Updated on: 18 August, 2022 6:57 PM IST
This is the right time to renew lapsed LIC policy

സാമ്പത്തിക പ്രശ്‌നങ്ങൾ എല്ലാവർക്കും ഉണ്ടേയാക്കാവുന്ന പ്രശ്‌നമാണ്.  എല്ലാ കാലവും ഒരുപോലെ ഇരിക്കണമെന്നില്ല. ജോലി നഷ്ട്ടപെടുക, ബിസിനസ്സിൽ നഷ്ട്ടം സംഭവിക്കുക, പല രോഗങ്ങൾക്കും അടിമപ്പെടുക, എന്നിവയെല്ലാം സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാക്കുന്നു.  ഇക്കാരണങ്ങൾ കൊണ്ട് തുടങ്ങിവെച്ച എൽഐസി സമയത്തിന് അടയ്ക്കാൻ കഴിയാതെ പോകുന്നു.  പിന്നീട് ഈ എൽഐസി പോളിസികൾ മുടങ്ങി പോകുന്നു.  എന്നാൽ ഒരിക്കൽ മുടങ്ങിയതിൻറെ പേരിൽ പോളിസി എന്നന്നേക്കുമായി നഷ്ടപ്പെടുത്തേണ്ടതിൻറെ ആവശ്യമില്ല. ചെറിയ പിഴയും പലിശയും ചേർത്ത് പോളിസികൾ തിരിച്ചെടുക്കാനാകും. പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് പോളിസികൾ തിരികെ എടുക്കാനുള്ള അവസരമാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇങ്ങനെ പോളിസി അടയക്കാന്‍ സാധിക്കാതെ മുടങ്ങി പോയ പോളിസി ഉടമകൾക്കായാണ് എൽഐസി പുതിയ ക്യാമ്പയിൻ ആരംഭിച്ചത്. ഓഗസ്റ്റ് 17 മുതല്‍ ഒക്ടബോര്‍ 21നുള്ളിലാണ് മുടങ്ങിയ പോളിസികള്‍ പ്രത്യേക ഇളവോടെ വീണ്ടെടുക്കാൻ സാധിക്കുക. യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാൻ ഒഴികെ മുടങ്ങിയ എല്ലാ പോളിസികളും വീണ്ടെടുക്കാന്‍ സാധിക്കും. ലേറ്റ് ഫീയില്‍ ഇളവ് ലഭിക്കുന്നതിനാല്‍ പോളിസി മുടങ്ങിയവര്‍ക്ക് മികച്ച അവസരമാണ്.  മെഡിക്കൽ രേഖകളിൽ ഇളവുകളുണ്ടാകില്ല. 

ശരിയായ സമയത്തില്‍ പ്രീമിയം അടച്ചില്ലെങ്കിൽ പോളിസി ലാസ്പായി പോകുന്നു.   ഇവ വീണ്ടെടുക്കാന്‍ പുതിയ കരാര്‍ ആവശ്യമാണ്. പോളിസി അടവ് മുടങ്ങിയതിന് 6 മാസത്തിന് ശേഷം പോളിസി തിരിച്ചെടുക്കുന്ന സമയത്ത് ആരോഗ്യവിവരങ്ങള്‍ നൽകേണ്ടതില്ല. എന്നാൽ ലേറ്റ് ഫീയും പലിശയും ചേര്‍ത്ത തുക അടയ്ക്കണം. പുതിയ ക്യാമ്പയിൻ കാലത്ത് പോളിസി പുനരാരംഭിക്കുന്നവർക്ക് ലേറ്റ് ഫീയിൽ ഇളവ് ലഭിക്കും. 

ബന്ധപ്പെട്ട വാർത്തകൾ: LIC IPO: നിക്ഷേപം നടത്തുന്നതിന് മുമ്പ് നിക്ഷേപകർ ഇത് കൂടി അറിഞ്ഞിരിക്കണം

1 ലക്ഷം രൂപ പ്രീമിയമുള്ള പോളിസികള്‍ വീണ്ടെടുക്കരുമ്പോള്‍ 25 ശതമാനം ലേറ്റ് ഫീയില്‍ ഇളവ് ലഭിക്കും. പരമാവധി 2,500 രൂപയാണ് ഇളവ് ലഭിക്കുക. 1 ലക്ഷത്തിന് മുകളില്‍ 3 ലക്ഷം രൂപയുടെ പ്രീമിയമുള്ള പോളിസികള്‍ വീണ്ടെടുക്കുമ്പോള്‍ 25 ശതമാനം ഇളവ് ലഭിക്കും. പരമാവധി 3,000 രൂപയുടെ ഇളവ് നേടാം. 3 ലക്ഷത്തിന് മുകളില്‍ പ്രീമിയമുള്ള പോളിസികള്‍ വീണ്ടെടുക്കാന്‍ 30 ശതമാനം ഇളവ് നൽകും. പരമാവധി 3,500 രൂപ വരെ ഇളവ് നേടാം. മൈക്രോ ഇൻഷുറൻസ് പോളിസികൾക്ക് 100 ശതമാനം വരെ ലേറ്റ് ഫീസ് ഇളവ് ലഭിക്കുമെന്നും എൽഐസി അറിയിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: LIC Jeevan Anand Policy: പ്രതിദിനം 80 രൂപ നിക്ഷേപിച്ചുകൊണ്ട് 28,000 പെൻഷൻ നേടുക

ഇനി പോളിസി അടയ്ക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവർക്ക് സറണ്ടർ ചെയ്യാവുന്നതാണ്.  എപ്പോൾ വേണമെങ്കിലും പോളിസി സറണ്ടർ ചെയ്യാം. 3 വർഷമെത്തുന്നതിന് മുൻപ് പോളിസി സറണ്ടർ ചെയ്താൽ പോളിസിയിൽ നിന്ന് തുകയൊന്നും ലഭിക്കില്ല. 3 വർഷം തുടർച്ചയായി പ്രീമിയം അടച്ച പോളിസിയാണെങ്കിൽ പിൻവലിക്കുമ്പോൾ അതുവരെ അടച്ച പ്രീമിയം തുകയുടെ 30 ശതമാനം തിരികെ ലഭിക്കും. ഇത് ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യുവാണ്.

3 വർഷത്തിൽ കൂടുതൽ കാലം പോളിസി അടച്ച് പിൻവലിക്കുമ്പോൾ സ്പെഷ്യൽ സറണ്ടർ വാല്യു ലഭിക്കും. 4 വർഷത്തിൽ കുറവ് കാലം പ്രീമിയം അടച്ച് പോളിസിയാണ് സറണ്ടർ ചെയ്യുന്നതെങ്കിൽ അഷ്വേർഡ് തുകയുടെ 80% വരെ സ്‌പെഷ്യല്‍ സറണ്ടര്‍ വാല്യു ലഭിക്കും. 5 വർഷത്തിൽ കുറവ് കാലവും പ്രീമിയം അടച്ച് സറണ്ടർ ചെയ്യുമ്പോൾ അഷ്വേഡ് തുകയുടെ 90 ശതമാനവും 5 വർഷത്തിൽ കൂടുതൽ പ്രീമിയം അടച്ച് സറണ്ടർ ചെയ്യുമ്പോൾ 100% വരെയും ലഭിക്കും.

English Summary: This is the right time to renew lapsed LIC policy
Published on: 18 August 2022, 06:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now