കൊല്ലം മെഡിക്കൽ കോളജിൽ താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (13 ഒഴിവ്) തസ്തികയിലേക്ക് ജനറൽ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 22 വൈകുന്നേരം അഞ്ച് മണി. ഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും.
ഓവർസിയർ ഒഴിവ്
നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഓഫീസിലുള്ള ഒരു ഓവർസിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. www.nam.kerala.gov.in, www.arogyakeralam.gov.in. Phone : 04712474550.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കോഴിക്കോട് വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഫിസിക്‌സ് വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എംഎസ് സി ഫിസിക്‌സ്) ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21ന് രാവിലെ പത്ത് മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 2536125, 2537225
ബന്ധപ്പെട്ട വാർത്തകൾ: മാസ്ഗോൺ ഡോക്കിലെ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 21,000-83,180 രൂപ വരെ
ടെക്നോളജി മാനേജര്‍ തസ്തികയിൽ താത്കാലിക നിയമനം
പാലക്കാട് അഗ്രികള്‍ച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി ഓഫീസിൽ ഡിസ്ട്രിക്ട് ടെക്നോളജി മാനേജര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം വി എസ് സി യാണ് യോഗ്യത. ശമ്പളം 30995/ രൂപ. 18 നും 41നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 26ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് :0495-2376179.
ബന്ധപ്പെട്ട വാർത്തകൾ: കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
താത്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു
കോഴിക്കോട് മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ കോസ്മറ്റോളജി, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ് ), ഇന്റീരിയൽ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരോ ഒഴിവിലേക്ക് താത്കാലിക ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ടെക്/ ഒരു വർഷത്തെ പ്രവൃത്തി പരിചയം. താത്പര്യമുള്ളവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ആഗസ്റ്റ് 23ന് രാവിലെ പത്ത് മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2373976
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സി ഡി എം സി പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ആഗസ്റ്റ് 23 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യത: എം ഫിൽ ക്ലിനിക്കൽ സൈക്കോളജിയും ആർ സി ഐ രജിസ്‌ട്രേഷനും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഐഡന്റിഫിക്കേഷൻ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/08/2023)
ഇന്റർവ്യൂ
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എമർജൻസി മെഡിസിൻ വിഭാഗം നടത്തുന്ന ഒരു വർഷത്തെ എമർജൻസി മെഡിസിൻ നഴ്‌സിംഗ് പ്രാക്ടിക്കൽ ട്രെയിനിംഗ് പ്രോഗ്രാമിലേയ്ക്ക് ബി.എസ്.സി നഴ്‌സിംഗ്/ജി.എൻ.എം. നഴ്‌സിംഗ് കോഴ്സുകൾ പാസായവർക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് എച്ച്.ഡി.എസ് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഒരു വർഷം നീണ്ടു നിൽക്കുന്ന നഴ്‌സിംഗ് പ്രവൃത്തിപരിചയ പരിശീലന പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് ആദ്യത്തെ ആറുമാസം മൂവായിരം രൂപ സ്റ്റെപ്പെന്റോട് കൂടിയ ട്രെയിനിംഗും പിന്നീടുള്ള ആറുമാസം ഏഴായിരം രൂപ സ്റ്റൈപ്പന്റോട് കൂടിയുള്ള ട്രെയിനിംഗും ആയിരിക്കും.
മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിൽ ഒഴിവ്
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർ, സ്‌പെഷ്യൽ എജുക്കേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 25ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഓൺലൈനായി (മെഡിക്കൽ ഓഫീസർ : https://tinyurl.com/yyhfvpht സ്‌പെഷ്യൽ എജുക്കേറ്റർ : https://tinyurl.com/27hccmky ) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2374990
വാക്ക് ഇൻ ഇന്റർവ്യൂ
കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ആഗസ്റ്റ് 22ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ബി.കോം/ കോമേഴ്ഷ്യൽ പ്രാക്ടീസിൽ മൂന്നു വർഷ ഡിപ്ലോമ. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സമാന തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം. ടാലി സോഫ്റ്റ്‌വെയർ, എം.എസ് ഓഫീസ്, ടി ഡി എസ് ഫയലിംഗ് എന്നിവയിലുള്ള അനുഭവജ്ഞാനം അഭിലഷണീയം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അസൽ രേഖകളും പകർപ്പുകളുമായി നിശ്ചിത സമയത്തിന് മുമ്പായി ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: www.geckkd.ac.in, 0495 2383210
അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ സാമൂഹ്യ വികസനം റിസോഴ്സ് പേഴ്സൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 വയസിനും 35 വയസിനും ഇടയിൽ ഉള്ളവരായിരിക്കണം. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ട അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്സലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപ്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത, ജനനതിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ്, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററുടെ പേരിൽ കോഴിക്കോട് മാറാവുന്ന ഏതെങ്കിലും ദേശസാൽക്കൃത ബാങ്കിൽ നിന്നെടുത്ത ഡിമാന്റ് ഡ്രാഫ്റ്റ് ഉൾപ്പെടെ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ കോഴിക്കോട് 673 020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം www.kudumbashree. org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2373678
നിയമനം നടത്തുന്നു
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് (5 ഒഴിവുകൾ), ജനറൽ സർജറി (9 ഒഴിവുകൾ) എന്നീ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അതാത് വിഭാഗത്തിൽ പി ജി യും ടി സി എം സി രജിസ്ട്രേഷനുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 70000 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഓഫീസിൽ വയസ്സ്, യോഗ്യത, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 – 2350216, 2350200