മലയാളപ്പുഴ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ വേതനത്തിലും പ്രൊജക്ടിന്റെ നടത്തിപ്പിലേക്കായി പ്രതിദിനം 450 രൂപ വേതനത്തിലും യോഗ്യരായ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായപരിധി 50 വയസ്. ഒരു വര്‍ഷത്തെ യോഗസര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ ബിഎന്‍വൈഎസ്, ബിഎഎംഎസ്, എം എസ്‌സി (യോഗ)/പിജി, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 16ന് രാവിലെ 10ന് മലയാലപ്പുഴ വെട്ടൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം പങ്കെടുക്കാം. ഫോണ്‍ : 8075 991 551.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രീയ വിദ്യാലയ സംഘട്ടനിൽ 13,404 വിവിധ ഒഴിവുകൾ
ക്യാമ്പ് അസിസ്റ്റന്റ്
പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. ഉദ്യോഗാർത്ഥികൾ 12ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2343395, 2349232.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (09/12/2022)
സ്പീച്ച് ബിഹേവിയർ ആൻഡ് ഒക്കുപേഷൺ തെറാപ്പിസ്റ്റ് നിയമനം
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാറടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യൂപേഷൻ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.
അപേക്ഷ 20 വരെ നൽകാം. ഉദ്യോഗാർത്ഥികൾ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 22നു രാവിലെ 11നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം: ശിശുവികസനപദ്ധതി ഓഫീസർ, ഐസിഡിഎസ് വാമനപുരം, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെഞ്ഞാറമൂട്.പി.ഒ 695607, തിരുവനന്തപുരം. ഫോൺ: 0472 2872066. കൂടുതൽ വിവരങ്ങൾക്ക്: 9846011714.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/12/2022)
താൽക്കാലിക നിയമനം
തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ആശുപ്രതിയില്‍ ഉള്ള അഞ്ച് ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ 500 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ബാഡ്ജോടു കൂടിയ ലൈറ്റ് വെഹിക്കിൾ ഓടിക്കുന്നതിനുള്ള ലൈസൻസും, ഉയർന്ന ശാരീരിക ക്ഷമതയും ഉള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. 50 വയസ്സിൽ കൂടുതൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. പ്രവൃത്തി പരിചയം അഭിലക്ഷണീയം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബര്‍ 19-ന് വൈകിട്ട് അഞ്ചിന് മുമ്പായി ഓഫീസിൽ നേരിട്ടോ, hdsinterview@gmail.com ഇ-മെയിലിലോ, തപാൽ മാർഗത്തിലോ അപേക്ഷ സമർപ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484-2777489 നമ്പരിലോ ആശുപത്രി ഓഫീസിൽ നിന്ന് നേരിട്ടോ അറിയാം. . സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരെ ഇന്റർവ്യൂവിന് ഫോണിൽ വിളിച്ചറിയിക്കുന്നതാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ക്ലിനിക്കൽ സൂപ്പർവൈസർ (ഓഡിയോളോജി & സ്പീച്ച് ലാംഗ്വിജ് പതോളജി ആൻഡ് ഫിസിയോതെറാപ്പി വിഭാഗങ്ങൾ), കൗൺസിലിംഗ് സൈക്കോളോജിസ്റ്റ്, എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കൽ സൂപ്പർവൈസർ നിയമനം ഒരു വർഷത്തേക്കും, കൗൺസിലിംഗ് സൈക്കോളജിസ്റ്റിന്റെ നിയമനം പാർട് ടൈമും ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 19. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career.