കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു പൊന്നിന്‍ ചിങ്ങം കൂടി പിറന്നു. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍.ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ് വരൾച്ചയും ,പ്രളയവും നൽകിയ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് കേരളം ഇന്ന് കര്‍ഷകദിനം ആചരിക്കുന്നത്. കര്‍ഷകര്‍ക്ക് ആഘോഷമാകേണ്ട ചിങ്ങം ഒന്ന്, കഴിഞ്ഞ വര്‍ഷവും പ്രളയ ദുഃഖത്തിന്റെ നടുവിലേക്കാണെത്തിയത്. അന്നത്തെ നഷ്ടം ഇക്കുറി നികത്താമെന്ന മോഹവും അസ്ഥാനത്തായി.
വിളകളെ താറുമാറാക്കിയ പേമാരിയും പ്രളയവും മണ്ണിടിച്ചിലും കാര്‍ഷിക കേരളത്തെയാകമാനം നിരാശയിലാഴ്ത്തിയിരിക്കുകയാണ്. 31,015 ഹെക്ടറിലെ കൃഷിനശിച്ചതുമൂലം 1,21,675 കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 1166.42 കോടിയെന്നു കണക്കാക്കപ്പെടുന്നു. ആകെ കൃഷി നാശത്തിന്റെ 62.8 ശതമാനവും നെല്‍ വിളകളെ താറുമാറാക്കിയ പേമാരിയും പ്രളയവും മണ്ണിടിച്ചിലും കാര്‍ഷിക കേരളത്തെയാകമാനം നിരാശയിലാഴ്ത്തിയിരിക്കുകയാണ് .. 31,015 ഹെക്ടറിലെ കൃഷി നശിച്ചതുമൂലം 1,21,675 കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 1166.42 കോടിയെന്നു കണക്കാക്കപ്പെടുന്നു. ആകെ കൃഷി നാശത്തിന്റെ 62.8 ശതമാനവും നെല്‍ കര്‍ഷകരെയാണു ബാധിച്ചത്. 19,495 ഹെക്ടറില്‍ നെല്‍ക്കൃഷി നശിച്ചു, മുഖ്യമായും പാലക്കാട് ആലപ്പുഴ ജില്ലകളില്‍.
ലക്ഷ്യമിട്ടതിന്റെ 67 ശതമാനം സ്ഥലത്തേ വരള്‍ച്ചമൂലം ഒന്നാംവിള നെല്‍ക്കൃഷി ഇറക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതില്‍ നല്ലൊരു ഭാഗവും മുങ്ങി നശിച്ചതോടെ ഇത്തവണ കൊയ്ത്തു കാലത്തെച്ചൊല്ലി കാര്യമായ പ്രതീക്ഷയ്ക്കു വകയില്ലാതായി. ഓണവിപണിക്കായി നട്ട വാഴകളും വന്‍ തോതില്‍ നശിച്ചു. ഇതില്‍ 3832 ഹെക്ടറിലെ 95.8 ലക്ഷം കുലച്ച വാഴകളും ഉള്‍പ്പെടും.പച്ചക്കറി കൃഷിയുടെ കാര്യവും ഇതുതന്നെ.പാടങ്ങളില്‍ എല്ലുമുറിയെ പണിയെടുത്ത് മറ്റുള്ളവരുടെ വിശപ്പകറ്റുന്നവരാണ് കര്‍ഷകര്‍.അതുകൊണ്ടു തന്നെ ഈ ദിനം നമുക്ക് അവരെ ആദരിക്കാനായി നീക്കിവക്കാം.