Updated on: 23 February, 2023 11:28 AM IST
To empower farmers in Jammu& Kashmir, the admins plans 463 crores scheme in J&K

സാങ്കേതികവിദ്യാധിഷ്ഠിതവും സമഗ്രവുമായ കാർഷിക വിപുലീകരണ സേവനങ്ങളിലൂടെ കർഷകരെയും വിദ്യാസമ്പന്നരായ യുവാക്കളെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ 463 കോടി രൂപയുടെ അഞ്ച് വർഷത്തെ പദ്ധതിക്ക് ജമ്മു കശ്മീർ സർക്കാർ അംഗീകാരം നൽകിയതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള നൂതന വിപുലീകരണ സമീപനങ്ങൾ എന്ന പദ്ധതിയുടെ നിർണായക തിരുമാനങ്ങളിലൊന്നാണ് 2,000 'കിസാൻ ഖിദ്മത്ത് ഘറുകൾ' (Kisan Kidmat Khar) സൃഷ്ടിക്കുക എന്നതാണ്. 

ഇത് കർഷകർക്ക് അധിഷ്ഠിതമായ സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ഒരു 'വൺ സ്റ്റോപ്പ് സെന്റർ'(One Stop Center) ആയി പ്രവർത്തിക്കുമെന്ന് അഗ്രികൾച്ചർ പ്രൊഡക്ഷൻ ഡിപ്പാർട്ട്‌മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി അടൽ ദുല്ലൂ പറഞ്ഞു. ഘടനാപരമായ സങ്കീർണ്ണതയും പ്രവർത്തനപരമായ വൈവിധ്യവുമുള്ള ഒരു വലിയ ഉപഭോക്താവിനെ സേവിക്കുന്നത് ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ജമ്മു കശ്മീരിലെ വിപുലീകരണ സംവിധാനം അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

നിലവിൽ, കാർഷിക വിപുലീകരണ തൊഴിലാളികളും കർഷകരും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. യഥാർത്ഥ അടിസ്ഥാന തലത്തിലുള്ള വിവരങ്ങളുടെ അഭാവം പോലെയുള്ള പോരായ്മകളാലും നിലവിലുള്ള സംവിധാനത്തെ ബാധിക്കുന്നു. കാർഷിക കേന്ദ്രീകൃത ആസൂത്രണത്തിനും വിഭവ വിഹിതത്തിനുമായി ഐഒടി(IOT) പ്രാപ്‌തമാക്കിയ തത്സമയ ബിഗ് ഡാറ്റ ഉപയോഗിച്ച് ഡൈനാമിക് അഗ്രി-എക്‌സ്റ്റൻഷൻ സിസ്റ്റം വികസിപ്പിച്ചുകൊണ്ട് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ പ്രാപ്തമാക്കിയ ഈ സംവിധാനം ഒരു ക്ലസ്റ്റർ സമീപനത്തോടെയുള്ള ഒരു സജീവ കാർഷിക വിപുലീകരണ സംവിധാനത്തിന് അടിത്തറയാകുന്നു. 

ഈ സമീപനം കാലാവസ്ഥയുടെയും കാർഷിക-പരിസ്ഥിതി വിവരങ്ങളുടെയും തത്സമയ പ്രാദേശിക വിശകലനം ഉപയോഗിച്ച് നിശ്ചിത കാർഷിക കാലാവസ്ഥ സാഹചര്യങ്ങളിൽ പ്രത്യേക കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ കൃഷിയുടെയും അനുബന്ധ മേഖലകളുടെയും സമഗ്രവികസനത്തിനായി യുടി ലെവൽ അപെക്സ് കമ്മിറ്റി ശുപാർശ ചെയ്തതിന് ശേഷം ജമ്മു കശ്മീർ ഭരണകൂടം അംഗീകരിച്ച 29 പദ്ധതികളിൽ ഒന്നാണ് ഈ പദ്ധതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാർഷിക ജിഡിപിയുടെ വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് വരുത്തി സുസ്ഥിരവും ലാഭകരവുമായ കൃഷി പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥയ്ക്കായുള്ള അഗ്രികൾച്ചർ ഇന്നൊവേഷൻ മിഷനിൽ ഇന്ത്യയും ഒപ്പുവച്ചു

English Summary: To empower farmers in Jammu& Kashmir, the admins plans 463 crores scheme in J&K
Published on: 23 February 2023, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now