താത്കാലിക നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. താൽപര്യമുള്ളക്ക് ഓഗസ്റ്റ് 24ന് വാക്ക്-ഇൻ-ഇന്റർവ്യൂനിന് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
അഡ്‌ഹോക്ക് അസി. പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്കും സാധ്യതയുള്ള ഒഴിവുകളിലേക്കും താല്‍ക്കാലിക നിയമനത്തിനായി എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യുണിക്കേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ്ങ്, അപ്ലൈഡ് സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് അസി. പ്രൊഫസര്‍മാരുടെ ഒഴിവുള്ളത്. താല്‍പര്യമുള്ളവര്‍ www.gcek.ac.in എന്ന വെബ്‌സൈറ്റില്‍ ആഗസ്റ്റ് 18 നകം രജിസ്റ്റര്‍ ചെയ്ത് അസ്സല്‍ പ്രമാണങ്ങളുമായി 19 ന് രാവിലെ പത്ത് മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2780226.
ബന്ധപ്പെട്ട വാർത്തകൾ: ദില്ലി പൊലീസിലെ 4000പ്പരം എസ് ഐ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; വനിതകൾക്കും അവസരം
ലാസ്‌കർ ഒഴിവ്
സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ മേഖലാ ഓഫീസായ കോഴിക്കോട് റീജിയണൽ ആർക്കൈവ്‌സിന്റെ പരിധിയിലുള്ള കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം സബ് സെന്ററിലേക്ക് ലാസ്‌കർ തസ്തികയിലുള്ള ഒഴിവിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 675 രൂപ നിരക്കിൽ) ഏഴാം ക്ലാസ് യോഗ്യതയും പ്രായപരിധി 45 വയസുമുള്ള (സംവരണ വിഭാഗക്കാർക്ക് അർഹമായ ഇളവ് ലഭിക്കുന്നതാണ്) കോഴിക്കോട് ജില്ലയിൽ സ്ഥിര താമസമായിട്ടുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ആധാർ സഹിതം ഓഗസ്റ്റ് 27നു മുമ്പ് സൂപ്രണ്ട്, റീജിയണൽ ആർക്കൈവ്‌സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. ലാസ്‌കറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിനു കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള റീജിയണൽ ആർക്കൈവ്‌സിൽ നടക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇഫ്‌കോയിലെ അപ്രന്റിഡിസുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ ഗവൺമെന്റിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം: 40 വയസിന് താഴെ. താൽപര്യമുള്ളവർ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20 വൈകിട്ട് 5 മണി വരെ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/08/2022)
താത്കാലിക നിയമനം
ഇ-ഹെല്‍ത്ത് കേരള പ്രോജക്ടില്‍ ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് തസ്തികയില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ, ബി.എസ്.സി., ബി.ടെക്, എം.സി.എ. (ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി) എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 10,000 രൂപ. മുന്‍ പരിചയം നിര്‍ബന്ധമില്ല. ഓഗസ്റ്റ് 31ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഈമെയില്‍: ehealthpalakkad@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745799948 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
വനിത ഫെസിലിറ്റേറ്റര്‍ നിയമനം: അഭിമുഖം 25 ന്
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രത സമിതി, ജി.ആര്‍.സികള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററില്‍ കമ്മ്യൂണിറ്റി വനിത ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു.
വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19 ന് വൈകിട്ട് നാലിന് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഓഗസ്റ്റ് 25 ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
കരാര്‍ നിയമനം: അപേക്ഷിക്കാം
ആലപ്പുഴ: മോണിറ്ററിംഗ് അന്‍ഡ് ഇവാല്യുവേഷന്‍ കം അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ആലപ്പുഴ എയ്ഡ്സ് നിയന്ത്രണ ഓഫീസ് മുഖേന നടത്തുന്ന സുരക്ഷാ ഐ.ഡി.യു. (ഇന്‍ജക്ടബില്‍ ഡ്രഗ് യൂസേഴ്സ്) പ്രോജക്ടില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: എം.എസ്.ഡബ്ലു/ എം. കോം./ എം.ബി.എ. അല്ലെങ്കില്‍ ബി.കോം. ബിരുദവും ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ് ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ ജോലി പരിജ്ഞാനവും.
അപേക്ഷകള്‍ ഇമെയില്‍ ചെയ്യേണ്ട വിലാസം: alappuzhaidu@gmail.com. അവസാന തിയതി: ഓഗസ്റ്റ് 17
കൗണ്‍സിലര്‍ നിയമനം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ വ്യക്തിഗതം, തൊഴില്‍, വിദ്യാഭ്യാസം, അമിതഭാരം നിയന്ത്രിക്കല്‍ തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ/ എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 20 വൈകിട്ട് 5 നകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം, 695012. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 828982857
അഭിമുഖം 16ന്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്ലക്ചറര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 16ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദമാണ് യോഗ്യത.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
മലമ്പുഴ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗവ. ആശ്രമം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡില്‍ സ്‌പെഷ്യലൈസേഷന്‍ ടി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എസ്.എസ്.എല്‍.സി. ദേശീയതല ടെക്‌നിക്കല്‍ വിദ്യാഭ്യാസം, എന്‍ജിനീയറിങ് (അനുബന്ധ ട്രേഡ്), വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം എന്നിവയാണ് യോഗ്യത. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മലമ്പുഴ ആശ്രമം സ്‌കൂളില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2815894.