സ്ഥിര നിക്ഷേപമിടുന്നവർക്ക് അനുയോജ്യമായ സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നതിനാൽ ബാങ്ക് നിക്ഷേപങ്ങൾക്കും പലിശ നിരക്ക് ഉയരുന്നുണ്ട് 2022 ആഗസ്റ്റിൽ ചേര്‍ന്ന റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് 50 അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ 5.40 ശതമാനത്തിലേക്ക റിപ്പോ നിരക്ക് ഉയര്‍ന്നു.
ഇതിന്റെ ഭാഗമായി ബാങ്കുകള്‍ നിക്ഷേപ പലിശയും വായ്പ പലിശ നിരക്കും ഉയര്‍ത്തി തുടങ്ങി. ഇതില്‍ ഏറ്റവും നേട്ടം ലഭിച്ചത് മുതിര്‍ന്ന പൗരന്മാര്‍ക്കാണ്. സ്ഥിര നിക്ഷേപത്തെ കൂടുതലായി ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹ്രസ്വകാലത്തേക്ക് 8 ശതമാനത്തിന് മുകളിൽ പലിശ നിരക്ക് നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുന്നുണ്ട്. ഇത്തരത്തിൽ ഉയർന്ന പലിശ നൽകുന്ന ബാങ്കുകൾ പരിശോധിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് നല്ല പലിശ ലഭിക്കാൻ സുരക്ഷിതമായ ഈ കോര്‍പറേറ്റ് പദ്ധതികളിൽ ചേരാം
- ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക്: പലിശ നിരക്കിൽ മുൻനിരയിലാണ് ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക്. ബാങ്കിന്റെ 84 ശതമാനത്തോളം ഓഹരികളും പ്രൊമോട്ടർ ഗ്രൂപ്പിന്റെ കയ്യിലാണ്. 6 മാസം മുതൽ 120 മാസത്തേക്കാണ് ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്കിൽ നിക്ഷേപം സ്വീകരിക്കുക. സാധാരണ നിക്ഷേപകർക്ക് 4.75 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശ ലഭിക്കും.
700 ദിവസം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പലിശ നിരക്ക് 8.25 ശതമാനമാണ്. സാധാരണ നിക്ഷേപകർക്ക് 700 ദിവസത്തിന മുകളിൽ 5 വർഷം വരെ നിക്ഷേപിക്കുമ്പോൾ 7.50 ശതമാനം പലിശ നൽകും. 2017 മുതൽ പ്രവർത്തിക്കുന്ന ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ആസ്ഥാനം വാരണാസിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഈ കേരള സർക്കാർ സ്ഥാപനങ്ങൾ 2 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7% ന് മുകളിൽ പലിശ തരുന്നു
700 ദിവസം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പലിശ നിരക്ക് 8.25 ശതമാനമാണ്. സാധാരണ നിക്ഷേപകർക്ക് 700 ദിവസത്തിന മുകളിൽ 5 വർഷം വരെ നിക്ഷേപിക്കുമ്പോൾ 7.50 ശതമാനം പലിശ നൽകും. 2017 മുതൽ പ്രവർത്തിക്കുന്ന ഉത്കൃഷ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ആസ്ഥാനം വാരണാസിയാണ്.
7 ദിവസം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപിക്കാം. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക് 8.05 ശതമാനവും 3 മുതൽ 5 വര്‍ഷത്തേക്ക് 8.15 ശതമാനവും പലിശ ലഭിക്കും.
- നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്: സെപ്റ്റംബർ 16നാണ് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് പലിശ നിരക്ക് പുതുക്കിയത്. 7 ദിവസം മുതല്‍ 10 വർഷത്തേക്കുള്ള വരെയുള്ള നിക്ഷേപങ്ങളാണ് നോര്‍ത്ത് ഈസറ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ അനുവദിക്കുന്നത്. 2 മുതല്‍ 3 വര്‍ഷത്തേക്കോ 730 ദിവസത്തേക്കോ നിക്ഷേത്തിന് മുതിർന്ന പൗരന്മാർക്ക് 8.25 ശമാനം പലിശ ലഭിക്കും.
ഗുവാഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്മോൾ ഫിനാൻസ് ബാങ്കാണ് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്. ബാങ്കിലെ ആവർത്തന നിക്ഷേപത്തിനും 8 ശതമാനം പലിശ നിരക്ക് ലഭിക്കും.
കാൽക്കുലേറ്റർ 8.25 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം രൂപ 3 വർഷത്തേക്ക് സ്ഥിര നിക്ഷേപമിടുന്നൊരാൾക്ക് 6,34,240 രൂപയാണ് കാലാവധിയിൽ ലഭിക്കുന്നത്. 1,34,240 രൂപ പലിശ ലഭിക്കും. 8.05 ശതമാനം പലിശ നിരക്കിൽ നിക്ഷേപിക്കുന്നൊരാൾക്ക് 6,30,731 രൂപ കാലാവധിയിൽ ലഭിക്കും. 8 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 3 വർഷത്തിന് ശേഷം 6,29,856 രൂപ ലഭിക്കും.