വാക്ക് ഇൻ ഇന്റർവ്യൂ
കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സി ഡി എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താൽകാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്ഷണിക്കുന്നു. യോഗ്യതകൾ: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. സോഷ്യോളജി/ സോഷ്യൽ വർക്ക് / സൈക്കോളജി / ആന്ത്രോപ്പോളജി, വുമൺ സ്റ്റഡീസ് എന്നിവയിൽ ബിരുദം/ ബിരുദാനന്തബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 45 വയസ്സ്.
അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിലെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ഓഫീസിൽ മെയ് 12 വെള്ളിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ - 0487 2362517, 0487 2382573
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവിയിൽ ഷോർട് സർവീസിലെ 242 കമ്മിഷൻ ഓഫിസർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷ ക്ഷണിച്ചു (ലാബ് ടെക്‌നീഷ്യന്‍)
മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പീഡ് സെല്ലിലേക്ക് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു, ഡി.എം.എല്‍.ടി. എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍, വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 10-ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ പ്രയോഗിക പരീക്ഷ, കൂടിക്കാഴ്ച എന്നിവയ്ക്കായി എത്തണം. ഫോണ്‍: 0477-22822015.
ബന്ധപ്പെട്ട വാർത്തകൾ: ആർമിയിൽ ബിടെക് വിദ്യാർഥികൾക്ക് അവസരം; 56,100 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡ്
അപേക്ഷ ക്ഷണിച്ചു (വനിതാ അധ്യാപകർ)
മഞ്ചേരി നഗരസഭയുടേയും പട്ടിക ജാതി വികസന വകുപ്പിന്റേയും കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അടുത്ത അധ്യായന വർഷത്തേക്ക് ട്യൂഷൻ എടുക്കുന്നതിനായി വനിതാ അധ്യാപകരെ നിയമിക്കുന്നു. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് ട്യൂഷൻ എടുക്കുന്നതിനാണ് അപേക്ഷ ക്ഷണിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക് , സയൻസ് ( നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്) ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി എഡുമുള്ളവർക്കും , യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡ്/ടി.ടി.സി ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 25 ന് മുൻപ് മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 9188920072, 9946349877.
എക്സിക്യൂട്ടീവ് എൻജിനിയർ: 15 വരെ അപേക്ഷ നൽകാം
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് മെയ് 15 വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/05/2023)
ലൈഫ് ഗാർഡ്സ് നിയമനം
2023 ട്രോൾബാൻ കാലയളവിൽ (2023 ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസങ്ങൾ) ജില്ലയിലെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡ്മാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവർ ആയിരിക്കണം, 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുളളവരായിരിക്കണം. ലൈഫ് ഗാർഡായി ജോലി ചെയ്തുളള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന.
താല്പര്യമുള്ളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫിഷറീസ് സ്റ്റേഷൻ, അഴീക്കൽ.പി.ഒ, വൈപ്പിൻ കാര്യാലയത്തിൽ മെയ് 15-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2502768.