മെഡിക്കല്‍ ഓഫീസര്‍ നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതിയിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കും സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ഡി./ ഡി.പി.എം. യോഗ്യതയുള്ളവര്‍ക്കും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.ഫില്‍/ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി. ഡിപ്ലോമയും ആര്‍.സി.ഐ. രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 17-ന് വൈകിട്ട് 5-നകം ആലപ്പുഴ കൊട്ടാരം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നേരിട്ട് എത്തണം. അഭിമുഖത്തിന് ശേഷമാകും നിയമനം. ഫോണ്‍; 0477 2251650, 2252329.
ബന്ധപ്പെട്ട വാർത്തകൾ: ഇന്തോ– ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിലെ 479 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം
വാക് ഇൻ ഇന്റർവ്യൂ
കോട്ടയം: ജില്ല സമ്പൂർണ പേവിഷ മുക്തമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവു നായ്ക്കൾക്കുള്ള എ.ബി.സി - എ.ആർ പ്രോഗ്രാമിൽ കരാർ നിയമനം നടത്തുന്നു. കോടിമതയിലുള്ള എബിസി സെന്ററിലാണ് പ്രോഗ്രാം നടപ്പാക്കുന്നത്. വെറ്ററിനറി ഡോക്ടർ, ഓപ്പറേഷൻ തിയറ്റർ സഹായി, മൃഗപരിപാലകൻ, ശുചീകരണ സഹായി എന്നീ തസ്തികയിലാണ് നിയമനം.
കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും എ.ബി.സി സർജറിയിൽ വൈദഗ്ധ്യവുമാണ് വെറ്ററിനറി ഡോക്ടർ തസ്തികയ്ക്കുള്ള യോഗ്യത. ഇന്റർവ്യൂ നവംബർ 15ന് രാവിലെ 10.30 മുതൽ ഒന്നു വരെ നടക്കും. ഓപ്പറേഷൻ തിയറ്റർ സഹായിക്ക് എ.ബി.സിയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റോ തത്തുല്യ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇന്റർവ്യൂ 15 ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ നടക്കും.
സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിൽ മുൻകാല പരിചയമോ ആഭിമുഖ്യമോ ഉള്ളവർക്ക് മൃഗപരിപാലകരാകാം. ഇന്റർവ്യൂ 16 ന് രാവിലെ 10.30 മുതൽ ഒന്നു വരെ നടക്കും. മൃഗാശുപത്രിയിൽ ജോലി ചെയ്തു പരിചയമുള്ള ആരോഗ്യക്ഷമതയുള്ള 50 വയസിൽ താഴെയുള്ളവർക്ക് ശുചീകരണ സഹായി തസ്തികയിലേക്ക് അപേക്ഷിക്കാം. 16ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലു വരെയാണ് ഇന്റർവ്യൂ. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/11/2022)
എംഇഎ: കൗണ്‍സിലര്‍ ഒഴിവ്
കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സുരക്ഷാ മൈഗ്രന്റ് പ്രോജക്ടില്‍ എം.ഇ.എ കൗണ്‍സില്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
എംഇഎ: - വിദ്യാഭ്യാസ യോഗ്യത :- ബി കോം പ്ലസ് എംഎസ്ഡബ്ല്യൂ / എം കോം /ബി കോം പ്ലസ് എംബിഎ. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+450 യാത്രാബത്ത.
കൗണ്‍സിലര്‍ :- വിദ്യാഭ്യാസ യോഗ്യത : എം എസ് ഡബ്ല്യൂ / എംപിഎച്ച് /എംഎ സോഷ്യോളജി/എംഎ സൈക്കോളജി. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+900 യാത്രാബത്ത.
ഹിന്ദി ഭാഷ നന്നായി സംസാരിക്കാന്‍ അറിയുന്നവരും ഫീല്‍ഡ് വര്‍ക്കിനു തയ്യാറുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുളളവര്‍ passmigrantpta@gmail.com ല്‍ അപേക്ഷിക്കുക. അവസാന തീയതി ഈ മാസം 15ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍ : 8075 042 243.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/11/2022)
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷ കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- അംഗീകൃത സര്‍വകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയും. മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയുമായി നവംബര്‍ 15ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍ : 0468 2 962038.
അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസ വരുമാനം 70,000 രൂപ.
താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ സഹിതം അപേക്ഷകൾ നവംബർ 14ന് വൈകുന്നേരം 3 മണിക്ക് മുൻപ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഇ-മെയിൽ വഴി നൽകേണ്ടതാണ്. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ നവംബർ 16ന് രാവിലെ 11ന് അഭിമുഖം നടത്തുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
ഹെൽപ്പർ തസ്തികയിൽ നിയമനം
എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപെന്റർ) തസ്തികയിലെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതകളുള്ള 18നും 40നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 22നകം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. നിയമാനുസൃത വയസിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, എൻ.ടി.സി കാർപ്പെന്റർ, കാർപ്പെന്ററിയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം
അനലിസ്റ്റിനെ നിയമിക്കുന്നു
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെയറി മൈക്രൊ ബയോളജിയിൽ എം.ടെക് ബിരുദവും രണ്ടു വർഷം ഏതെങ്കിലും എൻ.എ.ബി-ൽ അക്രഡിറ്റെഡ് ലാബിൽ പാൽ, പാലുൽപ്പന്നങ്ങൾ, വെള്ളം എന്നിവയുടെ പരിശോധനയിലുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. എം.ടെക് ഡെയറി മൈക്രോ ബയോളജി ബിരുദധാരികളുടെ അഭാവത്തിൽ മൈക്രോ ബയോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ. അപേക്ഷകൾ നവംബർ 17ന് അഞ്ചിന് മുമ്പായി ബയോഡാറ്റ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 23നു 11 മണിക്ക് തിരുവനന്തപുരം പട്ടം സ്റ്റേറ്റ് ഡെയറി ലാബിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.
ക്ഷീര ലബോറട്ടറിയിൽ അനലിസ്റ്റ്
ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ കെമിക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് ഡെയറി കെമിസ്ട്രി അല്ലെങ്കിൽ ബി.ടെക് ഡെയറി സയൻസിൽ ബിരുദവും കുറഞ്ഞത് ഒരു വർഷം പാലും പാലുൽപ്പന്നങ്ങളും പരിശോധിക്കുന്നതിനുള്ള പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മേൽപ്പറഞ്ഞ പ്രവൃത്തിപരിചയമുള്ള ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കും. പ്രായം 18നും 40നും മധ്യേ. പ്രതിമാസം വേതനം 30,000 രൂപ. അപേക്ഷകർ നവംബർ 17ന് അഞ്ചിന് മുമ്പ് ബയോഡാറ്റാ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടെ തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ എത്തിക്കണം. ഇന്റർവ്യൂ നവംബർ 24നു രാവിലെ 11 ന് തിരുവനന്തപുരം പട്ടത്തുള്ള സ്റ്റേറ്റ് ഡയറി ലാബിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471-2440074.
ഐ.ടി പ്രൊഫഷണല്‍ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വയനാട് ജില്ല ഓഫീസില്‍ ഐ.റ്റി പ്രൊഫഷണല്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച നവംബര്‍ 15 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. യോഗ്യത ബിരുദം, പി.ജി.ഡി.സി.എ/ എം.സി.എ/എം.എസ്.സി (കംമ്പ്യൂട്ടര്‍ സയന്‍സ്). പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04936-205959
പി എസ് സി ഇന്റർവ്യൂ 16ന്
ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മാധ്യമം-ഫസ്റ്റ് എൻസിഎ-എസ് സി-327/2021) തെരഞ്ഞെടുപ്പിനായി 2022 ആഗസ്റ്റ് 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി നവംബർ 16ന് ജില്ലാ പി എസ് സി ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയും മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 0497 2700482.
ജില്ലാ ആശുപത്രിയിൽ വാക് ഇൻ ഇന്റർവ്യൂ
ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ഡയാലിസിസ് ടെക്നീഷ്യൻ ആർ എസ് ബി വൈ/കെ എ എസ് പി പദ്ധതി പ്രകാരം ഫാർമസിസ്റ്റ് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പി എസ് സി അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജിയാണ് ഡയാലിസിസ് ടെക്നീഷ്യന്റെ യോഗ്യത. ഇന്റർവ്യൂ നവംബർ 14ന് രാവിലെ 10 മണി.
ഫാർമസിസ്റ്റ് തസ്തികയിലേക്ക് പ്ലസ്ടു/വി എച്ച് എസ് സി, ഡിപ്ലോമ ഇൻ ഫാർമസി/ ബി ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഇന്റർവ്യൂ നവംബർ 15ന് രാവിലെ 10 മണിക്ക്.
താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം അതത് ദിവസം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
കൂടിക്കാഴ്ച്ച
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ മണ്ണുത്തിയിലുളള വര്‍ഗ്ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്നോളജിയില്‍ ഡയറി ടെക്നോളജി/ ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളില്‍ ഡയറി എഞ്ചിനിയറിംഗ്, ഡയറി ബിസിനസ് മാനേജ്‌മെന്റ്, ഫുഡ് പ്രോസസിംഗ് എഞ്ചിനിയറിംഗ്, ഫുഡ് പ്രോസസ് ടെക്‌നോളജി വകുപ്പുകളില്‍ ടീച്ചിംഗ് അസിസ്റ്റന്റുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച നവംബര്‍ 11 ന് രാവിലെ 9.30 ന് നടക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദമുളള വരെയും പരിഗണിക്കും. ഫോണ്‍:9447436130. വെബ്സൈറ്റ്: www.kasu.ac.in