ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം
ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് മണ്ണാര്‍ക്കാട് സെന്ററില്‍ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കെ.ജി.ടി.ഇ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി (രണ്ട് വര്‍ഷ കോഴ്‌സ്)/ ഐ.ടി.ഐയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16 ന് രാവിലെ 11 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടത്തുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ, ജൂനിയർ റിസർച് ഫെലോ ഒഴിവുകൾ
സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം
ജില്ലാ എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 19ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി,പ്ലസ്,ബിരുദം, ബി.സി.എ, ബി.ബി.എ. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ. (ഓട്ടോമൊബൈൽ/ മെക്കാനിക്ക്, ഐ.ടി.ഐ (എം.എം.വി). ബിടെക്ക്(സി.എസ്, ഐ.ടി, സിവിൽ), ഡി.ഫാം, ബി.ഫാം, എം.ഫാം, ഫാം.ഡി യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 18 മുതൽ 35 വയസ് വരെയാണ്
പ്രായ പരിധി. താൽപ്പര്യമുള്ളവർ ആഗസ്റ്റ് 18 നുള്ളിൽ emp.centreekm@gmail.com എന്ന ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0484-2422452, 2427494
താൽക്കാലിക അധ്യാപക നിയമനം
കാസർകോട് ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പുകളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനും ഈ അധ്യയന വർഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനും ഉദ്യോഗാർഥികളുടെ പാനൽ തയ്യാറാക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ടർണിങ്, കാർപെന്ററി ട്രേഡ്‌സ്മാൻ തസ്തികകളിലാണ് ഒഴിവ്. കൂടിക്കാഴ്ച ആഗസ്റ്റ് 11 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഐ ടി ഐ/ കെ ജി സി ഇ/ ടി എച്ച് എസ് എൽ സിയാണ് യോഗ്യത. താൽപര്യമുള്ളവർ രാവിലെ 10 മണിക്ക് മുമ്പായി പെരിയ പോളിടെക്‌നിക് കോളേജ് ഓഫീസിൽ ബയോഡാറ്റ, എല്ലാ അക്കാദമിക്/പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പും സഹിതം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0467-2234020, 9995681711.
സീനിയർ റസിഡന്റ്, അസി. പ്രൊഫസർ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി, പീഡിയാട്രിക് കാർഡിയോ (അനസ്തേഷ്യോളജി), പീഡിയാട്രിക് നെഫ്രോളജി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ്, അസി. പ്രൊഫസർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. മെഡിസിൻ വിഭാഗത്തിലേക്ക് ഓഗസ്റ്റ് 14നും ജനറൽ സർജറിയിൽ 16നും അനസ്തേഷ്യോളജി, പീഡിയാട്രിക് കാർഡിയോളജി വിഭാഗങ്ങളിൽ ഓഗസ്റ്റ് 18നും രാവിലെ 11 മണിക്ക് അസി. പ്രൊഫ. നിയമനത്തിനുള്ള ഇന്റർവ്യൂ നടക്കും. ഓഗസ്റ്റ് 18ന് ഉച്ച 2ന് പീഡിയാട്രിക് നെഫ്രോളജിയിൽ സീനിയർ റസിഡന്റ് ഇന്റർവ്യൂ നടത്തും.
അതാത് വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത. 70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് ഇന്റർവ്യൂ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/08/2023)
വാക് ഇന്‍ ഇന്റര്‍വ്യൂ
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ പി യിലേക്ക് ഡോക്ടറുടെ താല്‍ക്കാലിക ഒഴിവില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആഗസ്റ്റ് 16ന് രാവിലെ 10.30 ന് കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം .
പ്രോഗ്രാമിംഗ് ഓഫീസർ ഒഴിവ്
തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാമിംഗ് ഓഫീസർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ബി.ടെക/ബി.ഇ,/എം.ടെക്/എം.ഇ (കമ്പ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത. HTML, CSS, Javascript (JQuery, Familiarity with React JS is desirable), PHP (Knowledge of Laravel framework is desirable) എന്നീ സാങ്കേതിക പരിജ്ഞാനം വേണം. ബയോഡേറ്റയും രേഖകളുടെ പകർപ്പും ഓഗസ്റ്റ് 14 ന് വൈകുന്നേരം 4 ന് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക ഇ-മെയിലിൽ (ceekinfo.cee@kerala.gov.in) ലഭിക്കണം. തപാൽ മാർഗം അയക്കേണ്ടതില്ല.
ബന്ധപ്പെട്ട വാർത്തകൾ: രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ അപ്രന്റിസ് 150 ഒഴിവുകൾ
ഡോക്ടര്‍ നിയമനം
കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലിക ഡോക്ടര്‍ നിയമനം. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍നിന്നും എം.ബി.ബി.എസ് ബിരുദവും കേരള മെഡിക്കല്‍ കൗണ്‍സില്‍/ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്േ്രടഷനുമാണ് യോഗ്യത. പ്രായപരിധി 59. കൊല്ലങ്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മാനദണ്ഡ പ്രകാരമുള്ള വേതനം (45000 രൂപ) ലഭിക്കും. അപേക്ഷകര്‍ ബയോഡാറ്റ (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ) സഹിതമുള്ള അപേക്ഷ തപാല്‍ മുഖേനയോ നേരിട്ടോ ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിനകം കൊടുവായൂര്‍ ആശുപത്രി ഓഫീസില്‍ എത്തിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 252930