അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
കുമിളി പഞ്ചായത്തിന്‍റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്‌എസ്‌എല്‍സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത. എസ്‌സി വിഭാഗത്തില്‍ എസ്‌എസ്‌എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ തോറ്റവരെയും പരിഗണിക്കും, എസ്‌ടി വിഭാഗത്തില്‍ എസ്‌എസ്‌എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നേഴ്സറി ടീച്ചര്‍ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഹെല്‍പ്പര്‍ക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം. എസ്‌എസ്‌എല്‍സി ജയിക്കാന്‍ പാടില്ല. രണ്ടു തസ്തികകള്‍ക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്‌സി/എസ്‌ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷം വരെ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 17 വൈകീട്ട് 5 മണി. ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് അഴുത അഡീഷണല്‍, ക്ഷേമ ഭവന്‍ ബില്‍ഡിങ്, എസ്‌ബിഐ ക്കു എതിര്‍ വശം, വണ്ടിപ്പെരിയാര്‍ പിഓ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ കുമിളി പഞ്ചായത്തിലെ അക്ഷയ സെന്‍ററുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 252030.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/03/2023)
അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്
വാഴക്കുളം അഡീഷല്‍ ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ആലുവ മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസക്കാരും സേവന തല്‍പരരും മതിയായ ശാരീരിക ശേഷിയുള്ളവരും 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായവര്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിക്കാന്‍ പാടില്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 15 ന് വൈകീട്ട് 5.00 വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ - 0484 - 2952488, 9387162707). അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.
പി.ആർ.ഒ താത്കാലിക നിയമനം
കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി (കേരള)) യിൽ പബ്ലിക് റിലേഷൻസ് ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in.
താത്കാലിക അധ്യാപക ഒഴിവ്
തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ താത്കാലിക നിയമനത്തിനായി 8ന് അഭിമുഖം നടത്തും. എം എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് / എം എ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും നെറ്റ് യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം മാത്രം യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.
ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്
ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ : ഹെവി ലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും, എട്ടാം ക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂര്‍ത്തീകരിച്ചവരും ആയിരിക്കണം. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മാര്‍ച്ച് ഏഴിന് വൈകുന്നേരം അഞ്ചിന് മുന്‍പ് ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.
ഫോണ്‍ : 04735 256577.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. ബി.ഇ/ബി.ടെക് ഉം എം.ഇ/എം.ടെക് ആണ് യോഗ്യത (ഏതെങ്കിലും ഒരു യോഗ്യത ഒന്നാം ക്ലാസിൽ പാസായിരിക്കണം). എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ മാർച്ച് എട്ടിനു രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗത്തിൽ നേരിട്ട് ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. വിശദാംശങ്ങൾക്ക്: www.cet.ac.in.
വെറ്ററിനറി ഡോക്ടര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 6 ന് രാവിലെ 10.30 ന് നടക്കും. 50,000 രൂപ പ്രതിമാസ ഏകീകൃത വേതനത്തില്‍ 90 ദിവസ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. വെറ്ററിനറി ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പുമായി കല്‍പ്പറ്റയിലെ ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04936 202292.