Updated on: 11 November, 2023 9:04 AM IST
Today's Job Vacancies (11/11/2023)

കശുമാവ് വികസന ഏജൻസിയിൽ ഒഴിവുകൾ

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 675 രൂപ ദിവസ വേതന നിരക്കിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ / ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ / തത്തുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് വാക്-ഇൻ-ഇൻ ഇന്റർവ്യൂ രണ്ട് മേഖലകളിലായി നടത്തും. വടക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം : തൃശൂർ-2, മലപ്പുറം-1, കോഴിക്കോട്-1, വയനാട്-1, കണ്ണൂർ-2) നവംബർ 21 ന് രാവിലെ പത്തിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിലും തെക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം-1, കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-1, കോട്ടയം-2, ഇടുക്കി-1, എറണാകുളം-1) നവംബർ 30ന് രാവിലെ പത്തിന് കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും ഇന്റർവ്യൂകൾ നടത്തും.

വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 21ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kasumavukrishi.org.

ട്രേഡ് ഇലക്ട്രീഷ്യൻ ഒഴിവ്

ബാർട്ടൺഹിൽ സർക്കാർ എഞ്ചിനിയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യൻ (ട്രേഡ്സ്മാൻ) ന്റെ ഒഴിവ് ഉണ്ട്. ഇലക്ട്രിക്കൽ ട്രേഡിൽ ഐ.റ്റി.ഐ / തത്തുല്യ യാഗ്യതയുള്ളവർ നവംബർ 14നു രാവിലെ ഒമ്പതിനു ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9074866202.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.

ഹയർസെക്കൻഡറി ഫിസിക്സ് ടീച്ചർ ഒഴിവ്; കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർസെക്കന്ററി സ്കൂളിൽ ഹയർസെക്കണ്ടറി സ്കൂൾ ടീച്ചർ ഫിസിക്സ് തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഫിസിക്സിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും, SET / NET / M.ED / M.Phil / PHD or Equivalent എന്നിവയുമാണ് യോഗ്യത.

ശമ്പളസ്കെയിൽ: 55200-115300. പ്രായ പരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (കൺസോളിഡേറ്റഡ് പേ) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 21ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചത്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകളുമായി നവംബർ 16ന് രാവിലെ 11നു കോളജിൽ നേരിട്ട് ഹാജരാകണം.

സാമൂഹികശാസ്ത്ര വിഷയങ്ങളിൽ ഏതിലെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8075307009, വെബ്സൈറ്റ്: gctetvpm.ac.in, ഇ-മെയിൽ: gctetvm@gmail.com.

നഴ്സിങ് ട്യൂട്ടർ

തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ (അനക്സ്) ഒരു വർഷത്തേക്ക് നഴ്സിങ് ട്യൂട്ടർ തസ്തികയിലെ രണ്ട് ഒഴിവുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. സർക്കാർ/സ്വകാര്യ സെൽഫ് ഫിനാൻസ് നഴ്സിങ് കോളജുകളിൽനിന്ന് എം.എസ്.സി നഴ്സിങ് പാസായവരും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം. പ്രതിമാസ സ്റ്റൈപ്പന്റ് 20,500 രൂപ. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 14നു രാവിലെ 10ന് കോളജിൽ നേരിട്ട് ഹാജരാകണം.

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ട്രെയിനർ

തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലേക്ക് ബാസ്കറ്റ്ബോൾ, റസ്ലിംഗ് എന്നീ ഡിസിപ്ലിനുകളിൽ ഓരോ ട്രെയിനർമാരെ 2024 ജനുവരി വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. Certificate in Sports Coaching from SAI/NS NIS etc, VHSE in Physical Education and Certificate, BPE / B Ped, M Ped / തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറവും dysa.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന മെയിൽ മുഖാന്തിരമോ നവംബർ 20ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2326644.

ബാലാവകാശ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മിഷനിൽ ക്ലാർക്ക്-കം-ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ് – II തസ്തികയിലോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിലോ ഉള്ള ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് – 1) എന്നിവ സഹിതമുള്ള അപേക്ഷ (3 പകർപ്പുകൾ) ഡിസംബർ ഏഴിനകം ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ, ടി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം – 695 034 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

English Summary: Today's Job Vacancies (11/11/2023)
Published on: 11 November 2023, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now