Updated on: 7 July, 2022 8:12 AM IST
Today's Job Vacancies (07/07/2022)

എംപ്ലോയബിലിറ്റി സെന്‍ററില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വിവിധ ഒഴിവുകളിലേക്ക് ജൂലൈ എട്ടിന് അഭിമുഖം  നടത്തുന്നു. യോഗ്യത  ബിരുദം, ബിരുദാനന്തര ബിരുദം, ബി.സി.എ, എം.ബി.എ (എച്ച്.ആര്‍ മാര്‍ക്കറ്റിംഗ്) ബി.എസ്.സി നഴ്സിങ്, ജനറല്‍ നഴ്സിങ്, ബി.ഫാം, ഡി.ഫാം, ഗ്രാഫിക് ഡിസൈനിംഗ് , വീഡിയോ എഡിറ്റിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി, എസ്.എസ്.എല്‍.സി, പ്ലസ് ടു. പ്രായം 18-35. താത്പര്യമുളളവർ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം ജൂലൈ എട്ടിന് രാവിലെ  10-ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2427494, 2422452.

താത്കാലിക നിയമനം

ജില്ലയിലെ  കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍  വിവിധ തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തില്‍ സെമി സ്കിൽഡ്  റിഗര്‍, സേഫ്റ്റി, ഫയര്‍മാന്‍ സ്കഫോൾഡർ, കുക്ക് എന്നീ തസ്തികകളിലേക്ക്  ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 22,100.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/07/2022)

കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജൂലൈ 21ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ നിലവിലുള്ള പ്രൊജക്ട് ഫെല്ലോ ഒഴിവിൽ നിയമനം നടത്തും. ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ബയോകെമിസ്ട്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. GC-MS, HPLC, CHNS, ICP-AES തുടങ്ങിയ അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രവൃത്തിപരിചയം, അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിലുള്ള പരിശീലനം തുടങ്ങിയവ അഭികാമ്യം. 31.05.2023 വരെയാണ് നിയമന കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 15 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയുലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കോൾ ഇന്ത്യ ലിമിറ്റഡ് 481 മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

താത്കാലിക നിയമനം

ഗവ.ഐ.ടി.ഐ ആറ്റിങ്ങലിൽ ഇലക്ട്രോപ്ളേറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഒഴിവിൽ നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം/ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ കെമിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം ജൂലൈ 8ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

വിവരാവകാശ കമ്മിഷണർ നിയമനം

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിലെ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം ആഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം -695 001 എന്ന വിലാസത്തിലോ gadcdnsic@gmail.com ലോ അപേക്ഷ അയയ്ക്കണം. വൈകിക്കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങളും അപേക്ഷിക്കാവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഡിആർഡിഒയിലെ വിവിധ തസ്തികകളിലുള്ള 630 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

കൗണ്‍സിലര്‍ ഒഴിവ്

തിരുവല്ല കുടുംബകോടതിയിലേക്ക് 750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി എം.എസ്.ഡബ്ല്യൂ/പി.ജി ഇന്‍ സൈക്കോളജി, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 20ന് വൈകിട്ട് മൂന്നിനു മുമ്പായി തിരുവല്ല കുടുംബകോടതിയില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ ശരി പകര്‍പ്പുകളും ഫോണ്‍ നമ്പറും ഇമെയിലും ഉണ്ടായിരിക്കണം. ഫോണ്‍ : 0469 2607031.

ആയ കം കുക്ക് ഒഴിവ്

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ആയ കം കുക്ക് തസ്തികയിലേക്ക് പത്താംതരം വരെ പഠിച്ച ആരോഗ്യവും തൊഴില്‍ സന്നദ്ധതയും പാചക ആഭിമുഖ്യവുമുളള 40 വയസില്‍ താഴെ പ്രായമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജനന തീയതി ഇവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 15ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734

ശുചീകരണ ജോലി ഒഴിവ്

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ശുചീകരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് തദ്ദേശീയരായ പുരുഷന്മാര്‍/ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 45നും ഇടയില്‍, ഒഴിവ് - ഒന്ന്. വിശദമായ ബയോഡേറ്റ, പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ജൂലൈ 14ന് മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225.

വാക്ക് -ഇന്‍-ഇന്റര്‍വ്യൂ

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി എക്സ്‌റേ ടെക്നീഷ്യന്‍  (ഇ.സി.ജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ  ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ്  പരിശോധനയുടെയും  അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ) യില്‍  ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.

റേഡിയോഗ്രാഫർ നിയമനം; ജൂലൈ 18ന്

ആലപ്പുഴ:  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ എക്‌സറേ വിഭാഗത്തിൽ റേഡിയോഗ്രാഫറുടെ താത്ക്കാലിക ഒഴിവില്‍ നിയമനത്തിനുള്ള അഭിമുഖം ജൂലൈ 18ന് രാവിലെ 11ന് നടക്കും.

ബി.എസ്.സി. സി.എം.ആർ.ടി/ മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി ബിരുദവും അല്ലെങ്കിൽ പ്ലസ് ടൂവും റേഡിയോളജിക്കൽ ടെക്‌നോളജി ഡിപ്ലോമയുമാണ് യോഗ്യത.

രാവിലെ 10ന് മുൻപ് രേഖകളും അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം. ഫോൺ-0477 2251151.

അധ്യാപക ഒഴിവ്

ചെറുകുന്ന് ഗവ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെൻറ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ എട്ട് വെള്ളി രാവിലെ 10 മണി മുതൽ നടത്തും. യോഗ്യത: കോമേഴ്‌സ് ബിരുദാനന്തര ബിരുദവും ബിഎഡ്, സെറ്റ് യോധ്യതകളും.

കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ ഒഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (60%) ആണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി  ജൂലായ് 8  വെള്ളിയാഴ്ച് രാവിലെ 10 മണിക്ക് സ്കൂളിൽ ഹാജരാകുക. ഫോൺ: 8547005022

വർക്ക് എക്സ്പീരിയൻസ് ടീച്ചറെ നിയമിക്കുന്നു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ചാലക്കുടിയിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചറെ 2022-23 അധ്യയന വർഷത്തേയ്ക്ക് മാത്രം ഹോണറേറിയം അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ  ക്ഷണിച്ചു. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിക്കുക. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതും ആയത് കരാർ കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്ക് മാത്രം തിരികെ നൽകുന്നതുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി 2023 മാർച്ച് 31 വരെ കരാർ നിയമനം നൽകും. സേവന കാലയളവിൽ 10,000/- രൂപ പ്രതിമാസ ഹോണറേറിയം അനുവദിക്കും.

താൽപ്പര്യമുള്ള അപേക്ഷകർ ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 7ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ  നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ : 0480- 2960400

English Summary: Today's Job Vacancies (07/07/2022)
Published on: 07 July 2022, 07:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now