ആരോഗ്യവും ചുറുചുറുക്കും നിലനിർത്താനും, ഒപ്പം ഭൂമിയെ പച്ചയായി നിലനിർത്താനും വേണ്ടി സൈക്ലിംഗ് ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (NBEMS) "സേവ് എർത്ത്, സേവ് ലൈഫ്"(Save earth, Save life) എന്ന പ്രമേയവുമായി തിങ്കളാഴ്ച സംഘടിപ്പിച്ച സൈക്ലത്തണിൽ അദ്ദേഹം പങ്കെടുക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നിർമാൺ ഭവനിൽ നിന്ന് ആരംഭിച്ച റാലി കർത്തവ്യ പാതയിലൂടെയാണ് കടന്നു പോയത്.
മലിനീകരണമില്ലാത്ത വാഹനമായതിനാൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ സൈക്കിളിന് കാര്യമായി സഹായിക്കാനാകും. പല വികസിത രാജ്യങ്ങളും വലിയ തോതിൽ സൈക്കിളുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ, ഇത് പാവപ്പെട്ടവന്റെ വാഹനമായി അറിയപ്പെടുമ്പോൾ സൈക്കിളിനെ ധനികന്റെ വാഹനത്തിലേക്ക് മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യം. സൈക്കിൾ ഉപയോഗിക്കുമ്പോൾ അത് 'ഫാഷനിൽ' നിന്ന് മാറി ഒരു 'പാഷൻ' ആക്കി മാറ്റേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു". ഹരിത ഭൂമിക്കും ആരോഗ്യമുള്ള ഭൂമിക്കും വേണ്ടി സൈക്ലിംഗ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം," അദ്ദേഹം ആഹ്വാനം ചെയ്തു.
"ഇന്ന് ഡൽഹിയിലെ യുവതലമുറയ്‌ക്കൊപ്പം 'എൻബിഇഎംഎസ്(NBEMS) സൈക്ലത്തണിൽ' പങ്കെടുത്തു. മനസ്സ് സന്തോഷവും ശരീരവും നിലനിർത്തുന്നതിനൊപ്പം സൈക്ലിംഗ്, ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കുന്നു. നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കൂ, സൈക്കിൾ സവാരി ചെയ്യൂ," എന്ന ചിത്രത്തിനൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തു. നിരവധി പേർ റാലിയിൽ പങ്കെടുത്തു.
സൈക്ലിംഗിന്റെയും ശാരീരിക പ്രവർത്തനങ്ങളുടെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, മാണ്ഡവ്യ പറഞ്ഞു, "ശാരീരികവും മാനസികവുമായ നേട്ടങ്ങൾക്കായി നമ്മുടെ ജീവിതത്തിൽ വ്യായാമം ഉൾപ്പെടുത്തേണ്ടതുണ്ട്. വ്യായാമം ചെയ്യുന്നതിലൂടെ ശാരീരികമായാ പല ബുദ്ധിമുട്ടുകളും, പല പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും അകറ്റാൻ സഹായിക്കുന്നു." എൻബിഇഎംഎസിന്റെ(NBEMS) "ഗോ-ഗ്രീൻ" ഡ്രൈവിനും ആരോഗ്യ പ്രോത്സാഹനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള സജീവമായ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. എൻബിഇഎംഎസ്(NBEMS) പ്രസിഡന്റ് ഡോ. അഭിജത് ഷെത്തും എൻബിഇഎംഎസിന്റെ മറ്റ് ഗവേണിംഗ് ബോഡി അംഗങ്ങളും മാണ്ഡവ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വിളവെടുപ്പ് സീസണിന് മുന്നോടിയായി കർഷകരുടെ അക്കൗണ്ടിൽ 7,600 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി തെലങ്കാന സർക്കാർ