Updated on: 14 March, 2023 12:34 AM IST
Today's Job Vacancies (13/03/2023)

വാക്-ഇൻ-ഇന്റർവ്യൂ

വർക്കല ഗവ. ജില്ലാ ആയൂർവദേ ആശുപത്രിയിൽ ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ്, ആയൂർവേദ ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓരോ ഒഴിവ് വീതമാണുളളത്. ആയൂർവേദ ഫീമെയിൽ തെറാപ്പിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റും, ആയൂർവേദ ഫാർമസിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന / അംഗീകരിച്ച ആയൂർവേദ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).

ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 22ന് രാവിലെ 10നു നേരിട്ട് ഹാജരാകണം.

പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ

കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൽ ഒഴിവുള്ള ഒരു പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ സർവീസിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 10. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ 31 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 27 വൈകുന്നേരം 4 മണി. കൂടുതൽ വിവരങ്ങൾക്ക് www.kau.in, kcaet.kau.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

അസിസ്റ്റന്റ് പ്രൊഫസർ അപേക്ഷ ക്ഷണിച്ചു

കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ 31 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 27-ന് വൈകിട്ട് നാലു വരെ. മാസ ശമ്പളം 44100 രൂപ. വിശദ വിവരങ്ങൾ അറിയുന്നതിന് www.kau.in, kcaet.kau.in എന്നിവ സന്ദർശിക്കുക.

കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെ ആവശ്യമുണ്ട്

എറണാകുളം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരിമുകള്‍ പട്ടികജാതി കോളനി, വടവുകോട് ബ്ലോക്കിലെ ഐക്കരനാട് പഞ്ചായത്തിലെ ഏഴിലും പട്ടികജാതി കോളനികളിലെ വിജ്ഞാന്‍വാടികളിലേയ്ക്കും മേല്‍നോട്ടച്ചുമതല വഹിക്കുന്നതിന് ഒരു വര്‍ഷത്തേയ്ക്ക് പ്രതിമാസം 8,000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-45 വയസ്. പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കും.

പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന. നിയമനം താല്‍ക്കാലികമായിരിക്കും. വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 17 ന് (വെള്ളിയാഴ്ച) രാവിലെ 11 ന് കാക്കനാട്, സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നേരിട്ട് ഹാജരാകണം. (ഫോണ്‍ നമ്പര്‍ 0484-2422256).

വെറ്ററിനറി ഡോക്ടര്‍നിയമനം: കൂടിക്കാഴ്ച 15 ന്

ജില്ലയിലെ ഒന്‍പത്  ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനത്തിന് കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത  ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ച് 15 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകളുമായി അഭിമുഖത്തിന് എത്തണം. വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് മുന്‍ഗണന. 44020 രൂപ ഹോണറേറിയം ലഭിക്കും. തിരഞ്ഞെടുക്കുന്നവര്‍ ബന്ധപ്പെട്ട ബ്ലോക്കില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ ഡ്യൂട്ടി ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491 2520297

ട്രസ്റ്റി നിയമനം

ഒറ്റപ്പാലം താലൂക്കിലെ കോട്ടപ്പുറം തിരുവളയനാട് ഭഗവതി ക്ഷേത്രം, തെക്കുംമുറി തൂത ഭഗവതി ക്ഷേത്രം, ചെര്‍പ്പുളശ്ശേരി ഇല്ലിക്കോട്ടുകുറിശ്ശി ക്ഷേത്രം, പൊട്ടച്ചിറ പൊന്മുഖം ശിവക്ഷേത്രം,കടമ്പൂര്‍ പൂക്കോട്ടുകാളികാവ്, കുല്‍ക്കല്ലൂര്‍ മുളയങ്കാവ് ഭഗവതി ക്ഷേത്രം,   എന്നീ ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 15 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം/ പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.

പ്രമോട്ടര്‍ ഒഴിവ്: അഭിമുഖം 16 ന്

മുതലമട ഗ്രാമപഞ്ചായത്തില്‍ 9,10,12 വാര്‍ഡുകളില്‍ പ്രമോട്ടര്‍ ഒഴിവ്. എസ്.എസ്.എല്‍.സി പാസായ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം. പി.വി.ടി.ജി വിഭാഗക്കാര്‍ക്ക് മിനിമം എട്ടാം ക്ലാസ് വിജയമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജാതി, ആധാര്‍ കാര്‍ഡിന്റെ അസ്സലും പകര്‍പ്പുമായി കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ മാര്‍ച്ച് 16 ന് രാവിലെ 11 ന് നടക്കുന്ന വാക്ക്- ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 04923-291155

English Summary: Today's Job Vacancies (13/03/2023)
Published on: 14 March 2023, 12:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now