വലിയ തുക എടുക്കാൻ ഇല്ലാത്തവർക്ക്, മിച്ചം വരുന്ന തുകകൊണ്ട് തുടങ്ങി മികച്ച സമ്പാദ്യം നേടാൻ സാധിക്കുന്ന ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ് എസ്‌ഐപി റിക്കറിങ് ഡപ്പോസിറ്റ്. റിക്കറിങ് ഡപ്പോസിറ്റ് മാസ ഇടവേളകളിൽ കൃത്യം അടവുകളായി പണം നിക്ഷേപിക്കാൻ സൗകര്യം നൽകുന്നു. ഇവ ഉയർന്നതും സുസ്ഥിരവുമായ പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സ്ഥിരനിക്ഷേപങ്ങളിൽ വലിയൊരു തുക ഒറ്റത്തവണ നൽകണമെന്ന പോലുള്ള നിബന്ധന റിക്കറിങ് ഡപ്പോസിറ്റുകളില്ല. കൂടാതെ ഈ നിക്ഷേപത്തിന് ഡിഐസിജിസിയുടെ അഞ്ച് ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയും ഉണ്ട്.
കർഷകർക്കായി കേന്ദ്ര സർക്കാരിൻറെ ഒറ്റ തവണ നിക്ഷേപ പദ്ധതി
കാലാവധി ആറ് മാസം മുതൽ പത്ത് വർഷം വരെയുണ്ട്. നൂറ് രൂപയിൽ താഴെയുള്ള ആദ്യഗഡുവായും റിക്കറിങ് ഡപ്പോസിറ്റ് ആരംഭിക്കാം. പലിശ നിരക്ക് ഉയരുമ്പോൾ നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ നിർബന്ധമായും ആർഡി ഉണ്ടായിരിക്കണം. നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ആർഡിയുടെ പലിശ നിരക്ക് ഓരോ ബാങ്കിനും വ്യത്യസ്തമാണ്. മുതിർന്ന പൗരന്മാർക്ക് ആർഡി പലിശ നിരക്ക് സാധാരണ നിക്ഷേപങ്ങളേക്കാൾ താരതമ്യേന കൂടുതലാണ്.
മൂന്നാം മാസത്തിലാണ് ഈ നിക്ഷേപത്തിന്റെ പലിശ നിരക്ക് കൂട്ടിച്ചേർക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 0.25% മുതൽ 0.75%വരെ അധിക പലിശ നൽകും. ഇവിടെ മുതിർന്ന പൗരന്മാർക്ക് ഏഴ് ശതമാനത്തിലധികം പലിശ നൽകുന്ന ബാങ്കുകളെ കുറിച്ചാണ് പറയുന്നത്. ഇവിടെ വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിലല്ല പലിശ നിരക്കിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകളെ വിലയിരുത്തുന്നത്.
എസ്ബിഐ 'വീകെയര്‍': മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള FD Scheme സെപ്റ്റംബര്‍ വരെ നീട്ടി
സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക്
2021 സെപ്തംബർ 9 മുതലാണ് ഈ സ്‌മോൾഫിനാൻസ് ബാങ്ക് റിക്കറിങ് ഡപ്പോസിറ്റുകളുടെ പലിശ നിരക്ക് വർധിപ്പിച്ചത്. മുതിർന്ന പൗരന്മാർക്ക് 36 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് പരമാവധി 7.30% പലിശ വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷം വരെയുള്ള റിക്കറിങ് നിക്ഷേപങ്ങൾക്ക് 7% പലിശയാണ് മുതിർന്ന പൗരന്മാർക്ക് നൽകുന്നത്.
ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്
ആറ് മാസം മുതൽ പത്ത് വർഷം വരെയുള്ള ആർഡിക്ക് ബാങ്ക് 6.50 % മുതൽ 6.75%വരെയാണ് സാധാരണ ഉപഭോക്താക്കൾക്ക് പലിശ നൽകുന്നത്. എന്നാൽ ഈ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7% മുതൽ 7.25%വരെയാണ് പലിശ നൽകുന്നു.2022 ജനുവരി 20 മുതലാണ് ഈ മാനദണ്ഡം പ്രാബല്യത്തിൽ വന്നത്. 12 മാസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ മുതിർന്ന പൗരന്മാരുടെ ആർഡിയ്ക്ക് ഏഴ് ശതമാനത്തിൽ അധികമാണ് ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് പലിശ നൽകുന്നത്.
Tenure Regular rate in % p.a. Senior citizesn
Upto 6 months 6.50% 7.00%
9 montsh 6.50% 7.00%
12 months 6.75% 7.25%
15 months 6.75% 7.25%
18 months 6.75% 7.25%
21 months 6.75% 7.25%
Above 21 Months
to less than 24 Montsh 6.75% 7.25%
24 months to 36 months 7.00% 7.50%
Above 3 Years upto 5 Years 6.75% 7.25%
Above 5 years upto 10 yesar 6.75% 7.25%
നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക്
ബാങ്ക് 2022 ജനുവരി 27നാണ് റിക്കറിങ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. ഈ ബാങ്കാണ് ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ റിക്കറിങ് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് നൽകുന്നത്.രണ്ട് വർഷം കാലാവധിയുള്ള നിക്ഷേപത്തിന് എട്ട് ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് നൽകുന്നത്.മൂന്ന് വർഷം വരെയുള്ള റിക്കറിങ് ഡപ്പോസിറ്റിന് 7.5 % നാലുവർഷം വരെയുള്‌ല ഡപ്പോസിറ്റിന് 7.5% വും പലിശ നൽകുന്നു. അഞ്ച് വർഷം വരെയുള്ള മുതിർന്ന പൗരന്മാരുടെ ആർഡിക്ക് 7%വും അഞ്ച് മുതൽ പത്ത് വർഷം വരെയുള്ള ആർഡിക്ക് ഏഴ് ശതമാനവും പലിശ നൽകുന്നു.