കൗൺസിലർ നിയമനം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വ്യക്തിഗതം, തൊഴിൽ, വിദ്യഭ്യാസം, അമിതഭാരം നിയന്ത്രിക്കൽ തുടങ്ങിയ മേഖലകളിൽ കുട്ടികളെ കൗൺസിലിങ് നടത്താൻ കൗൺസിലേഴ്സിനെ ആവശ്യമുണ്ട്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എ./എം.എസ്‌സി സൈക്കോളജി, പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഓഗസ്റ്റ് 20ന് വൈകിട്ട് 5 മണിക്ക് മുമ്പ് മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/08/2022)
അഭിമുഖം 16ന്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്ലക്ചറര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 16ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദമാണ് യോഗ്യത.
ലാബ് അസിസ്റ്റന്റ് നിയമനം
മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസാവുകയും രണ്ട് വര്‍ഷത്തെ ഹോട്ടല്‍/കാറ്ററിങ് പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ foodcraftpmna@gmail.com ല്‍ ഓഗസ്റ്റ് 18ന് വൈകീട്ട് നാലിനകം ബയോഡാറ്റ സഹിതം അപേക്ഷിക്കണം. ഫോണ്‍: 0493 3295733.
ബന്ധപ്പെട്ട വാർത്തകൾ: ബോർഡർ സെക്യൂരിറ്റി ഫോർസിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ലാബ് ടെക്‌നീഷ്യന്‍ നിയമനം
കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ആഗസ്ത്12 ന് രാവിലെ 10.30 മുതല്‍ 11.30 വരെ കോളേജ് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ ഇന്റര്‍വ്യൂ നടക്കും. 18 നു 40 നും മധ്യേ പ്രായമുള്ള ഉദ്യേഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2371989.
അധ്യാപക നിയമനം
സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന് കോഴിക്കോട് ജില്ലയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കാന്‍ അധ്യാപകരെ ആവശ്യമുണ്ട്. പത്താം തരത്തിന് ക്ലാസ്സെടുക്കാന്‍ അതാത് വിഷയത്തില്‍ ബിരുദവും ബി എഡുമാണ് യോഗ്യത. ഹയര്‍ സെക്കണ്ടറിക്ക് ക്ലാസ്സെടുക്കാന്‍ അതാത് വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും, ബി. എഡും സെറ്റുമാണ് യോഗ്യത. നെറ്റ്, എം.എഡ് ഉളളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ ഉളളവരായിരിക്കണം. ഫേട്ടോ പതിച്ച ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ആഗസ്ത് 20 ന് 5 മണിക്ക് മുന്‍പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരത മിഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് 20 എന്ന വിലാസത്തില്‍ അയക്കുകയോ ജില്ലാ സാക്ഷരതാ മിഷിനില്‍ നേരിട്ട് എത്തിക്കുകയോ ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: വനിതാ ശിശു വികസന വകുപ്പിൽ വിവിധ ഒഴിവുകൾ
പ്രമുഖ കമ്പനികളില്‍ നിയമനം
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന കേരളത്തിലെ പ്രമുഖ കമ്പനികളിലെ ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, റീട്ടെയില്‍ മേഖലകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഐ.ടി.ഐ, ബി.ടെക് ഇലക്ട്രിക്കല്‍, ഡിപ്ലോമ ഓട്ടോമൊബൈല്‍, മെക്കാനിക് എന്നിവയാണ് യോഗ്യത. താത്പര്യള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഓഗസ്റ്റ് 20ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ : 04832 734 737.