തിരുവനന്തപുരം: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തു.
വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
തിരുവള്ളൂരിലെ കര്‍ഷകനായ ശ്രീ ഹരികൃഷ്ണനെ പ്രധാനമന്ത്രി 'വണക്കം' നല്‍കി അഭിവാദ്യം ചെയ്തു. ഹരികൃഷ്ണന്‍ ഹോർട്ടികൾച്ചർ - കാർഷിക വകുപ്പിന്റെ പരിശീലനം നേടിയിട്ടുണ്ട്.
വിദ്യാസമ്പന്നനായ കര്‍ഷകന്‍ മികച്ച വിദ്യാഭ്യാസത്തിന് ശേഷം കൃഷിയിലേക്ക് തിരിഞ്ഞതിന് പ്രധാനമന്ത്രി അഭിനന്ദിച്ചു. കര്‍ഷക ക്ഷേമവുമായി ബന്ധപ്പെട്ട മിക്ക സര്‍ക്കാര്‍ പദ്ധതികളുടെയും ആയുഷ്മാന്‍ ഭാരത് യോജനയുടെയും ഗുണഭോക്താവാണ് അദ്ദേഹം. നാനോ യൂറിയ തുടങ്ങിയ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച പ്രധാനമന്ത്രിയെ അദ്ദേഹം പ്രശംസിച്ചു. ഡ്രോണുകളും മറ്റ് ആധുനിക രീതികളും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.
ആധുനിക രീതികള്‍ അവലംബിച്ചതിന് കര്‍ഷകനെ അഭിനന്ദിച്ച പ്രധാനമന്ത്രി, 'ഗവണ്‍മെന്റ് എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും' എന്നും പറഞ്ഞു.