സ്ഥിര നിക്ഷേപം നടത്താൻ അധികമാളുകളും ബാങ്കുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ബാങ്കുകൾ ആകർഷകമായ പലിശയൊന്നും തരാത്തതിനാൽ ആളുകൾ വേറെ മാർഗ്ഗങ്ങൾ ആരായുകയാണ്. റിസ്കെടുക്കാൻ ആഗ്രഹിക്കാത്തവരാണ് നമ്മളെല്ലാം. അതിനാൽ സുക്ഷിതമായ സ്ഥാപനം വേണം തെരഞ്ഞെടുക്കുവാൻ. 2 വർഷകാലത്തേക്ക് 7 ശതമാനത്തിന് മുകളിൽ പലിശ നൽകുന്ന 2 സ്ഥിര നിക്ഷേപ പദ്ധതികളാണ് പരിചയപ്പെടുത്തുന്നത്. രണ്ടും കേരള സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമായതിനാൽ സുരക്ഷിതത്വത്തെ പറ്റി ടെൻഷൻ ആവശ്യമില്ല.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപത്തിലൂടെ നമുക്ക് എന്തെല്ലാം നേട്ടങ്ങള്‍ നേടാം!
ഹ്രസ്വകാല സ്ഥിര നിക്ഷേപമാണ് ഗുണകരം. ദീർഘകാലത്തേക്ക് നിക്ഷേപം നടത്തിയാൽ പണം ചെറിയ നിരക്കിൽ കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാൻ സാധിക്കും. റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്തുന്ന സാഹചര്യത്തിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരുമെന്നാണ് വിദഗ്ധർ പറയുന്നത്. പലിശ നിരക്ക് പഴയ ഉയർച്ചയിലേക്ക് എത്തുമ്പോൾ ഈ പണം പിൻവലിച്ച് ഉയർന്ന പലിശയുള്ളിടത്തേക്ക് മാറ്റാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: SBI സ്ഥിര നിക്ഷേപമാണോ Post Office എഫ്ഡിയാണോ കൂടുതൽ ലാഭം? പുതിയ പലിശ നിരക്കുകൾ ഇങ്ങനെ
കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ
കേരളത്തിലെ പൊതുഗതാഗത രംഗത്തിന് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ 1992ലാണ് കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെടിഡിഎഫ്‌സി) ആരംഭിച്ചത്. ട്രാൻസ്പോർട്ട് വാഹനങ്ങൾ, വർക്ക്ഷോപ്പുകൾ, മെഷിനറികൾ എന്നിവയ്ക്കുള്ള ധനസഹായം, ബിഒടി രീതിയിൽ വിവിധ പദ്ധതികൾ എന്നിവയാണ് കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങൾ. 4500 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ തിരിച്ചടവ് പലിശ സഹിതം കേരള സർക്കാർ ഗ്യാരണ്ടിയുണ്ട്.
നിക്ഷേപങ്ങൾ
പീരിയോഡിക് ഇന്ററസ്റ്റ് പേയ്മെന്റ് സ്കീം, മണി മൾട്ടപ്ലയർ സ്കീം എന്നീ രണ്ട് നിക്ഷേപങ്ങൾ കെടിഡിഎഫ്സി അനുവദിക്കുന്നുണ്ട്. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ നിക്ഷേപം കെടിഡിഎഫ്‌സി സ്വീകരിക്കും. 2022 ജൂലായ് 15ന് നിലവില്‍ വന്ന പുതിയ പലിശ നിരക്ക് നോക്കാം. 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ 7 ശതമാനമാണ് പലിശ നിരക്ക്. 4, 5 വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവും പലിശ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: റിട്ടയർമെന്റ് നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ നിക്ഷേപങ്ങള്‍ക്കും .25 ശതമാനം അധിക പലിശ ലഭിക്കും. ഇതുപ്രകാരം 1-3 വര്‍ഷ കാലാവധിയില്‍ നിക്ഷേപിക്കുമ്പോള്‍ 7.25 ശതമാനം പലിശ ലഭിക്കും. മണി മള്‍ട്ടിപ്ലെയര്‍ സ്‌കീം പ്രകാരം 2 വര്‍ഷത്തേക്ക് 10,000 രൂപ നിക്ഷേപിച്ചാല്‍ 11,555 രൂപ ലഭിക്കും. നിക്ഷേപം ആരംഭിച്ച് 3 മാസത്തിനും 6 മാസത്തിനും ഇടയിൽ പിൻവലിച്ചാൽ പലിശ ലഭിക്കില്ല. കാലാവധിക്ക് മുൻപ് 6 മാസത്തിന് ശേഷം പിൻവലിക്കുമ്പോൾ പലിശ 2 ശതമാനം കുറച്ചാണ് ഈടാക്കുക. 10,000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. 1000 ത്തിന്റെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. തിരുവനന്തപുരം, തിരുവല്ല, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ കെടിഡിഎഫ്സി ശാഖകൾ വഴി നിക്ഷേപിക്കാം.
കേരള ട്രഷറി നിക്ഷേപം
കേരള സംസ്ഥാന ട്രഷറിയിലും സ്ഥിര നിക്ഷേപം സ്വീകരിക്കുന്നുണ്ട്. കേരളത്തിലെ ജില്ലാ, സബ് ട്രഷറികളിൽ നിന്ന് സ്ഥിര നിക്ഷേപം ആരംഭിക്കാം. മാസത്തിൽ പലിശ അനുവദിക്കുന്നതാണ് ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ രീതി. 500 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ട്രഷറിയിൽ 46 ദിവസം മുതല്‍ 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനം പലിശ ലഭിക്കും.
91 ദിവസം മുതൽ 1 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 5.9 ശതമാനം പലിശ ലഭിക്കും. 366 ദിവസം മുതൽ 2 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 6.4 ശതമാനം പലിശയാണ് ലഭിക്കുക. 731 ദിവസത്തില്‍ കൂടുതല്‍ 999 ദിവസം വരെയുള്ള നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും.