Updated on: 6 January, 2023 3:20 PM IST
The Union Cabinet approves National Green Hydrogen Mission

ശുദ്ധമായ ഊർജ സ്രോതസ്സ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെ 19,744 കോടി രൂപയുടെ ദേശീയ ഹരിത ഹൈഡ്രജൻ മിഷന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ മന്ത്രാലയം (MNRE) പദ്ധതി നടപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കും അദ്ദേഹം പറഞ്ഞു.

2030-ഓടെ രാജ്യത്ത് ഏകദേശം 125 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കൂട്ടിച്ചേർക്കുന്നതിനൊപ്പം പ്രതിവർഷം കുറഞ്ഞത് 5 മില്യൺ മെട്രിക് ടൺ, ഗ്രീൻ ഹൈഡ്രജൻ ഉൽപാദന ശേഷിയുടെ വികസനം പ്രോത്സാഹിപ്പിക്കാനാണ് ദൗത്യം ശ്രമിക്കുന്നത്. 2030-ഓടെ 8 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 6 ലക്ഷത്തിലധികം തൊഴിലവസരങ്ങളും ഇത് വിഭാവനം ചെയ്യുന്നു. 2030 ഓടെ ഫോസിൽ ഇന്ധന ഇറക്കുമതിയിൽ ഒരു ലക്ഷം കോടി രൂപയിലധികം കുറയുകയും വാർഷിക ഹരിതഗൃഹ വാതക ഉദ്‌വമനം ഏകദേശം 50 MMT കുറയ്ക്കുകയും ചെയ്യും.

ഗ്രീൻ ഹൈഡ്രജന്റെ ഡിമാൻഡ് സൃഷ്ടിക്കൽ, ഉത്പാദനം, ഉപയോഗം, കയറ്റുമതി എന്നിവ ഈ മിഷൻ സുഗമമാക്കും. സ്ട്രാറ്റജിക് ഇന്റർവെൻഷൻസ് ഫോർ ഗ്രീൻ ഹൈഡ്രജൻ ട്രാൻസിഷൻ പ്രോഗ്രാമിന് (SIGHT) കീഴിൽ, രണ്ട് വ്യത്യസ്ത സാമ്പത്തിക പ്രോത്സാഹന സംവിധാനങ്ങൾ അതിലൊന്നു ഇലക്ട്രോലൈസറുകളുടെ ആഭ്യന്തര നിർമ്മാണവും, ഗ്രീൻ ഹൈഡ്രജന്റെ ഉത്പാദനവും ലക്ഷ്യമിടുന്നു. വളർന്നുവരുന്ന അന്തിമ ഉപയോഗ മേഖലകളിലും ഉൽപ്പാദന പാതകളിലും പൈലറ്റ് പ്രോജക്ടുകളെ മിഷൻ പിന്തുണയ്ക്കും. ഹൈഡ്രജന്റെ വൻതോതിലുള്ള ഉൽപ്പാദനത്തിനും, അല്ലെങ്കിൽ ഉപയോഗത്തിനും കഴിവുള്ള പ്രദേശങ്ങൾ കണ്ടെത്തി ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകളായി വികസിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗവേഷണ-വികസന പദ്ധതികൾ ലക്ഷ്യബോധമുള്ളതും,  സമയബന്ധിതവും ആഗോളതലത്തിൽ മത്സരാധിഷ്ഠിത സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിൽ വികസിപ്പിക്കുന്നതുമായിരിക്കും. ഒരു ഏകോപിത നൈപുണ്യ വികസന പരിപാടിയും ഏറ്റെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഏജൻസികളും സ്ഥാപനങ്ങളും മിഷൻ ലക്ഷ്യങ്ങളുടെ വിജയകരമായ നേട്ടം ഉറപ്പാക്കുന്നതിന് കേന്ദ്രീകൃതവും ഏകോപിതവുമായ നടപടികൾ കൈക്കൊള്ളും. ദൗത്യത്തിന്റെ മൊത്തത്തിലുള്ള ഏകോപനത്തിനും നിർവഹണത്തിനും പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ബന്ധപ്പെട്ട വാർത്തകൾ:  ഡൽഹിയിൽ ഏറ്റവും കുറഞ്ഞ താപനില, 1.8 ഡിഗ്രി സെൽഷ്യസ്!!

English Summary: The Union Cabinet approves National Green Hydrogen Mission
Published on: 06 January 2023, 02:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now