Updated on: 18 March, 2023 5:10 PM IST

1. കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്. 40 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, പത്തനംതിട്ട, മലപ്പുറം, കോട്ടയം, തൃശൂർ ജില്ലകളിൽ വേനൽ മഴ ലഭിച്ചു. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

കൂടുതൽ വാർത്തകൾ: ഗ്യാസ് സിലിണ്ടറിന് 300 രൂപ സബ്സിഡി..കൂടുതൽ വാർത്തകൾ

2. സാമൂഹ്യ പുരോഗതിയിലും സ്ത്രീ ശാക്തീകരണത്തിലും കേരളം മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മൂർമൂ. സർക്കാർ നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. മാനവ വികസന പുരോഗതിയുടെ ഏത് ഘടകമെടുത്താലും കേരളം ഒന്നാമതാണെന്നും, ഭവന നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിലെല്ലാം പുരോഗതി കൈവരിച്ചതിലൂടെ പട്ടിക വിഭാഗങ്ങളുടെ മോചനത്തിന് ഉയർന്ന പരിഗണനയാണ് സംസ്ഥാനം നൽകുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. കേരളത്തിൽ ആദ്യമായാണ് രാഷ്ട്രപതി സന്ദർശനം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിക്ക് ഉപഹാരം നൽകി സ്വീകരിച്ചു.

3. കേരളത്തിൽ ഒരംഗം മാത്രമുള്ള മഞ്ഞ റേഷൻ കാർഡുകൾ പരിശോധിക്കാനൊരുങ്ങി സർക്കാർ. ഇത്തരം കാർഡുകളിൽ പകുതിയിലധികം ദുരൂപയോഗം ചെയ്യപ്പെടുന്നതായി സംശയം തോന്നിയ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥർ നേരിട്ടെത്തി കാർഡുകൾ പരിശോധിച്ച് എഎവൈ വിഭാഗത്തിൽ തന്നെ അംഗങ്ങൾ തുടരണോ വേണ്ടയോ എന്ന് റിപ്പോർട്ട് നൽകണം. അല്ലെങ്കിൽ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റും. 5,87,700 മഞ്ഞ കാർഡുകളാണ് സംസ്ഥാനത്തുള്ളത്. 30 കിലോ ഭക്ഷ്യധാന്യങ്ങൾ വരെ മഞ്ഞ കാർഡുകാർക്ക് സൗജന്യമായി ലഭിക്കും.

4. സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ച് സംസ്ഥാന വ്യാപകമായി കുപ്പിവെള്ളത്തിന്റെ പരിശോധനകൾ നടത്തുമെന്നും അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

5. തിരുവനന്തപുരം ജില്ലയിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണിയാണ് പുരസ്കാരങ്ങൾ നൽകിയത്. മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരം കെ.എൻ വിജയകുമാറും, മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്കാരം അജിത് കുമാർ എം.കെയും ഏറ്റുവാങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികളിൽ മികച്ച സേവനം കാഴ്ച വെച്ച ആളുകളെയും മന്ത്രി ആദരിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ തൊഴിലാളികൾക്കുള്ള ക്വാർട്ടേഴ്‌സ് മന്ത്രി ഉദ്ഘാടനം ചെയ്തു.

6. പാലക്കാട് ജില്ലയിൽ വനിതകള്‍ക്ക് നെയ്ത്ത് യൂണിറ്റുകളില്‍ പരിശീലനം നൽകുന്നു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പാമ്പാപള്ളം-കാരകുറിശ്ശി-കടമ്പഴിപ്പുറം നെയ്ത്ത് യൂണിറ്റുകളിലാണ് പരിശീലനം നടക്കുന്നത്. പരിശീലനം നല്‍കുന്നതോടൊപ്പം നെയ്ത്ത് മേഖലയില്‍ തൊഴിലും ഉറപ്പാക്കും. പ്രായപരിധി 35 വയസാണ്. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും അപേക്ഷ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്; 0491 2534392.

7. കാര്‍ഷിക മേഖലയില്‍ താത്പര്യമുള്ള യുവജനങ്ങള്‍ക്ക് ശാസ്ത്രീയ കൃഷി പരിചയപ്പെടാന്‍ അവസരം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പാലക്കാട് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 19 ന് രാവിലെ എട്ടിന് നടക്കുന്ന പരിപാടി വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും, നൂതന കൃഷിരീതികള്‍ നേരില്‍ കണ്ട് മനസിലാക്കാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്; 9446108989, 9746037489.

8. ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍ വാണിഭത്തോട് അനുബന്ധിച്ച് കാര്‍ഷിക വിപണന മേളയും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന മേളയാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മേളയില്‍ ചേന, കാച്ചില്‍, കിഴങ്ങു വര്‍ഗങ്ങള്‍, ഫലവൃക്ഷങ്ങളുടെ നടീല്‍ വസ്തുക്കള്‍, വെങ്കല പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി നിരവധി ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

9. റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം അഥവാ ഡി.ആര്‍.സി നിര്‍ണയിക്കുന്നതില്‍ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. റബ്ബര്‍ബോര്‍ഡിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോട്ടയം എന്‍.ഐ.ആര്‍.റ്റിയില്‍ വെച്ച് ഈമാസം 27 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കുന്ന കോഴ്‌സില്‍ പ്ലസ്ടുവോ, ബിരുദമോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് ചേരാം. താല്‍പര്യമുള്ളവർ സ്ക്രീനിൽ കാണുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ക്രീനിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

10. നോമ്പുകാലം അടുക്കാറായതോടെ ഒമാനിലെ മാർക്കറ്റുകളിൽ പഴവർഗങ്ങളുടെ വില കുറയുന്നു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാണ് മസ്കത്തിലെ മാർക്കറ്റുകളിൽ പഴങ്ങൾ വൻതോതിൽ ഇറക്കുമതി ചെയ്യുന്നത്. മ​ധു​ര​നാ​ര​ങ്ങ, മു​സം​ബി, ആ​പ്പി​ൾ, മു​ന്തി​രി, വാ​ഴ​പ്പ​ഴം എ​ന്നി​വയ്ക്ക് നോമ്പുകാലത്ത് ഡിമാൻഡ് കൂടുതലാണ്. ഈ​ജി​പ്​​തിൽ നിന്നും എത്തിച്ച മ​ധു​ര​നാ​ര​ങ്ങ​യാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ സുലഭം. ഇന്ത്യ, ഫി​ലി​പ്പീ​ൻ, ഒ​മാ​ൻ, എ​ക്വ​ഡോ​ർ എന്നീ രാജ്യങ്ങളിൽ നിന്നാണ് വാ​ഴ​പ്പ​ഴ​ം എത്തിക്കുന്നത്.

English Summary: thunder and lightning Alert issued in south-central districts of Kerala
Published on: 18 March 2023, 02:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now