Updated on: 8 January, 2023 7:49 AM IST
Today's Job Vacancies (08/01/2023)

റേഡിയോഗ്രാഫർ കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 11ന് വൈകിട്ട് മൂന്നിനു മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യു.എസ്.സി.റ്റി. സ്‌കാൻ യൂണിറ്റിൽ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2.30 ന് മുൻപ് അഭിമുഖത്തിന് എത്തണം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

ബന്ധപ്പെട്ട വാർത്തകൾ: കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ്മാരുടെ 14 ഒഴിവുകൾ

കരാര്‍ നിയമനം - പെര്‍ഫ്യൂഷനിസ്റ്റ് 

എറണാകുളം ജനറല്‍ ആശുപത്രിയില്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍   പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക  നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി പെര്‍ഫ്യൂഷനിസ്റ്റ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി 40 വയസ്.   പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ  ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് പെര്‍ഫ്യൂഷനിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/01/2023)

കരാര്‍ നിയമനം - സ്റ്റാഫ് നഴ്സ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ സ്റ്റാഫ് നഴ്സ് (സി.ടി.വി.എസ് അറ്റ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ) തസ്തികയിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക  നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജി.എന്‍.എം വിത്ത്  സിടിവിയിൽ മൂന്ന് വർഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ  ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു സിടിവിഎസ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

ബന്ധപ്പെട്ട വാർത്തകൾ: നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും 395ൽപ്പരം ഒഴിവുകൾ

കരാര്‍ നിയമനം - സൈക്കോളജിസ്റ്റ് 

എറണാകുളം ജനറല്‍ ആശുപത്രിയിൽ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.എ സൈക്കോളജി, എം.എസ്.സി സൈക്കോളജി, എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, റീഹാബിലിറ്റേഷന്‍ വിത്ത് റീഹാബിലിറ്റേഷന്‍ കൗൺസില്‍ ഓഫ് ഇന്ത്യ (ആര്‍.സി.ഐ). പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ  ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്‌സ്മാൻ (പ്ലബിങ് / ഹൈഡ്രോളിക്‌സ്) തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.  പ്ലംബിങ് അല്ലെങ്കിൽ ഹൈഡ്രോളിക്‌സ് ട്രേഡുകളിൽ എൻ.റ്റി.സി / റ്റി.എച്ച്.എസ്.എൽ.സി / വി.എച്ച്.എസ്.ഇ / കെ.ജി.സി.ഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 13 ന് രാവിലെ 10 ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cpt.ac.in , 0471 2360391

പാലക്കാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളില്‍ നിയമനം 

പാലക്കാട് ഗവ മെഡിക്കല്‍ കോളേജില്‍ ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (സി.എ) ഗ്രേഡ്-രണ്ട്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡര്‍  തസ്തികകളില്‍ ഡെപ്യുട്ടേഷനില്‍ നിയമനം. ആരോഗ്യവകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പുകളിലെ  ജീവനക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ജീവനക്കാര്‍ സ്ഥാപനമേധാവി മുഖേന നിയമാനുസൃതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ gmcpkd.cedn@kerala.gov.in ലും 0491-2974125, 2951010 ലും ലഭിക്കും.

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം 13 ന്

എലപ്പുള്ളി ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. പ്രതിമാസം 8000 രൂപയാണ് വേതനം. പ്രായപരിധി 40. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റ്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എന്‍.വൈ.എസ്, എം.എസ്.സി(യോഗ), എം.ഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 13 ന് രാവിലെ 10.30 ന് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2583230.

അധ്യാപക ഒഴിവ്

മങ്കട ഗവ. കോളജില്‍ സൈക്കോളജി വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം ജനുവരി ഒമ്പതിന് രാവിലെ 10ന് കോളജില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് 04933202135.

ട്രേഡ്സ്മാൻ അഭിമുഖം 13ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ട്രേഡ്സ്മാൻ (പ്ലംബിങ്/ ഹൈഡ്രോളിക്സ്) തസ്തികയിലെ താത്കാലിക ഒഴിവിൽ അഭിമുഖം ജനുവരി 13ന് രാവിലെ 10 ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്‌മെന്റിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.kfri.res.in.

English Summary: Today's Job Vacancies (08/01/2023)
Published on: 08 January 2023, 07:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now