Updated on: 9 July, 2023 12:50 AM IST
Today's Job Vacancies (09/07/2023)

സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി വിഭാഗം സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെക്കൻഡറി വിഭാഗത്തിൽ ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും, സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യുക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത.

താൽപര്യമുള്ളവർ  ജൂലൈ 19ന് രാവിലെ 9.30 ന് എസ്.എസ്.കെ ജില്ലാപ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച് എസ് സ്‌കൂൾ കോമ്പൗണ്ട്, കിള്ളിപ്പാലം, തിരുവനന്തപുരം) നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471-2455590, 2455591).

നിയമനം നടത്തുന്നു

കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.പോളിടെക്നിക്ക് കോളേജിലെ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ താല്‍കാലിക ഡമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് ഡിപ്ലോമ പാസ്സായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 നു രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2383924 www.kgptc.in.

അപ്രന്റീസ് നിയമനം

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെ ആറു മാസത്തേക്ക് ശമ്പള രഹിത അപ്രന്റീസ് (ലാബ് അറ്റൻഡർ) ആയി ജി.ഐ.എഫ്.ഡിയിൽ നിയമിക്കുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 10 നു രാവിലെ 10 മണിക്ക് ഗവ: വനിത പോളിടെക്നിക് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9048136208

പ്രോജക്ട് കോഓർഡിനേറ്റർ ഇന്റേൺഷിപ്പ്

സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ പ്രോജക്ട് കോർഡിനേറ്റർമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.എ./ എം.എസ്.ഡബ്ല്യൂ./ എൽ.എൽ.ബിയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം (റഗലുർ സ്ട്രീം) ആണ് യോഗ്യത. തിരുവനന്തപുരം-3, എറണാകുളം-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് ഒഴിവ്. പ്രതിമാസ സ്റ്റൈപ്പന്റ് 10000 രൂപ. അവസാന തീയതി ജൂലൈ 20 വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: www.kswdc.org.

അധ്യാപക നിയമനം

മലപ്പുറം താനൂർ ഗവ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി (സീനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലൈ 10 ന് രാവിലെ 11 ന് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 944615483 .

കൂടിക്കാഴ്ച

കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പഞ്ചകർമ ഹെൽപ്പർ (വനിത) തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത : ഏഴാം ക്ലാസ്. പ്രായപരിധി : 18നും 45നും മധ്യേ. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാർകാർഡും സഹിതം ജൂലൈ പത്തിന് രാവിലെ 11 മണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2382314

അപേക്ഷ ക്ഷണിച്ചു

മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന ചൈല്‍ഡ്‌ ഹെല്‍പ്‌ ലൈനിന്റെ കോഴിക്കോട് ജില്ലാതല കൺട്രോൾ റൂമിലേക്കും റെയില്‍വേ ചൈല്‍ഡ്‌ ഹെല്പ് ലൈനിലേക്കും പ്രൊജക്റ്റ് കോ ഓർഡിനേറ്റർ, കൗൺസിലർ, ചൈൽഡ് ഹെല്പ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ എന്നീ തസ്തികകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്‌ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തി പരിചയം ഉള്ളവർക്ക്‌ മുന്‍ഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ 15. കൂടുതല്‍ വിവരങ്ങൾക്ക്‌ 0495 2378920 wcd.kerala.gov.in

പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ജൂലൈ 15നു രാവിലെ ഒമ്പതു മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബി.ടെക്, എം.ടെക്/എം.സി.എ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി സ്വകാര്യ സ്ഥാപനത്തിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ ജൂലൈ 14ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പായി bit.ly/44s3qQG എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ 0471 2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

English Summary: Today's Job Vacancies (09/07/2023)
Published on: 09 July 2023, 12:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now