ഐ.ടി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഏതാനും ഒഴിവുകളുണ്ട്. ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ബി.ഇ/ബി.ടെക് ബിരുദവും, എം.ഇ/എം.ടെക് ബിരുദവും, ഇവയിലെതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് ആണ് യോഗ്യത. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ഓഗസ്റ്റ് രണ്ടിന് രാവിലെ 10ന് കോളജിൽ എത്തണം. ഫോൺ: 0471-2300484, 0471-2300485.
ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിൻ ഷിപ് യാർഡിലെ 300 വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകളയക്കാം
ഡ്രൈവർ കം ക്ലീനർ നിയമനം
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 31ന് രാവിലെ 10ന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2507763, 2506153
ഹൈസ്‌കൂള്‍ ടീച്ചര്‍; ഇന്റര്‍വ്യൂ 25, 26, 27 തീയതികളില്‍
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി - 562/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 25, 26, 27 തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, ഫോണ്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ ഫോം, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സല്‍ പ്രമാണങ്ങളും കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം.
കൂടിക്കാഴ്ച 25ന്
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജ്, എം.പി.എം. എം.എസ്.എൻ ട്രസ്റ്റ് കോളേജ്, ഷൊർണ്ണൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളേജ്, ചേലക്കര എന്നീ കോളേജുകളിലേയ്ക്ക് 2023-24 അദ്ധ്യായന വർഷം ജീവനി മെന്റൽ അവയെർനെസ്സ് എന്ന പദ്ധതിയുടെ ഭാഗമായി താത്കാലിക സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, (എം എ/ എം എസ് സി). ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ്, പ്രവൃത്തി പരിചയം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടി ഫിക്കറ്റുകൾ ജൂലൈ 25 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പ്രിൻസിപ്പാൾ മുൻപാകെ കൂടികാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ : 04662212223.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (20/07/2023)
ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ
വയനാട്, സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള/പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും റ്റി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഐ.ടി.ബി.പിയില്‍ കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ 458 ഒഴിവുകള്‍
ഗ്രാഫിക് ഡിസൈനർ ഒഴിവ്
പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയാ ലാബിലേക്ക് ഗ്രാഫിക് ഡിസൈനറെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 20,000 രൂപയാണ് പ്രതിഫലം. പത്താം ക്ലാസ് ജയിച്ചിരിക്കണം. ഗ്രാഫിക് ഡിസൈനിങ് സോഫ്റ്റ് വെയറുകളിൽ പ്രാഗത്ഭ്യം ഉണ്ടായിരിക്കണം. വീഡിയോ എഡിറ്റിങ്, ഷൂട്ടിംഗ് എന്നിവയിലുള്ള അറിവും ജേണലിസം യോഗ്യതയും അഭികാമ്യം. അപേക്ഷകൾ സീൽ ചെയ്ത കവറിൽ ജൂലൈ 22നകം പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ, പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറുടെ ഓഫീസ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. അഭിമുഖത്തിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാകും നിയമനം. കവറിനു പുറത്ത് ‘ഗ്രാഫിക് ഡിസൈനർ അപേക്ഷ’ എന്നു രേഖപ്പെടുത്തണം.