1. സംസ്ഥാനത്ത് വാർഷിക ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള സമയം ഈ മാസം 31ന് അവസാനിക്കും. കൃത്യസമയത്ത് മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഗുണഭോക്തൃ പട്ടികയിൽ നിന്നും പുറത്താകും. സമയപരിധി ഇനിയും ദീർഘിപ്പിക്കാൻ സാധിക്കില്ലെന്ന് ധനവകുപ്പ് അധികൃതർ അറിയിച്ചു. സേവന പെൻഷൻ പോർട്ടലിലെ വിവരങ്ങൾ അനുസരിച്ച് 52,47,566 പേരാണ് സാമൂഹിക പെൻഷൻ കൈപ്പറ്റുന്നത്, ഇതിൽ 40,05,431 പേർ മസ്റ്ററിങ് പൂർത്തിയാക്കി. കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിങ്ങനെ 5 വിഭാഗങ്ങളിൽ 1,600 രൂപ വീതമാണ് പ്രതിമാസ പെൻഷൻ നൽകുന്നത്.
കൂടുതൽ വാർത്തകൾ: യുഎഇയിൽ അജ്മാൻ ലിവ ഈന്തപ്പഴ മേളയ്ക്ക് തുടക്കം
2. സബ്സിഡി നിരക്കിലുള്ള തക്കാളി ഓൺലൈനായി ലഭ്യമാക്കി കേന്ദ്ര സർക്കാർ. ഒഎൻഡിസി വഴി 70 രൂപ നിരക്കിലാണ് 1 കിലോ തക്കാളി വിൽക്കുന്നത്. 1 വ്യക്തിക്ക് 2 കിലോ തക്കാളി വരെ വാങ്ങാം. ബുക്ക് ചെയ്യുന്നതിന്റെ പിറ്റേന്ന് തക്കാളി ഡെലിവറി ചെയ്യും. പേടിഎം, മൈസ്റ്റോർ, പിൻകോഡ് തുടങ്ങി ഒഎൻഡിസിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബയേഴ്സ് ആപ്പിലൂടെ മാത്രമാണ് തക്കാളി ലഭ്യമാകുക. രാജ്യത്ത് തക്കാളി വില 250 കടന്നതോടെയാണ് കേന്ദ്ര സർക്കാർ സബ്സിഡി ഏർപ്പെടുത്തിയത്.
3. ഒമാനിലെ ജബൽ അഖ്ദറിൽ ഇനി മാതളത്തിന്റെ വിളവെടുപ്പ് കാലം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാതള നാരങ്ങയാണ് ഇവിടെ കൃഷി ചെയ്യുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ മികച്ച രീതിയിൽ കൃഷി ചെയ്യാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. ഓഗസ്റ്റ് 1 മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. 17.27 ലക്ഷം റിയാലായിരുന്നു കഴിഞ്ഞ വർഷത്തെ ലാഭം. വിളവെടുപ്പിനോടനുബന്ധിച്ച് ജബൽ അൽ അഖ്ദർ ഫെസ്റ്റിവലും നടക്കും.