താത്കാലിക നിയമനം
കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ റിസേർച്ച് ഫെല്ലോ/ പ്രൊജക്റ്റ് ഫെല്ലോ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ പ്ലാന്റ് സയൻസ്/ ബയോടെക്നോളജി/ ഫോറസ്ട്രി എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, സി.എസ്.ഐ.ആർ/ യു.ജി.സി-നെറ്റ് അല്ലെങ്കിൽ ഗേറ്റ് (ജൂനിയർ റിസേർച്ച് ഫെല്ലോയ്ക്കു മാത്രം) എന്നിവയാണു യോഗ്യതകൾ. മോളിക്യുലാർ ടെക്‌നിക്‌സ്, വനമേഖലയിലുള്ള ഫീൽഡ് വർക്ക് എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25നു രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരളം ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിനു പങ്കെടുക്കണം. വിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/07/2022)
സെന്റർ ഫോർ പ്രൈസ് റിസേർച്ചിൽ ഒഴിവുകൾ
സെന്റർ ഫോർ പ്രൈസ് റിസേർച്ചിൽ കരാർ അടിസ്ഥാനത്തിൽ റിസേർച്ച് ഓഫിസർ (1), റിസേർച്ച് അസിസ്റ്റന്റ് (1), ഡാറ്റ എൻട്രി ഓപ്പറേറ്റർ (14) എന്നീ തസ്തികകളിൽ നിയമനത്തിനു സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജൂലൈ 29 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ വിജ്ഞാപനം www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: സെബിയിലെ 24 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിലെ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദം അനിവാര്യം. വനയാത്രയിലും/ പഠനത്തിനും ഉള്ള പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. 28.03.2024 വരെയാണ് നിയമന കാലാവധി. പ്രതിമാസം 19,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 22ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 വിശദവിവരങ്ങൾക്ക് കോർപ്പറേഷൻ വെബ്‌സൈറ്റ് സന്ദർശിക്കുക (www.keralapottery.org).
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/07/2022)
അനിമേറ്റര്‍ നിയമനം
കുടുംബശ്രീ, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, അഗളി ഗ്രാമപഞ്ചായത്ത് സമിതിക്ക് കീഴില്‍ ഒഴിവുള്ള ആനിമേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. 35 വയസ്സില്‍ താഴെയുള്ള പത്താം ക്ലാസ് യോഗ്യരായ ഗോത്ര വിഭാഗക്കാരായ വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഓന്തമല, ധോണിഗുണ്ട്, ദുണ്ടൂര്‍, കൊല്ലംകടവ്, ചിറ്റൂര്‍, ചിണ്ടക്കി ഫസ്റ്റ് സൈറ്റ്, കരുവാര ഫാം/ഊര്, വെള്ളമാരി, കൂക്കംപാളയം, കൊട്ടമേട്, ആലംകണ്ടി/പ്ലാമരം ഊരുകളിലാണ് ഒഴിവ്. അപേക്ഷകര്‍ ഊരില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ മിഷന്‍, കില, അഗളി, പാലക്കാട് വിലാസത്തില്‍ ജൂലൈ 20 നകം അനുബന്ധ രേഖകള്‍ സഹിതം നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254335
ഗസ്റ്റ് അധ്യാപക ഒഴിവ്
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം.സി.എ. ഡിപ്പാർട്ട്‌മെന്റിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 25ന് രാവിലെ 10ന് എം.സി.എ. ഡിപ്പാർട്ട്‌മെന്റിൽ എത്തണം. വിശദവിവരത്തിന് വെബ് സൈറ്റ് www.rit.ac.in, ഫോൺ: 0481 2506153, 2507763.