Updated on: 10 October, 2022 8:42 AM IST
Today's Job Vacancies (10/10/2022)

ഗസ്റ്റ് ഇൻസ്ട്രക്ടര്‍ നിയമനം

കളമശ്ശേരി ഗവ.ഐ.ടി.ഐയിൽ സി.എന്‍.സി ഷോര്‍ട്ട് ടേം ട്രെയിനിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ  ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 10ന് ഉച്ചയ്ക്ക്  ഒന്നിന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐ.ടി.ഐ.യിൽ ഹാജരാകേണ്ടതാണ്.  ബി ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ (മെക്കാനിക്കൽ), സി.എൻ.സി മെഷീനിൽ (ലാത്ത്/മില്ലിംഗ്) പരിജ്ഞാനം (ഫാനു സി / സീമെൻസ് കൺട്രോൾസ്), ഫാനു സി / സീമെൻസ് പ്രോഗ്രാമിങ്, സി.എ.ഡി, സി.എ.എം സോഫ്റ്റ്‌വെയർ എന്നിവയിൽ പരിജ്ഞാനം ഉണ്ടാകണം. ഫോൺ : 0484 -2555505, 9947962615

ബന്ധപ്പെട്ട വാർത്തകൾ: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ താത്കാലിക നിയമനം

ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.  90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക്‌ ഇൻ ഇന്റർവ്യൂ നടക്കും.

ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എൽ.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പിൽ ഇ-ടെണ്ടറിംഗ് പരിജ്ഞാനമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. ഫോൺ :0484 2421874

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/10/2022)

സൈക്കോളജി അപ്രന്റീസ് ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി ഡിപ്പാർട്ട്മെന്റിൽ ഒരു സൈക്കോളജി അപ്രന്റീസിനെ ആവശ്യമുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താല്പര്യമുള്ളവർ അസൽ രേഖകളുമായി ഒക്ടോബർ 13 ന് രാവിലെ 11ന് ഇന്റർവ്യൂവിനായി കോളേജിൽ ഹാജരാകണം. ഫോൺ: 0471-2323964, 9447345825, വെബ്സൈറ്റ്: www.gctetvpm.ac.in.

ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനു നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിങ് ലൈസൻസ് എടുത്ത് അഞ്ചുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പൂർണമായ കാഴ്ച/ശ്രവണശേഷി/ഫിറ്റ്‌നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം) എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 40 നും 60 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.

ബന്ധപ്പെട്ട വാർത്തകൾ: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; 1,10,000 രൂപ വരെ ശമ്പളം

ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസ്, പ്രവൃത്തിപരിചയസർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡാറ്റാ സഹിതം ഒക്ടോബർ 12ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ആർ.സി.സിയിൽ അപ്രന്റിസ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ബയോമെഡിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗങ്ങളിൽ അപ്രന്റിസുകളുടെ നിയമനം നടത്തും. വാക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 13, 14 തീയതികളിൽ നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

ക്ഷീരജാലകം പ്രമോട്ടർമാരുടെ താത്കാലിക ഒഴിവ്

ക്ഷീരകർഷക ക്ഷേമനിധിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ ക്ഷീരജാലകം പ്രമോട്ടർ ആയി ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് (രണ്ട് ഒഴിവുകൾ) അപേക്ഷ ക്ഷണിച്ചു.

യോഗ്യത ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും, കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. പ്രായം 18 വയസ്സ് പൂർത്തിയായിരിക്കണം. കൂടിയ പ്രായപരിധി 40.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ ഉൾപ്പെടെ  തയാറാക്കിയ അപേക്ഷയും, തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 20ന് 5 മണിക്ക് മുമ്പായി ക്ഷേമനിധിയുടെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ ഇ-മെയിലായോ സമർപ്പിക്കണം. ഫോൺ: 0471 -2723671 അപേക്ഷകൾ ലഭിക്കേണ്ട വിലാസം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ്, (KLDB) (Ground Floor) ഗോകുലം, പട്ടം പാലസ് .പി.ഒ, തിരുവനന്തപുരം -695004 ഇ-മെയിൽ - cru.kdfwf@kerala.gov.in.

ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്

പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖല ട്രയിനിംഗ് ഇൻസ്‌പെക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐ കളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. നിശ്ചിത സമയത്തേയ്ക്ക് 'എംപ്ലോയബിലിറ്റി സ്‌കിൽസ്' എന്ന വിഷയം പഠിപ്പിക്കാൻ BBA/MBA/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും, പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും വേണം) യോഗ്യതയുള്ളവരെയാണ് ആവശ്യം. ഒക്ടോബർ 19ന് രാവിലെ 11ന് തിരുവനന്തപുരം - വെള്ളയമ്പലം, അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടറാഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തും. ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം നേരിട്ട് ഹാജരായി 10.30 മണിയ്ക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കുന്നതാണ്. ഫോൺ: 0471 2316680.

ലീഗല്‍ കൗണ്‍സിലര്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹരിപ്പാട് ഗാന്ധിഭവന്‍ സ്നേഹവീട്ടില്‍ ആരംഭിക്കുന്ന സര്‍വീസ് പ്രൊവൈഡിംഗ് കേന്ദ്രത്തിലേക്ക് വനിത ലീഗല്‍ കൗണ്‍സിലറെ നിയമിക്കുന്നു. സ്ത്രീപക്ഷ കാഴ്ചപ്പാടും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്തി മൂന്ന് വര്‍ഷത്തെ പരിചയവുമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. ഒരാഴ്ചയ്ക്കകം അപേക്ഷിക്കണം. ഇ-മെയില്‍: info@gandhibhavan.org. ഫോണ്‍: 9605034000

English Summary: Today's Job Vacancies (10/10/2022)
Published on: 10 October 2022, 12:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now