Aluva is carbon neutral
Published on: 18 June 2022, 05:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now