മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ
കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ലക്ചററെ 2023 മാർച്ച് 31 വരെ താൽക്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ഒക്ടോബർ 18ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/10/2022)
താത്കാലിക അധ്യാപക നിയമനം
നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് (GIFD) സെന്ററുകളായ പാറശാല, കാഞ്ഞിരംകുളം എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിഷയത്തിനു നിലവിലുള്ള താത്കാലിക അധ്യാപക ഒഴിവിൽ നിയമനത്തിനായി ഒക്ടോബർ 19നു രാവിലെ 10ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അഭിമുഖത്തിനായി നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2210671, 9400006461.
സൈക്കോളജി അപ്രൈന്റിസ് അഭിമുഖം 21 ന്
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രൈന്റിസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 21 നു രാവിലെ 11.30 ന് നടത്തുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 9446 437 083.
ബന്ധപ്പെട്ട വാർത്തകൾ: കൊല്ലം, മഞ്ചേരി നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം
അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കാേളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. യോഗ്യത പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം , പി.എച്ച്.ഡി/നെറ്റ് ഉളളവർക്ക് മുൻഗണന . പ്രവൃത്തി പരിചയം അഭിലഷണീയം . നിശ്ചിത യോഗ്യതയുളളതും എറണാകുളം കാേളേജ് വിദ്യാഭ്യാസ വകുപ്പ് ഉപേമധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 19-ന് രാവിലെ 10.30 ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം . വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.
കരാർ നിയമനം
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നിലവിലുള്ള ബാസ്‌കറ്റ് ബോൾ പരിശീലകന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എൻ.ഐ.എസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഒക്ടോബർ 30ന് 59 വയസ് കവിയരുത്. താത്പര്യമുള്ളവർ 19ന് രാവിലെ 10.30ന് കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ: NCERT യിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
ഡെപ്യൂട്ടേഷൻ നിയമനം
സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രൊജക്ട് ഓഫീസിലും ജില്ലാ പ്രൊജക്ട് ഓഫീസുകളിലും ജില്ലാ പ്രൊജക്ട് ഓഫീസിനു കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും നിലവിൽ ഒഴിവുള്ള സ്‌റ്റേറ്റ് പ്രൊഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ www.ssakerala.in ൽ ലഭിക്കും.
താത്കാലിക നിയമനം
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ജീവനി മെന്റൽ അവയർനസ്സ് പദ്ധതിയുടെ ഭാഗമായി അപ്രന്റിസിനെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർക്കറ്റുകൾ സഹിതം ഒക്ടോ. 20ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04662212223, tpilot.sngscollege@gmail.com.
മെഡിക്കൽ ഓഫീസർ ഒഴിവ്
തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താല്ക്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ഒക്ടോ. 18ന് ചൊവ്വാഴ്ച വൈകീട്ട് 5ന് മുൻപ് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കേണ്ടതാണ്. ടിസിഎംസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, എംബിബിഎസ് ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ആധാർ / ഇലക്ഷൻ ഐഡി കാർഡ് എന്നിവയുടെ പകർപ്പ് സഹിതം 20ന് വ്യാഴാഴ്ച രാവിലെ 10.30ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) വെച്ച് നടത്തുന്ന ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ ഹാജരാകാണം.