ഡെപ്യൂട്ടേഷൻ നിയമനം
സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700 - 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ഒഴിവുള്ള ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിലേക്ക് ഒരു വർഷത്തേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700- 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം-23 ഫോൺ: 0471 2478193 എന്ന വിലാസത്തിൽ 2022 ഒക്ടോബർ 31നകം ലഭിക്കണം. ഇ-മെയിൽ: culturedirectoratec@gmail.com.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/10/2022)
പ്രൊബേഷൻ അസിസ്റ്റന്റ് കരാർ നിയമനം
സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം
എം.എസ്.ഡബ്ല്യൂ, ബിരുദവും, സാമൂഹ്യ പ്രവർത്തന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല. ആറുമാസത്തേക്കാണ് നിയമനം. ഓണറേറിയമായി പ്രതിമാസം 29,535 (ഇരുപത്തി ഒമ്പപതിനായിരത്തി അഞ്ഞൂറ്റി മുപ്പത്തി അഞ്ച്) രൂപ ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 19 രാവിലെ 10 മണിക്ക് പൂജപ്പുര ചാടിയറ റോഡിൽ, ആശാഭവൻ ഫോർ മെൻ എന്ന സ്ഥാപനത്തിന് സമീപം ഗവ. ഒബ്‌സെർവേഷൻ ഹോം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂന് ഹാജരാകേണ്ടതാണ്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഉത്തരവുകൾക്ക് വിധേയമായിരിക്കും കരാർ നിയമനം. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥിയെ നിർദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2342786.
ബന്ധപ്പെട്ട വാർത്തകൾ: കേരള പി.എസ്.സി 40 തസ്തികകളിലെ ഒഴിവുകളിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു.
അതിഥി അധ്യാപക നിയമനം
ആലപ്പുഴ: ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 13-ന് രാവിലെ 11 മണിക്ക് നടത്തും. ഒന്നാം ക്ലാസോടെ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. അധ്യാപന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0478- 2813427.
ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : എം.എസ്.സി മാത്സ് (55 ശതമാനം), നെറ്റ്. താത്പര്യമുളളവര്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 14ന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0473 5 266 671.
ബന്ധപ്പെട്ട വാർത്തകൾ: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ താത്കാലിക നിയമനം
അപ്രന്റീസ് നിയമനം
താനൂര്‍ സിഎച്ച് എം കെ എം.ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതകളാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഈ മാസം 14ന് രാവിലെ 10ന് കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ 2023 മാര്‍ച്ച് 31 വരെ അപ്രന്റീസ്ഷിപ്പില്‍ താല്‍ക്കാലികമായി നിയമിക്കും.
ആർ.സി.സിയിൽ കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താൽക്കാലിക ഒഴിവുകളിലേക്ക് (കാരാർ അടിസ്ഥാനത്തിൽ) അപേക്ഷകൾ ക്ഷണിക്കുന്നു. അനസ്‌തേഷ്യോളജി, ന്യൂക്ലിയർ മെഡിസിൻ, പാലിയേറ്റീവ് മെഡിസിൻ, ട്രാൻഫ്യൂഷൻ മെഡിസിൻ എന്നീ തസ്തികകൡലേക്കാണ് നിയമനം. ഒക്ടോബർ 25നു മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.
ജോലി ഒഴിവ്
ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍(കാര്‍പെൻറര്‍) തസ്തികയിലേക്ക് അഞ്ച് ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗ്യത- എസ്.എസ്.എല്‍.സി, എൻ.ടി.സി കാര്‍പെൻറര്‍, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി- 18 വയസ്സു മുതല്‍ 41 വയസ്സ് വരെ. നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.
