മാർക്കറ്റിംഗ് മാനേജർ ഒഴിവ്
സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള കാഷ്യൂ ബോർഡിന്റെ തിരുവനന്തപുരം ഓഫീസിൽ മാനേജർ (മാർക്കറ്റിംഗ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് മൂന്ന് വർഷത്തിൽ കുറയാതെ സംഭരണത്തിലും വിപണനത്തിലുമുള്ള യോഗ്യതാനന്തര പരിചയം, 2 വർഷത്തിൽ കുറയാതെ കശുവണ്ടി മേഖലയിലെ പരിചയം എന്നിവയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.cmdkerala.net.
അറബിക് ടീച്ചർ അഭിമുഖം
പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ് തസ്തികമാറ്റം (കാറ്റഗറി നമ്പർ: 661/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിൽ ഓഗസ്റ്റ് 26ന് നടക്കും. അർഹരായ എല്ലാ ഉദ്യോഗാർഥികൾക്കും പ്രൊഫൈൽ/ എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസലും, അസൽ പ്രമാണങ്ങളും ഇന്റർവ്യൂ മെമ്മോയും തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: പഞ്ചാബ് നാഷണൽ ബാങ്കിലെ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം
രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവര ശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയര്‍ സെക്കന്‍ഡറി/ തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവര്‍ക്കു പങ്കെടുക്കാം. ഒരു വാര്‍ഡിന് 4600 രൂപയാണ് ഒന്നാംഘട്ട വിവര ശേഖരണത്തിനു പ്രതിഫലം. വിവര ശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കൊച്ചി, വൈപ്പിന്‍ ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗ്, കൊച്ചി ഓഫീസില്‍ ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലി പൂര്‍ത്തിയാക്കുന്നതുവരെ നിര്‍ബന്ധമായും തുടരണം. ഓഗസ്റ്റ് 24-ന് രാവിലെ 10 മുതല്‍ ഒന്നു വരെ എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകളിലേക്കും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലെ ഒന്നു മുതല്‍ 30 വരെയുള്ള ഡിവിഷനുകളിലേക്കുമാണ് അഭിമുഖം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496226895.
ബന്ധപ്പെട്ട വാർത്തകൾ: ഐടിബിപിയിലെ സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നഴ്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം - 35400 - 112400
എന്യൂമറേറ്റര്‍ തസ്തികയില്‍ നിയമനം
തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി ഹയര്‍സെക്കണ്ടറി/തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനവുമുള്ള താത്കാലിക എന്യൂമറേറ്റര്‍മാര്‍ക്ക് അവസരം. ഒരു വാര്‍ഡിനു പരമാവധി 4600 രൂപയാണ് വിവരശേഖരണത്തിന് ലഭിക്കുന്നത്. ഒരാള്‍ക്ക് പരമാവധി മൂന്നു വാര്‍ഡ് വരെ ചെയ്യാന്‍ അവസരമുണ്ടാകും. ഒന്നാം ഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായവരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കണം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 24,25 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് നാലു വരെ കാക്കനാട് സിവില്‍ സ്‌റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കണയന്നൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം നേരിട്ട് പങ്കെടുക്കണം. രജിസ്റ്റര്‍ ചെയ്യാനായി വാട്‌സാപ്പ് നമ്പറില്‍ മെസ്സേജ് അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജോലി പൂര്‍ത്തിയാക്കുന്നതുവരെ നിര്‍ബന്ധമായും തുടരേണ്ടതാണ്. ഫോണ്‍: 04842955406, വാട്ട്‌സ്അപ്പ് നമ്പര്‍: 7594036548.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (18/08/2022)
അതിഥി അധ്യാപക ഒഴിവ്
കുട്ടനെല്ലൂര്‍ ശ്രീ സി.അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ 2022-23 അധ്യയനവർഷത്തില്‍ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തില്‍ അതിഥി അധ്യാപകന്റെ ഒഴിവുണ്ട്. ആഗസ്റ്റ് 22ന് രാവിലെ 10.30നാണ് അഭിമുഖം. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ അസൽരേഖകൾ സഹിതം ഇന്റർവ്യൂവിന് കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഇന്റര്‍വ്യൂവിന് വരുമ്പോള്‍ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പോളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
