ഹയർസെക്കൻഡറി ടീച്ചർ: കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ കെമിസ്ട്രി (സീനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത: 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ബിഎഡും SET/NET/M.ED/M.PHIL/PHD തത്തുല്യവുമാണ് യോഗ്യത. പട്ടിക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവു ലഭിക്കും.
ശമ്പള സ്കെയിൽ: 55200-115300. പ്രായ പരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത: 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദവും ബിഎഡും SET/NET/M.ED/M.PHIL/PHD തത്തുല്യവുമാണ് യോഗ്യത. പട്ടിക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവു ലഭിക്കും. ശമ്പള സ്കെയിൽ: 55200-115300. പ്രായ പരിധി: 01.01.2023 ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 28നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള CHNM ട്രേഡിൽ EWS വിഭാഗത്തിനായും വെൽഡർ ട്രേഡിൽ ലാറ്റിൻ കത്തോലിക്/ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള 2 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക നിയമനത്തിനുള്ള അഭിമുഖം ഒകടോബർ 26 നു നടക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനിയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി ട്രേഡുകളിലെ NTCയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC-യും ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ – 0470 2622391.
വാച്ചർ സാധ്യതാ പട്ടിക
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വാച്ചർ (കാറ്റഗറി നമ്പർ. 24/2022) തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 400 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 137 പേരും ഉൾപ്പെടെ ആകെ 537 പേർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉദ്യോഗാർഥികൾക്കുള്ള പ്രമാണ പരിശോധന നവംബർ ആറു മുതൽ 11 വരെ കേരള ദേവസ്വം റിക്രുട്ട്മെന്റ് ബോർഡിന്റെ തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലുള്ള ഓഫിസിൽ നടക്കും. സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികൾക്ക് എസ്.എം.എസ് ആയി ലഭിക്കുന്നതാണ് സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ ഷെഡ്യൂളിനും കൂടുതൽ വിവരങ്ങൾക്കുമായി കെ.ഡി.ആർ.ബിയുടെ ഓദ്യോഗിക വെബ് സൈറ്റ് (www.kdrb.kerala.gov.in ) സന്ദർശിക്കുക.
വാക്ക് – ഇൻ ഇന്റർവ്യൂ 31 ന്
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലറെ (പാർട് ടൈം) നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവാണുള്ളത്. എൽ.എൽ.ബി.യും അഭിഭാഷക പരിചയവുമാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായ പരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 10000 രൂപ. നിർദ്ദിഷ്ട യോഗ്യതയുളള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 31 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 – 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.