ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ് ഉണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി ./എന്‍. എ. സി. ) യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍ : 0468- 2258710.
അധ്യാപക ഒഴിവ്
തേക്കുതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഫിസിക്സ് അധ്യാപകന്റെ ഒരു താത്കാലിക ഒഴിവ് ഉണ്ട്. യോഗ്യരായവര്‍ (എം എസ് സി, ബി എഡ്. സെറ്റ്) അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 26 ന് രാവിലെ 11.30 ന് ഓഫീസില്‍ ഹാജരാകണം.
അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനിയറിങ് ലക്ചറർ (ഒഴിവ്-1, യോഗ്യത: ഒന്നാം ക്ലാസ്സ് സിവിൽ എൻജിനിയറിങ് ബി.ടെക്/ ബി.ഇ) തസ്തികകളിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം സെപ്റ്റംബർ 27ന് രാവിലെ 10 ന് കോളേജിൽ നടത്തും. വിവരങ്ങൾക്ക്: www.cpt.ac.in, 0471 2360391.
ബന്ധപ്പെട്ട വാർത്തകൾ: എസ്.ബി.ഐ യിലെ ക്ലറിക്കൽ കേഡറിൽ 5486 ഒഴിവുകൾ; ശമ്പളം 17,900 രൂപ മുതൽ 47,920 രൂപ വരെ
അധ്യാപക നിയമനം
കാവനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് എച്ച്.എസ്.എസ്.ടി ജിയോളജി ദിവസ വേതനാടിസ്ഥാനത്തില്‍ സീനിയര്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 23ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
ട്രസ്റ്റി നിയമനം
ഒറ്റപ്പാലം താലൂക്കില്‍ കരിമ്പുഴ ശ്രീ വേട്ടേക്കരന്‍കാവില്‍ (കുണ്ടലയ്യപ്പ ക്ഷേത്രം) ട്രസ്റ്റി നിയമനം നടത്തുന്നു. താല്‍പര്യമുള്ള തദ്ദേശവാസികളായ ഹിന്ദുമത വിശ്വാസികള്‍ ഒക്‌ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും ഒറ്റപ്പാലം ഡിവിഷണല്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/09/2022)
ഗെയിം ഡെവലപ്പര്‍ ട്രെയിനി നിയമനം
സി-ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ ഡിവിഷന്‍ നടപ്പാക്കുന്ന എ.ആര്‍/വി.ആര്‍ പദ്ധതിയിലേക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനികളെ നിയമിക്കാനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 26 ന് രാവിലെ 10 ന് തിരുവനന്തരപുരം ബേക്കറി ജങ്ഷനിലെ ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ.ടി/എന്‍ജിനീയറിങ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദവും സി.പ്ലസ്.പ്ലസ്/സി. പ്രോഗ്രാമിങുമാണ് യോഗ്യത. പ്രതിമാസം 15,000 രൂപയാണ് വേതനം. പ്രായപരിധി 30 വയസ്. താത്പര്യമുള്ളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ഫോണ്‍: 9847661702.
അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന ആര്‍.കെ.ഐ. ഇ.ഡി.പി സംരംഭകത്വ വികസന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. എട്ട് പഞ്ചായത്തിലും നഗരസഭയിലും സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗം/ കുടുംബാംഗം/
ഓക്‌സിലറി ഗ്രൂപ്പ് അംഗമായ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 35നും മധ്യേ. അക്കൗണ്ടിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും കുടുംബശ്രീ സി.ഡി.എസ്. ഓഫീസില്‍ സെപ്റ്റംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 0491- 2505627.
ബന്ധപ്പെട്ട വാർത്തകൾ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർമാരുടെ ഒഴിവുകൾ; ശമ്പളം 40,000 രൂപ മുതൽ 1.40 ലക്ഷം വരെ
വാക്-ഇൻ- ഇന്റർവ്യൂ
കോട്ടയം: സി - ഡിറ്റിന്റെ കമ്മ്യൂണിക്കേഷൻ ഡിവിഷൻ നടപ്പിലാക്കുന്ന എ.ആർ / വി.ആർ പ്രോജക്ടിലേക്ക് ഗെയിം ഡവലപ്പർ ട്രെയിനീസിനെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐ.റ്റി. / എൻജിനിയറിങ് എന്നീ വിഷയങ്ങളിൽ അംഗീകൃത ബിരുദവും സി പ്ലസ് പ്ലസ് / സി എന്നീ പ്രോഗ്രാമിങ്ങുമാണ് യോഗ്യത. പ്രായപരിധി 30 വയസ്. താൽപര്യമുള്ളവർ സെപ്റ്റംബർ 26ന് രാവിലെ 11 മുതൽ 1.30 വരെ സി-ഡിറ്റിന്റെ ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവൻ ഓഫീസിൽ നടക്കുന്ന വാക്- ഇൻ - ഇന്റർവ്യൂ പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 9847661702.
വാക്-ഇൻ- ഇന്റർവ്യൂ
കോട്ടയം: ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്കായി കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നീ തസ്തികകളിൽ കാഞ്ഞിരപ്പള്ളി, വൈക്കം ബ്ലോക്കുകളിലാണ് നിയമനം. ബിവിഎസ്‌സി ആൻഡ് എ.എച്ച് ആണ് വെറ്ററിനറി സർജൻ തസ്തികയിലേക്കുള്ള യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. വി.എച്ച്.എസ്.ഇ ലൈവ് സ്റ്റോക്ക് / ഡയറി / പൗൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസായവർക്ക് പാരാ വെറ്റ് തസ്തികയിൽ അപേക്ഷിക്കാം. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിലെ ആറുമാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ് - ഫാർമസി നഴ്‌സിങ് സ്‌റ്റൈപ്പൻഡറി ട്രെയിനിങ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം. എൽ.എം.വി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയ്ക്ക് എസ്.എസ്.എൽസി യാണ് യോഗ്യത. എൽ.എം.വി ഡ്രൈവിങ് ലെസൻസ് ഉണ്ടായിരിക്കണം.
വെറ്ററിനറി സർജർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 28ന് രാവിലെ 10 മുതലും പാരാവെറ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഉച്ചയ്ക്ക് രണ്ടിനും നടക്കും. സെപ്റ്റംബർ 29ന് രാവിലെ 10ന് ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂവും നടക്കും. വിശദവിവരത്തിന് ഫോൺ: 0481 2563726, വെബ്‌സൈറ്റ്: https://ksvc.kerala.gov.in
താത്കാലിക അധ്യാപക ഒഴിവ്
ആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 23-ന് രാവിലെ 11 മണിക്ക്. ഫോണ്‍: 9447244241
ജോലി ഒഴിവ്
ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ മാനസികാരോഗ്യ പരിപാടിയിൽ കരാടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റ് , മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സൈക്കിയാട്രിസ്റ്റ് - ഡിപിഎം / എംഡി / ഡിഎൻബി . മെഡിക്കൽ ഓഫീസർ - എംബിബിഎസ്.
സെപ്റ്റംബർ 24 ന് കാലത്ത് 10 ന് പടിഞ്ഞാറെ കോട്ടയിലുള്ള നോഡൽ ഓഫീസറുടെ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ 0487- 2383155