വാക്ക് ഇന്‍ ഇന്റര്‍വ്യു 26ന്
ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡില്‍ നടപ്പിലാക്കുന്ന അട്രാക്റ്റിങ്ങ് ആന്റ് റീറ്റെയ്‌നിംഗ് യൂത്ത് ഇന്‍ ആഗ്രികള്‍ച്ചര്‍ പദ്ധതിയിലേക്കും, ടെക്നോളജി ഡെവലപ്മെന്റ് ഫോര്‍ ജാക്ക് ഫ്രൂട്ട് ബേസ്ഡ് വാല്യൂ ആഡഡ് പ്രോഡക്ട്സ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍ മേഘാലയ പദ്ധതിയിലേക്കും ചുവടെയുളള തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രോജക്റ്റ് ഫെല്ലോ (1): വിദ്യാഭ്യാസ യോഗ്യത: ഫുഡ് ടെക്‌നോളജിയിലോ, ഫുഡ് സയന്‍സ് ആന്റ് നൂട്രീഷനിലോ ബിരുദം അല്ലെങ്കില്‍ സമാന വിഷയങ്ങളിലുള്ള ബിരുദം. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ശമ്പളം: പ്രതിമാസം 15000 രൂപ + 750 എച്ച്.ആര്‍.എ + ഇ.പി.എഫ്
ഫീല്‍ഡ് അസ്സിസ്റ്റന്റ് (1): വിദ്യാഭ്യാസ യോഗ്യത: അഗ്രികള്‍ച്ചര്‍ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം ശമ്പളം: പ്രതിമാസം 15000 രൂപ + 750 എച്ച്.ആര്‍.എ + ഇ.പി.എഫ്
യോഗ്യതയുളളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസല്‍ രേഖകളും, പകര്‍പ്പുകളും ബയോഡേറ്റയുമായി ഈ മാസം 26ന് 9.30ന് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് മേധാവി അറിയിച്ചു. ഫോണ്‍ 8078 572 094, 0469 2 662 094 (എക്സ്റ്റന്‍ഷന്‍ 200/203).
ടൈപ്പിസ്റ്റ് നിയമനം
കണ്ണൂർ പരിയാരം സർക്കാർ ആയുർവേദ കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ടൈപ്പിസ്റ്റിന്റെ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 23ന് രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ കൂടിക്കാഴ്ച നടത്തും. എസ്.എസ്.എൽ.സിയും ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങിൽ (കെ.ജി.ടി.ഇ) ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും കമ്പ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആധാർകാർഡും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഗസ്റ്റ് അധ്യാപക അഭിമുഖം 26ന്
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബിസിനെസ് മാനേജ്മെന്റ്, വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു (ആഴ്ചയില്‍ 13 മണിക്കൂര്‍). യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 26ന് രാവിലെ 10ന് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി ക്ക് 55ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്സൈറ്റ് : gctanur.ac.in
അധ്യാപക ഒഴിവ്
പുതുപ്പരിയാരം സി.ബി.കെ.എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ്, ജൂനിയര്‍ സുവോളജി തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 22 ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9544948982.
ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗണിതം അധ്യാപക (ജൂനിയര്‍) തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 22ന് രാവിലെ 10.30ന് നടക്കുന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2757030.
ചുള്ളിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ (ഒന്ന്) ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഓഗസ്റ്റ് 23ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം
തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളജില്‍ 2022-23 അധ്യയനവര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ മൂന്ന് ഗസ്റ്റ് അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഓഗസ്റ്റ് 29ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447116833.