എറണാകുളം: കര്‍ഷകര്‍ക്ക് വില സ്ഥിരത ഉറപ്പാക്കുന്നതിനായി നവംബര്‍ 1 മുതല്‍ 16 ഇനം പഴം, പച്ചക്കറികളുടെ അടിസ്ഥാന വില നിലവില്‍ വന്നിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലയില്‍ ജില്ലയില്‍ നേന്ത്രൻ, വള്ളിപയര്‍, പാവല്‍, കപ്പ, പൈനാപ്പിള്‍, കുമ്പളം, വെള്ളരി, പടവലം, തക്കാളി, വെണ്ട ഉള്‍പ്പടെയുള്ള വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ അടിസ്ഥാന വില പദ്ധതി ആനുകൂല്യത്തിന് അഗ്രിക്കള്‍ച്ചര്‍ ഇൻഫര്‍മേഷൻ മാനേജ്മെൻറ് സിസ്റ്റം എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.Base prices of 16 varieties of fruits and vegetables have been introduced from November 1 to ensure price stability for farmers. As a first step, farmers cultivating crops in the district including Nentran, Vallipayar, Paval, Kappa, Pineapple, Kumbalam, Cucumber, Padavalam, Tomato and Venda should register with the Agriculture Information Management System portal for the benefit of the base price scheme. കൃഷി ചെയ്യുന്ന സ്ഥലം ഉള്‍പ്പെടുന്ന കൃഷി ഭവനില്‍ ഈ അപേക്ഷകള്‍ അംഗീകരിക്കുന്നതോടെ കര്‍ഷകര്‍ക്ക് ജില്ലയിലെ നോട്ടിഫൈഡ് മാര്‍ക്കറ്റുകളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, സ്വാശ്രയ കര്‍ഷക സമിതി വിപണികള്‍, കൃഷി വകുപ്പ് മൊത്ത വ്യാപാര വിപണി, മരട്, മൂവാറ്റുപുഴ, കിഴക്കമ്പലം, എന്നീ സ്ഥലങ്ങളിലെ എ ഗ്രേഡ് ക്ലസ്റ്റര്‍ വിപണികള്‍ മുഖാന്തരമുള്ള വില്‍പനക്ക് ആനുകൂല്യം ലഭിക്കും. കാര്‍ഷിക ഇൻഷുറൻസ് പദ്ധതിയില്‍ വിളകള്‍ ഇൻഷ്വര്‍ ചെയ്യണമെന്ന വ്യവസ്ഥക്ക് നവംബര്‍ 30 വരെ ഇളവുണ്ടായിരിക്കും.
രജിസ്റ്റര്‍ ചെയ്ത ആളുകള്‍ കൃഷി ഭവനുകളില്‍ ബന്ധപ്പെടാനും സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയുടെ ആനുകൂല്യത്തിന് കര്‍ഷകര്‍ എ.ഐ.എം.എസ് പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കൃഷി ഓഫീസര്‍ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഭൂമി പരസ്യമായി ലേലം ചെയ്യുന്നു.