എംപ്ലോയബിലിറ്റി സെൻററില്‍ അഭിമുഖം
ജില്ലാ എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത- പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, (സെയില്‍സ് ആൻഡ് മാര്‍ക്കറ്റിങ്ങ്), ബി.ടെക്ക്(ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ)ബി.ടെക്ക്/ഏം.ബി.എ(ഫുഡ് ടെക്നോളജി), ഡിപ്ലോമ, ഐ.ടി.ഐ. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 14 ന് മുമ്പായി emp.centreekm@gmail.com എന്ന ഈ-മെയിൽ വഴി അപേക്ഷിക്കണം. ഫോണ്‍- 0484 2427494
അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 2022 ജനുവരി ഒന്നിന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 44,020 രൂപ പ്രതിമാസ വേതനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും റേഡിയോ ട്രാൻസ്മിഷൻ ഫീൽഡിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ടീം ലീഡർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ടീം ലീഡർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
01.01.2022 ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). 30,000 രൂപ പ്രതിമാസ വേതനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് മാർക്കോടെ ബിരുദാനന്തര ബിരുദം (റഗുലർ സ്ട്രീം), അഞ്ചു വർഷത്തെ പരിശീലന പരിചയം ഉൾപ്പെടെ പരിശീലന കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളിൽ ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ജില്ലാ പഞ്ചായത്തില്‍ നഴ്‌സിംഗ് അപ്രന്റിസ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ക്ക് തൊഴിൽ' പദ്ധതിയുടെ ഭാഗമായി ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി നഴ്‌സിംഗ് അപ്രന്റീസില്‍ 60 ഒഴിവുകളുണ്ട്. 10,000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ് ബിരുദം. ജനറല്‍ നഴ്‌സിംഗ് അപ്രന്റീസില്‍ 30 ഒഴിവുണ്ട്. 8,000 രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി ബിരുദം/ഡിപ്ലോമ ആണ് യോഗ്യത.
അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നിശ്ചിത ഫോമില്‍ ഒക്ടോബര്‍ 20 വൈകിട്ട് 5 മണിക്കകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ, 695 004. അപേക്ഷ ഫോമിന്റെ മാതൃക www.tvmjillapanchayath.in എന്ന വെബ്‌സൈറ്റില്‍. കൂടുതൽ
താല്‍ക്കാലിക നിയമനം
തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഈ അദ്ധ്യയന വര്‍ഷം ഒഴിവുള്ള തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബയോമെഡിക്കല്‍ വിഭാഗം ഡെമോണ്‍സ്ട്രാറ്റര്‍(യോഗ്യത: 60ശതമാനത്തില്‍ കുറയാത്തഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്), വര്‍ക്ക്‌ഷോപ്പ് ഫോര്‍മാന്‍(യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും പ്രവൃത്തി പരിചയവുംഅല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം), ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിറ്റിംഗ്(യോഗ്യത: ഫിറ്റിംഗില്‍ഐടിഐ യും പ്രവൃത്തി പരിചയവും അല്ലെങ്കില്‍മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ) എന്നീഒഴിവുകളിലേക്കണ് നിയമനം. കൂടിക്കാഴ്ചഒക്ടോബര്‍ 13 വ്യാഴാഴ്ചരാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ നടത്തും.താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 13ന് രാവിലെ 9.30ന് പോളിടെക്‌നിക്കില്‍ പേര്രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9995145988.
ജില്ലയിലെ ഡയറ്റ് ലാബ് സ്‌കൂള്‍ പാലയാട് അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ രണ്ട് ഒഴിവിലേക്ക് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 15 ശനിയഴ്ച്ച രാവിലെ 10 30 ന് ഹാജരാവണം.
അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് രണ്ടിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എയോടുകൂടിയ ബി.കോം ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0494 2450283.
അപ്രന്റീസ് ഒഴിവ്
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ 2022-23 വര്‍ഷത്തേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഒക്ടോബര്‍ 18ന് രാവിലെ 10.30 ന് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ കൂടിക്കാഴ്ച നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം.
അധ്യാപക ഒഴിവ്
പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്, അഗളി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് എന്നിവിടങ്ങളില്‍ താത്ക്കാലികമായി ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും സെറ്റും യോഗ്യതയുള്ളവര്‍ ഒക്ടോബര്‍ 18ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2572038.
കെയര്‍ ടേക്കര്‍, ആയ നിയമനം
തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ വൃദ്ധസദനം പദ്ധതിയിലേക്ക് കെയര്‍ ടേക്കര്‍, ആയ എന്നിവരെ നിയമിക്കുന്നു. ജെറിയാട്രിക് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഒക്‌ടോബര്‍ 20 നകം ശിശുവികസന ഓഫീസര്‍, ഐ.സി.ഡി.എസ് ഓഫീസ്, തൃത്താല ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കൂറ്റനാട് പി.ഒ, 679533 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 9447341593.