അധ്യാപക ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം (ഫിസിക്‌സ്) തസ്തികയിൽ ശ്രവണ പരിമിതർ വിഭാഗത്തിൽ സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.
MSc. Physics, BEd, SET or Equivalent ആണ് യോഗ്യത. ശമ്പള സ്‌കെയിൽ 55,200-1,15,300. പ്രായപരിധി: 01-01-2023 ന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 23 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
സ്റ്റാഫ് നഴ്സ് നിയമനം
ദേശീയ ആരോഗ്യ ഭൗത്യത്തിന്റെ കീഴില്‍ അട്ടപ്പാടി മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ കരാറടിസ്ഥനത്തില്‍ നിയമനം. ജനറല്‍ നഴ്സിംഗ് പരിശീലനം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് പരിശീലനമാണ് യോഗ്യത. കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 2023 മാര്‍ച്ച് ഒന്നിന് 40 കവിയരുത്. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയുമായി മാര്‍ച്ച് 23 ന് ഉച്ചക്ക് രണ്ടിനകം നേരിട്ടോ, തപാലായോ അപേക്ഷ നല്‍കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍- 0491-2504695
ബന്ധപ്പെട്ട വാർത്തകൾ: ശുചിത്വ മിഷനിലെ 100 യങ് പ്രഫഷനൽ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
തൊഴില്‍ മേള: അഭിമുഖം 21 ന്
എംപ്ലോബിലിറ്റി സെന്റര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സെയില്‍സ് എക്സിക്യൂട്ടീവ്, ലോണ്‍ ഓഫീസര്‍, ബ്രാഞ്ച് മാനേജര്‍, ടി.ഐ.ജി-എ.ആര്‍.സി- ട്രെയിനി വെല്‍ഡര്‍, മെക്കാനിക്കല്‍-ഇലക്ട്രോണിക് അസംബ്ലര്‍, പെയിന്റര്‍ തസ്തികളിലാണ് ഒഴിവ്. ബിരുദം, പ്ലസ്ടു/ഐ.ടി.ഐ/ ഡിപ്ലോമ/ഡിഗ്രി, എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.ഐ വെല്‍ഡിങ,് മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ ഐ.ടി.ഐ/ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മാര്‍ച്ച് 21 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. പ്രായപരിധി 18 നും 35 നും ഇടയില്‍. ഫോണ്‍ - 0491-2505435
ഇ ഇ ജി ടെക്നീഷ്യന്‍ ഒഴിവ്
ജില്ലയില്‍ ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ഇ ഇ ജി ടെക്നീഷ്യന്‍ തസ്തികയില്‍ രണ്ട് ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം. ന്യൂറോ ടെക്നോളജി (രണ്ട് വര്‍ഷത്തെ കോഴ്സ്) ഡിപ്ലോമ, മെഡിക്കല്‍ കോളേജില്‍ നിന്നോ മെഡിക്കല്‍ കൗൺസില്‍ ഓഫ് ഇന്‍ഡ്യയുടെ അംഗീകാരമുളള ആറു മാസത്തെ ഇന്‍റേൺഷിപ്പും കേരള പാരമെഡിക്കല്‍ കൗൺസില്‍ രജിസ്ട്രേഷനും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/03/2023)
ബ്ലോക്ക് കോ -ഓഡിനേറ്റര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള ബ്ലോക്ക് കോ -ഓഡിനേറ്ററുടെ തസ്തികയിൽ രണ്ട് ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 29 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.പ്രായ പരിധി 18-35. വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദം, ടെക്നോളജിയിലും സോഫ്റ്റ്‌വെയറിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, പ്രാദേശിക ഭാഷയിൽ എഴുതാനും വായിക്കാനുമുളള പരിജ്ഞാനം.
ബോട്ട് ഡ്രൈവർ ഒഴിവ്
തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ബോട്ട് ഡ്രൈവറുടെ ഒരു താത്കാലിക ഒഴിവ്. യോഗ്യത: എസ്എസ്എൽസി / തത്തുല്യം, മോട്ടോർ ബോട്ട് ഡ്രൈവിങ്ങ് ലൈസൻസ്, ബോട്ട് ഡ്രൈവർ ആയി മൂന്ന് വർഷത്തെ പരിചയം. നീന്തൽ അറിഞ്ഞിരിക്കണം. പ്രായപരിധി 18 നും 41 നും മദ്ധ്യേ. ഉയരം -168 സെന്റിമീറ്റർ, നെഞ്ച് 81സെന്റി മീറ്റർ കൂടെ അഞ്ചു സെന്റി മീറ്റർ വിസ്താരം. വനിതകളും ഭിന്നശേഷിക്കാരും യോഗ്യരല്ല. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 10നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇഇജി ടെക്‌നിഷ്യൻ ഒഴിവ്
തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഇഇജി ടെക്‌നിഷ്യൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഈഴവ വിഭാഗത്തിൽപെട്ട യോഗ്യരായ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെ പരിഗണിക്കും.
