1. റേഷൻ ട്രാൻസ്പോർട്ട് കരാറുകാരുടെ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. കരാറുകാർക്ക് കൊടുക്കാനുണ്ടായിരുന്ന നവംബർ മാസത്തെ കുടിശ്ശിക മന്ത്രി അനുവദിച്ചു. കുടിശ്ശിക വിതരണം ചെയ്യുന്നതിനായി താലൂക്കുകളിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ റേഷൻ വിതരണവും സംഭരണവും പുനരാരംഭിച്ചു. ഡിസംബറിലേയും ഉടൻ തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കൂടുതൽ അറിയുന്നതിന്: https://youtu.be/94wgeGOJVFI?si=Y7eMaW4xtJpIt0Kh
2. മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം. 2023- 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം കൊല്ലം തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജനുവരി 25 ന് മുമ്പ് അപേക്ഷ നല്‍കണം. 10,000 രൂപയാണ് പുരസ്‌കാരം . അപേക്ഷ ഫോറം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും ലഭ്യമാണ്.
3. കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി ഇ പഠന കേന്ദ്രം കൂൺ കൃഷിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 2 മുതൽ 21 വരെയാണ് പരിശീലനം, രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 1 ആണ്. കൂടുതൽ വിവരങ്ങൾക്ക് 9497353389 അല്ലെങ്കിൽ 04872438567. രജിസ്റ്റർ ചെയ്യുന്നതിനായി www.celkau.in
4. എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജനുവരി 23 ന് "ഫാം ടൂറിസം നിങ്ങളുടെ ഫാമിലും" എന്ന വിഷയത്തില്‍ പരിശീലനമൊരുക്കുന്നു. പാലക്കാട് മൃഗസംരക്ഷണ വകുപ്പ് റിട്ടയേഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എന്‍. ശുദ്ധോദനന്‍ ആണ് ക്ലാസ് എടുക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ 0484 2950408 എന്ന നമ്പറിൽ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സമയം രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ.-- ഫോണ്‍: 0484 2950408.
ബന്ധപ്പെട്ട വാർത്തകൾ: റേഷൻ കടകളിൽ 'വെറും 10 രൂപയ്ക്ക്' കുപ്പിവെള്ളം!