കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻട്രി, ഡി ടി പി കോഴ്‌സുകളിൽ പരിശീലനം നൽകുന്നതിനു കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും, പിജിഡിസിഎയുമാണ് അടിസ്ഥാന യോഗ്യത.
വേർഡ്പ്രോസസിങ്, എം.എസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐഎസ്എം എന്നിവയിൽ പരിജ്ഞാനമുള്ളവരും ഇവയിൽ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന. താല്പര്യമുളളവർ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഓക്ടോബർ 11 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന നൽകും. വൈകി ലഭിക്കുന്നതോ അപൂർണമായതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ, ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ -683 101 എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ബന്ധപ്പെട്ട വാർത്തകൾ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ 450 അസിസ്റ്റന്റ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
നിഷ് കോളജ് ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയിൽ ഒഴിവ്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കോളജ് ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയിൽ ലക്ചറർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യു
മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 26 ന് രാവിലെ 10 ന് കോളജിൽ നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ/ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ വിവിധ സർക്കാർ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ 1000പ്പരം അപ്രന്റിസ് ഒഴിവുകൾ
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് (D/MECH) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഒ ബി സി കാറ്റഗറിയിൽ (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിങ് ഡിപ്ലോമ / ഡിഗ്രി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഇന്റർവ്യൂ സമയത്ത് പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.
പി.ആർ.ഡിയിൽ അസിസ്റ്റന്റ് എഡിറ്റർ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് എഡിറ്ററുടെ ഒൻപത് ഒഴിവുകളിലേക്ക് (വകുപ്പ് ഡയറക്ടറേറ്റ്-2, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്-1, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, ന്യൂ ഡൽഹി ഇൻഫർമേഷൻ ഓഫീസർ-1, ടാഗോർ തീയേറ്റർ-1) അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം വന്ന് രണ്ടാഴ്ചക്കുള്ളിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലഷൻസ് (എ) വകുപ്പിൽ ലഭ്യമാക്കണം. യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾ 2023 സെപ്റ്റംബർ 19 ലെ വാല്യം 12 നം.38 ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: SBIലെ പ്രബേഷനറി ഓഫിസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു: ശമ്പളം 36,000 - 63,840 രൂപ
ഫാർമസിസ്റ്റ് നിയമനം
പൂജപ്പുര സർക്കാർ ആയൂർവേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഒഴിവുള്ള ഫാർമസിസ്റ്റ് (അലോപ്പതി) തസ്തികയിൽ 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ നാലിന് ഇന്റർവ്യൂ നടത്തും. പ്ലസ്ടു, ഡിഫാം, അല്ലെങ്കിൽ ബിഫാം ആൻഡ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 4-10-2023ൽ 40 വയസ് കവിയരുത്. താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡേറ്റകളും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. രജിസ്ട്രേഷൻ രാവിലെ 10 മണി മുതൽ 11 മണി വരെ. ഇന്റർവ്യൂ രാവിലെ 10.30ന് ആരംഭിക്കും.