യോഗ്യത: എസ് എസ് എൽ സി , ഇഇജി സർട്ടിഫിക്കറ്റ്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്ന് നൽകുന്ന ട്രെയിനിങ് കോഴ്സ് അല്ലെങ്കിൽ ഒരു വർഷത്തെ ഇഇജി പരിശീലനം. തിരുവനന്തപുരം മെഡിക്കൽ കോളേജ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജി, ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പോലുള്ള അധ്യാപന സ്ഥാപനങ്ങളോട് ചേർന്നുള്ള ആശുപത്രികളിൽ സ്ഥാപിതമായ ന്യൂറോളജി യൂണിറ്റിന് കീഴിലുള്ള ലബോറട്ടറികൾ /ന്യൂറോ ടെക്നോളജിയിൽ ഡിപ്ലോമ.
പ്രായപരിധി : 18 നും 41 നും മദ്ധ്യേ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 10 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
വളണ്ടിയർ ഒഴിവ്
ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ ജെ ജെ എം വളണ്ടിയർമാരെ താൽക്കാലികമായി നിയമിക്കുന്നു. ജല ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ പൂർത്തീകരണം വരെ പ്രതിദിനം 755 രൂപ നിരക്കിൽ ചേലക്കര, മുള്ളൂർക്കര, പാഞ്ഞാൾ, തിരുവില്വാമല, കൊണ്ടാഴി, പുത്തൂർ, പാണഞ്ചേരി എന്നീ പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് നിയമനം. പ്രദേശവാസികൾക്ക് മുൻഗണന.
ബി.ടെക് സിവിൽ / സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ / ഐടിഐ സിവിൽ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ മാർച്ച് 20ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഹാജരാകേണ്ടതാണ്.
പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവ്
എറണാകുളം മേഖലാതല എംപ്ലോയെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെൻററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'നിയുക്തി 2023' മെഗാ ജോബ് ഫെയർ 25ന് രാവിലെ 9 മുതൽ കളമശ്ശേരി ഗവ.പോളിടെക്നിക്ക് വനിതാ പോളിടെക്നിക്ക് കോളേജുകളിലായി നടക്കും. ലുലു ഗ്രൂപ്പ്, ജയ് ഹിന്ദ് സ്റ്റീൽസ്, നിപ്പോൺ ടൊയോട്ട, ഗോകുലം മോട്ടോഴ്സ്, പ്രഭു സ്റ്റീൽസ്, നെസ്റ്റ് ഗ്രൂപ്പ്, എൽ ഐ സി, ഇ.വി.എം മോട്ടോഴ്സ്, മുത്തൂറ്റ് മൈക്രോഫിൻ, ഭീമ ജുവല്ലേഴ്സ്, ഏഷ്യാനെറ്റ്, കല്ല്യാൺ സിൽക്ക്സ്, റിലയൻസ് ജിയോ, റിലയൻസ്, ആസ്റ്റർ മെഡിസിറ്റി, പോപ്പുലർ, മണപ്പുറം, എയർടെൽ, ഇസാഫ്, ഇഞ്ചിയോൺ കിയ, ഇൻഡസ് മോട്ടോർസ്, ന്യൂഇയർ ഗ്രൂപ്പ്. ഫ്ലിപ്പ് കാർട്ട് തുടങ്ങി സ്വകാര്യമേഖലയിലെ പ്രമുഖരായ നൂറിലധികം സ്ഥാപനങ്ങളിലേയ്ക്കുള്ള അയ്യായിരത്തിലധികം ഒഴിവുകൾ ജോബ് ഫെയറിൽ ലഭ്യമാണ്.
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ, പങ്കാളിത്തം എന്നിവ സൗജന്യം. ഉദ്യോഗാർത്ഥികൾ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങൾക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോൺ: 0484 2427494, 0484 2422452.
അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്
പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കോലഴി പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിലെ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിൽ നിന്ന് ലഭ്യമാണ്. അപേക്ഷകൾ ഏപ്രിൽ 4ന് വൈകീട്ട് 5 മണി വരെ പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0487 2307516.