വിള ഇൻഷുറൻസ് അപേക്ഷ നല്കുന്നതിനും ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിനും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് വികസിപ്പിച്ചെടുത്ത Agriculture Information Management Systems(AIMS) എന്ന കർഷക രജിസ്ട്രേഷൻ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. www.aims.kerala.in എന്ന വെബ് പോർട്ടലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടാതെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് AIMS മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെയും ഈ സേവനം കർഷകർക്ക് വിരൽത്തുമ്പിൽ ലഭ്യമാകും. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് ഓൺലൈനായി തന്നെ നേരിട്ട് പോളിസി സർട്ടിഫിക്കറ്റ് ലഭിക്കും. കൃഷിഭൂമി, കൃഷി ചെയ്യുന്ന വിളകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ നൽകിയാൽ മതി.
രജിസ്റ്റർ ചെയ്ത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന കർഷകർക്ക് പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം, നെൽകൃഷിയിലെ രോഗകീടബാധ ഉണ്ടായാൽ ഈ വിവരങ്ങൾ പോർട്ടൽ വഴി നൽകാൻ കഴിയും. കൃഷി വകുപ്പിലെ വിവിധ തലത്തിലുള്ള പരിശോധനയ്ക്കുശേഷം ഡിബിടി സംവിധാനത്തിലൂടെ കാലതാമസമില്ലാതെ നേരിട്ട് നഷ്ടപരിഹാരതുക കർഷകർക്ക് ലഭ്യമാകും. ഇതിനു പുറമേ പ്രകൃതിക്ഷോഭം മൂലം ഉണ്ടായ വിളനാശം കൃഷിഭവന് അറിയിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും സംവിധാനമുണ്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നെൽവയൽ റോയൽറ്റി പദ്ധതിക്കും ഈ പോർട്ടൽ മുഖേന അപേക്ഷ നൽകാവുന്നതാണ്. ഇപ്രകാരം കർഷകർക്ക് വിവിധ പദ്ധതികൾക്കുള്ള അപേക്ഷയും ധനസഹായവും ഈ മൊബൈൽ ആപ്പ്/ പോർട്ടൽ മുഖേന ലഭ്യമാകും.
Farmers enrolled in the Registered Crop Insurance Scheme can provide this information through the portal in case of natural calamities, wildlife attacks and pests in paddy cultivation.
വകുപ്പിൻറെ ഇത്തരം സേവനങ്ങൾ ഉടനടി ലഭ്യമാക്കുന്നതിന് എല്ലാ കർഷകരും AIMS മൊബൈൽ അപ്പ് വഴിയോ, പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യുക. ഇതിൻറെ സേവനങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.