റിട്ടയർമെന്റ് പദ്ധതികളെ കുറിച്ച് ആലോചിക്കുമ്പോൾ മറ്റ് സാമ്പത്തിക ബാധ്യതകൾ എന്തൊക്കെയാണെന്ന് തരംതിരിച്ചു നോക്കാനും, അവ നമ്മുടെ വിരമിക്കൽ പ്രായത്തിന് മുമ്പെ തീരുമോ എന്നൊക്കെ ആലോചിക്കേണ്ടതുണ്ട്. ആദ്യംതന്നെ സ്വന്തം പേരിൽ എന്തൊക്കെ വായ്പാ പദ്ധതികൾ ഉണ്ടെന്ന് പരിശോധിക്കുക. ശേഷം ബാധ്യതകളും പലിശയും കൂടുതലുള്ളവ പെട്ടെന്ന് തന്നെ ക്ലിയർ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. റിട്ടയർമെന്റ് പ്ലാനിനായി മാറ്റിവെച്ച തുക അത്തരം ബില്ലുകൾ ക്ലിയർ ചെയ്യാൻ ഉപയോഗിക്കുക.
സുരക്ഷിതമാണ് പ്രധാനമന്ത്രി വയവന്ദന യോജന; എന്ന റിട്ടയർമെന്റ് സ്കീം.
എല്ലാ വായ്പകളും പ്രത്യേകിച്ച് ഭവനവായ്പകൾ പോലെയുള്ളവ ക്ലിയർ ചെയ്യുന്നതാണ് നല്ലത്. കാരണം റിട്ടയർമെന്റിന് ശേഷം മാനസികമായി സ്വസ്ഥതയും സമാധാനവുമൊക്കെ ലഭിക്കും. വായ്പാ തിരിച്ചടവിനായി നമ്മൾ ചിലപ്പോൾ നേരത്തെ തന്നെ പല കാര്യങ്ങളും തീരുമാനിച്ചും കണക്കുകൂട്ടിയിട്ടുമൊക്കെ ഉണ്ടാകാം. എന്നാൽ ഇതൊക്കെ ശരിയാണെങ്കിലും വായ്പ തീർന്നാൽ ലഭിക്കുന്ന സ്വസ്ഥതയ്ക്ക് പകരമാവില്ലെന്ന് മനസിലാക്കുക.
പലിശ കൂടുതലുള്ള വായ്പകൾ അതായത് വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡ് ഡെബ്റ്റ് തുടങ്ങിവ എത്രയും പെട്ടെന്ന് അടച്ചുതീർക്കുകയാണ് നല്ലത്. എന്നാൽ ഹോം ലോൺ തുടർന്നും അടക്കുന്നത് അത്ര പ്രതിസന്ധി സൃഷ്ടിക്കില്ല. നിങ്ങൾക്ക് മുപ്പത് വയസായി എന്ന് വിചാരിക്കുക. 25 വർഷത്തെ കാലാവധിയിലേക്ക് ഒരു ഹോം ലോൺ എടുത്തതായും കണക്കാക്കുക. ഇപ്പോൾ റിട്ടയർമെന്റിനായി പണം നിക്ഷേപിക്കുന്നതിന് പകരം ആ തുകകൂടി വായ്പയിലേക്ക് അടച്ച് ഒരു പതിനഞ്ച് വർഷത്തിനുള്ളിൽ വായ്പ ക്ലോസ് ചെയ്യാൻ സാധിച്ചാൽ അതായിരിക്കും നല്ല കാര്യം.
SIP : 50 വയസ് എത്തും മുമ്പ് 10 കോടി രൂപ, നിക്ഷേപം നടത്തുന്ന വിധം
ഭവന വായ്പയ്ക്കുള്ള നികുതി നിരക്കുകൾ കുറവാണോ എന്ന കാര്യംകൂടി ശ്രദ്ധിക്കണം. 15 വർഷത്തിന് ശേഷമുള്ള കോമ്പൗണ്ടിങ്‌സ് നഷ്ടപ്പെടുത്തുന്നത് ഗുണകരമാണോ എന്ന് കൂടി തീരുമാനിക്കുക. നിങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള വരുമാനമോ മിച്ചമോ ഉണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ ആദ്യം ക്ലിയർ ചെയ്യുക. ശേഷം പേഴ്‌സണൽ ലോൺ (വലിയ തുകയുടെ ലോൺ) ക്ലിയർ ചെയ്യാം. ഇതിനൊക്കെ ശേഷം നിങ്ങളുടെ ഹോം ലോൺ ഇ.എം.ഐ. മുടങ്ങാതെ അടച്ചുതീർക്കുക.
ആരോഗ്യ, ലൈഫ് ഇൻഷൂറൻസ് പദ്ധതികളെ വിസ്മരിക്കാതിരിക്കുക. കാരണം ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന രോഗങ്ങളും അപകടങ്ങളുമൊക്കെ നമ്മൾ വിചാരിക്കാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കും. എന്നാൽ നമ്മൾ നേരത്തെ തന്നെ ഇൻഷൂറൻസ് പദ്ധതികളിലുണ്ടെങ്കിൽ അത് വരും കാലത്തേക്ക് ഉപകരിക്കും വിധത്തിലുള്ള പദ്ധതികളാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.
അടുത്തതായി അടിയന്തിരഘട്ടത്തിൽ ലഭിക്കാവുന്ന ഒരു തുക എവിടെയെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലോ ഇൻഷൂർ ചെയ്യാൻ സാധിക്കാത്ത എന്തെങ്കിലും വന്നുചേർന്നാലോ വലിയൊരു തുക പെട്ടെന്ന് വേണ്ടി വന്നേക്കാം. ആ സാഹചര്യത്തിൽ പെട്ടെന്ന് തന്നെ പണം തൽക്കാലത്തേയ്ക്ക് തരാൻ പറ്റുന്ന ഒരാളോ, നിക്ഷേപപദ്ധതിയോ ഉറപ്പുവരുത്തുക.