Updated on: 20 August, 2021 5:20 PM IST
കർഷക ക്ഷേമനിധി ബോർഡിൽ നിരവധി ആനുകൂല്യങ്ങൾ
5 സെൻറിൽ കുറയാതെയും, 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള 5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ച ഏതൊരു വ്യക്തിക്കും കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകാം. അപേക്ഷകൾ ഓൺലൈൻ വഴിയും ഡിജിറ്റൽ സേവ കോമൺ സർവീസ് സെൻറർ വഴിയും നൽകാവുന്നതാണ്. 18 നും 55 നും ഇടയിൽ പ്രായമുള്ള മൂന്ന് വർഷത്തിൽ കുറയാത്ത കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും അംഗം അല്ലാത്തതുമായ കർഷകർക്ക് പദ്ധതിയുടെ ഭാഗമാകാം.
Anyone who owns land not less than 5 cents and not more than 15 acres and has an annual income of less than Rs.

ആനുകൂല്യങ്ങൾ

  • കർഷകർ അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും, ക്ഷേമനിധിയിൽ കുടിശ്ശിക ഇല്ലാതെ അംഗമായി തുടരുകയും ചെയ്താൽ 60 വയസ്സ് പൂർത്തിയാകുമ്പോൾ അടച്ച അംശാദായത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കും. 
  • കുറഞ്ഞത് അഞ്ചുവർഷം അംശദായം കുടിശ്ശിക ഇല്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ് കുടുംബപെൻഷൻ ലഭിക്കുക
  • പെൻഷൻ തീയതിക്ക് മുൻപ് അനാരോഗ്യം കാരണം കാർഷികവൃത്തിയിൽ തുടരാൻ കഴിയാത്തവർക്ക് 60 വയസ്സ് വരെ പ്രതിമാസം പെൻഷൻ നൽകും 
  • രോഗം മൂലമോ അപകടം മൂലമോ ശാരീരികാവസ്ഥ ഉണ്ടാക്കുന്നവർക്ക് അവശത ആനുകൂല്യവും നൽകുന്നുണ്ട്. 
  • ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ്  അംഗങ്ങൾ ആകുന്നവർക്ക് ചികിത്സ സഹായം നൽകും. 
  • ബോർഡ് നിശ്ചയിക്കുന്ന ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കാൻ അർഹതയില്ലാത്ത സാഹചര്യത്തിൽ അത്തരം അംഗങ്ങൾക്ക് പ്രത്യേക സഹായധനം നൽകും.
  • ക്ഷേമനിധിയിൽ അംഗങ്ങൾ ആകുന്ന വനിതകളുടെയും, അംഗങ്ങളുടെ പെൺമക്കളുടെ വിവാഹത്തിനും ആനുകൂല്യം നൽകും.
  • അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ടുതവണ ആനുകൂല്യം നൽകും 
  • ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലയിലെ പഠനത്തിനും വിദ്യാഭ്യാസ ധനസഹായം നൽകും.
English Summary: There are several benefits to being a member of the Farmers' Welfare Fund Board
Published on: 20 August 2021, 05:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now